Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

പഴയ സ്വപ്നയല്ലിത്... രാജകീയമായി വാണിരുന്ന തന്റേയും ശിവശങ്കര്‍ സാറിന്റേയും എല്ലാം തട്ടിയെടുത്തത് ആ ഒരൊറ്റ ഫോണ്‍ കോള്‍; ദുബായിലുള്ള ഫൈസല്‍ ഫരീദ് എന്‍ഐഎയ്ക്ക് മുമ്പില്‍ നല്‍കിയ നിര്‍ണായക മൊഴി സ്വപ്നയുടെ ദു:ഖത്തിനുത്തരമാകുന്നു; ലോക്ഡൗണില്‍ അയച്ച രണ്ടാമത്തെ സ്വര്‍ണ പാഴ്‌സല്‍ എത്തിയപ്പോള്‍ ആരോ ഒറ്റിയെന്ന്

28 AUGUST 2020 08:18 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷ് ഇപ്പോള്‍ അതീവ ദു:ഖത്തിലാണ്. രാജകീയമായി വിലസേണ്ട ചങ്ക് സമയത്താണ് ഒരു മാസത്തോളമായിപ്പോള്‍ ജയിലില്‍ കഴിയുന്നത്. നേരെചൊവ്വേ മനസമാധാനത്തോടെ വായ്ക്ക് രുചിയായിട്ട് ഒന്ന് ഭക്ഷണം പോലും കഴിക്കാന്‍ കഴിഞ്ഞിട്ടില്ല. വീട്ടിലെ കാര്യവും മോളുടെ കാര്യവും ഓര്‍ക്കുമ്പോള്‍ അതിലും കഷ്ടം. സ്വന്തം സ്വത്തെല്ലാം എന്‍ഫോഴ്‌സ്‌മെന്റ് എഴുതിയെടുത്തു. കട്ടും നേരിട്ടും സ്വന്തമാക്കിയതെല്ലാം അവര് കൊണ്ടുപോയി. എന്തിന് ജനിച്ചു വളര്‍ന്ന നെയ്യാറ്റിന്‍കരകാരുടെ ഇടയില്‍ വലിയ ബഹുമാനമായിരുന്നു. അതെല്ലാം തകര്‍ന്നടിഞ്ഞില്ലേ. പോലീസുകാരെക്കൊണ്ട് സല്യൂട്ടടിപ്പിച്ചിരുന്ന കാലമൊക്കെ ഒരു കാലം. ഇപ്പോള്‍ പോലീസുകാര്‍ക്കെല്ലാം തന്നെ കാണുമ്പോള്‍ ചിരിയോട് ചിരിയാണ്. ഇതെല്ലാത്തിനും കാരണം ആ ഒറ്റാണ്. ആ ഒറ്റുകാരനാണ് ജീവിതം തകര്‍ത്തത്. അതേസമയം ഒറ്റുകാരന്റെ പേര് അന്വേഷണ സംഘം രഹസ്യമായി വച്ചിരിക്കുകയാണ്. അന്വേഷണത്തിന്റെ ചങ്കല്ലേ അയാള്‍. ഇതിനിടെയാണ് ഒറ്റ് വന്ന വഴി ദുബായിലുള്ള ഫൈസല്‍ ഫരീദ് പറയുന്നത്. ഇതും കൂടിയറിഞ്ഞപ്പോള്‍ തലതല്ലാതെ സ്വപ്നയെന്ത് ചെയ്യും.

കോവിഡ് ലോക്ഡൗണ്‍ കാലത്ത് യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര പാഴ്‌സലിന്റെ മറവില്‍ 15 തവണ സ്വര്‍ണം കടത്താനുള്ള ആസൂത്രണം പൂര്‍ത്തിയാക്കിയിരുന്നതായാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്. ഇതിനായി കേരളത്തിലും പുറത്തും വന്‍തോതില്‍ പണം സ്വരൂപിച്ചു ദുബായിലെത്തിച്ചതായും വിവരം ലഭിച്ചു. കൂടുതല്‍ പേരെ പങ്കാളികളാക്കിയതാണു വിവരങ്ങള്‍ ചോരാന്‍ ഇടയാക്കിയതെന്നാണു ചില പ്രതികളുടെ മൊഴി. ലോക്ഡൗണില്‍ തന്റെ പേരില്‍ അയച്ച രണ്ടാമത്തെ സ്വര്‍ണപാഴ്‌സല്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ആരോ ഒറ്റിയതെന്നു ദുബായിലുള്ള മൂന്നാം പ്രതി ഫൈസല്‍ ഫരീദ് മൊഴി നല്‍കി.


പ്രതികളായ കെ.ടി. റമീസ്, റബിന്‍സ്, ഹമീദ് എന്നിവരുടെ നേതൃത്വത്തില്‍ കോവിഡ് ലോക്ഡൗണിനു മുന്‍പു 19 തവണ സ്വര്‍ണം കടത്തിയതിന്റെ തെളിവുകള്‍ എന്‍ഐഎയും കസ്റ്റംസും ശേഖരിച്ചു.

അവസാന 2 തവണ മാത്രമാണു തന്റെ പേരിലയച്ച പാഴ്‌സലില്‍ സ്വര്‍ണം കടത്തിയതെന്നാണു ഫൈസലിന്റെ നിലപാട്. യുഎഇ പൗരന്മാരായ ദാവൂദ്, ഹാഷിം എന്നിവരുടെ പേരിലും പ്രതികള്‍ നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയിട്ടുണ്ട്. ദാവൂദിന്റെ പേരില്‍ 14 തവണയും ഹാഷിമിന്റെ പേരില്‍ ഒരു തവണയും കടത്തി. ഇതിനു പുറമേ ബംഗാള്‍ സ്വദേശി മുഹമ്മദിന്റെ പേരില്‍ 4 തവണ കൊണ്ടുവന്നു.

തിരുവനന്തപുരത്തിനു പുറമേ ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങള്‍ വഴിയും ഇത്തരത്തില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണു സൂചന. എന്നാല്‍ തിരുവനന്തപുരം വഴി കടത്താന്‍ ദുബായിലെ റാക്കറ്റ് കൂടുതല്‍ താല്‍പര്യപ്പെട്ടതായും അന്വേഷണത്തില്‍ വ്യക്തമായി. തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലും വിമാനത്താവളത്തിലും സ്വപ്ന, സരിത് എന്നിവര്‍ക്കുള്ള സ്വാധീനമാണ് ഇതിനു കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

അതേസമയം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദൃശ്യ മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരെ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റില്‍ ഇന്നലെ 5 മണിക്കൂര്‍ ചോദ്യം ചെയ്തു. ആവശ്യം വന്നാല്‍ വീണ്ടും വിളിപ്പിക്കുമെന്നും കസ്റ്റംസ് അനിലിനെ അറിയിച്ചു. കസ്റ്റംസ് തടഞ്ഞുവച്ച നയതന്ത്ര പാഴ്‌സല്‍ തുറന്നു പരിശോധിച്ചു കള്ളക്കടത്തു സ്വര്‍ണം പിടിച്ചെടുത്ത ജൂലൈ 5 നു പ്രതി സ്വപ്നയെ 2 തവണ അനില്‍ നമ്പ്യാര്‍ ഫോണില്‍ വിളിച്ചതായി കസ്റ്റംസും എന്‍ഐഎയും കണ്ടെത്തിയിരുന്നു. സ്വര്‍ണം പിടിച്ചതു നയതന്ത്ര പാഴ്‌സലില്‍ നിന്നല്ല വ്യക്തിപരമായി അയച്ച ബാഗില്‍ നിന്നാണെന്ന് കോണ്‍സല്‍ ജനറല്‍ കത്തു നല്‍കിയാല്‍ മതിയെന്ന് അനില്‍ ഉപദേശിച്ചതായി സ്വപ്ന എന്‍ഐഎക്കു മൊഴി നല്‍കിയിരുന്നു. അതേസമയം വാര്‍ത്തയുടെ വിവരങ്ങള്‍ സ്ഥിരീകരിക്കാനാണു സ്വപ്നയെ ഫോണില്‍ വിളിച്ചതെന്നാണു അനിലിന്റെ വിശദീകരണം.

അങ്ങനെ ആ ഒറ്റുകാരന്‍ കാരണമാണ് സകലരും വീണത്. അല്ലെങ്കില്‍ കൊടികെട്ടിയ മന്നവന്‍മാര്‍ ഇപ്പോഴും ഞെളിഞ്ഞ് നടന്നേനെ. പാവം ജനങ്ങള്‍ കൊറോണയെപ്പേടിച്ച് മൂടിപ്പുതച്ച് വീട്ടിലിരുന്ന് ദരിദ്രരാകുമ്പോള്‍ പൂത്ത പണക്കാരായി മാറുകയായിരുന്നു ഇക്കൂട്ടര്‍. എല്ലാം തകര്‍ത്തുകളഞ്ഞില്ലേ ഒറ്റിയവന്‍...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (2 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (5 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (5 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (5 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (5 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (5 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (6 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (6 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (7 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (10 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (11 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (11 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (11 hours ago)

Malayali Vartha Recommends