പിണറായി പൊളിച്ചു ,അല്ല പൊളിഞ്ഞു? ഗവര്‍ണ്ണര്‍ ഇറങ്ങി ?കേന്ദ്രം കട്ടയ്ക് കൂടെ അന്വേഷണം നടത്താന്‍ സഖാക്കള്‍ അതെങ്ങനെ ശരിയാകും

എല്ലാം സംഭവിച്ചു കഴിഞ്ഞു .ഇനി പറഞ്ഞിട്ട് വല്ല കാര്യവും ഉള്ളതാണോ .തീ അണയ്ക്കാന്‍ ഒരു കോടി അനുവദിച്ചു നടപ്പാക്കേണ്ട വന്‍ പദ്ധിതി വെറും കടലാസുകളില്‍ ഒതുങ്ങി ......ഇനി ചത്ത കുഞ്ഞിന്റെ ജാതകം നോക്കിയിട്ട് വല്ല കാര്യവും ഉണ്ടോ .ഒരു കാര്യവും ഇല്ല എന്ന് ദയവായി ആരും പറയരുത് .കാരണം കുഞ്ഞു മരിച്ചത് ജാതകദോഷം കൊണ്ടല്ല എന്ന് ഉറപ്പാക്കേണ്ടത് ഞങ്ങടെ ആവശ്യമാണ് .അതുകൊണ്ട് ഞങ്ങള്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് .കൃത്യനിഷ്ഠതയോടെ .......വസ്തുതാപരമായി കാര്യങ്ങള്‍ അപഗ്രഥിക്കാന്‍ കഴിവുള്ള അന്വേഷണ സംഘമാണ് ഞങ്ങള്‍ക്കുള്ളത് .പിന്നെ ഒരു കാര്യം പ്രത്ത്യേകം എടുത്തു പറയാം .
അന്വേഷണം കഴിഞ്ഞു റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ പിന്നെ മേലില്‍ ഇമ്മാതിരി വിഷയം പ്രതിപക്ഷം അനവസരത്തില്‍ എടുത്തിടരുത് .സമ്മതമോ ....അല്ലയോ ....അതുമാത്രമാണ് ഞങ്ങള്‍ക്ക് ഇനി ആകെ അറിയേണ്ടത് .കേസ് അന്വേഷിക്കുന്നത് ഉദ്യോഗസ്ഥ സമിതിയാണ് .അന്വേഷണത്തില്‍ ഒരു പക്ഷ പാതവും നടക്കില്ല .പക്ഷെ ഏകപക്ഷീയമായിരിക്കും എന്ന് മാത്രം .കാരണം ഞങ്ങള്‍ക്കാണല്ലോ 2021 മെയ് മാസം വരെ ഭരിക്കാന്‍ ജനങ്ങള്‍ അനുമതി തന്നിരിക്കുന്നത് .
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പഴ്‌സനല്‍ അസിസ്റ്റന്റ് ആയിരുന്ന ഉദ്യോഗസ്ഥനടക്കം സെക്രട്ടേറിയറ്റിലെ ഭരണാനുകൂല സംഘടനയില്‍പെട്ട 4 പേരെയാണു പുതുതായി അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. അന്വേഷണത്തില്‍ സുതാര്യതയും ആത്മാര്‍ഥതയും ഉറപ്പാക്കുന്നതിനു വേണ്ടിയാണു സംഘം വിപുലീകരിക്കുന്നതെന്നും ഉത്തരവില്‍ ചേര്‍ത്തിട്ടുണ്ട്.അതുകൂടി ആയപ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് എല്ലാം തികഞ്ഞു എന്ന് തന്നെ പറയാന്‍ കഴിയും .
പുതുതായി ഉള്‍പ്പെടുത്തിയ 4 പേരും തീപിടിത്തം നടന്ന ജിഎഡി (പൊളിറ്റിക്കല്‍) വിഭാഗത്തിലെ തന്നെ ഉദ്യോഗസ്ഥരുമാണ്. തീപിടിത്തം നടന്ന അതേ സീറ്റിലുള്ളയാളും ഇക്കൂട്ടത്തിലുണ്ട്. ഒരു ഓഫിസില്‍ നടന്ന തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ അതേ വകുപ്പില്‍ പെട്ടവരെത്തന്നെ നിയോഗിക്കുന്നതും വിചിത്ര നടപടിയാണ്.
ചുരുക്കത്തില്‍ തീപിടിത്തം നടന്ന പ്രോട്ടോക്കോള്‍ ഓഫിസിലെ ജീവനക്കാരില്‍ നിന്നു മൊഴിയെടുക്കുന്നതിനു പകരം അവരെ അന്വേഷണ സംഘത്തിന്റെ ഭാഗമാക്കി.എങ്ങനെയുണ്ട് സര്‍ക്കാരിന്റെ ഈ ഐഡിയ .ലാവ്‌ലിന്‍ കേസെന്നും പറഞ്ഞു കുറേക്കാലമായി വി എസ് അച്യുതാനന്ദന്‍ വരെ ഞങ്ങളുടെ ഇരട്ടചങ്കനെ പൂട്ടാന്‍ നോക്കി .ഒടുവില്‍ അദ്ദേഹത്തെ വരെ വിറ്റു പോക്കറ്റില്‍ ഇട്ട ആളാണ് പിണറായി .ആ പിണാറായിയോടാ ഈ നനഞ്ഞ ഓലപ്പടക്കം കാട്ടി പേടിപ്പിക്കുന്നത് .
സെക്രട്ടേറിയറ്റ് ഭരണാനുകൂല സംഘടനയുടെ നിര്‍വാഹക സമിതിയംഗം, മുന്‍ അംഗം, സജീവ പ്രവര്‍ത്തകന്‍ എന്നിവരാണ് പുതുതായി ഉള്‍പ്പെടുത്തിയ മറ്റു 3 പേര്‍. ദുരന്ത നിവാരണ കമ്മിഷണര്‍ ഡോ. എ. കൗശികന്റെ നേതൃത്വത്തിലുള്ള സമിതിയുടെ 26 നു ചേര്‍ന്ന ആദ്യ യോഗത്തിലാണ് 4 പേരെക്കൂടി ചേര്‍ക്കാന്‍ തീരുമാനിച്ചത്.ഇതോടെ ഫയല്‍ കത്തലുമായി ബന്ധപ്പെട്ട് കെട്ടടങ്ങിയ വിവാദങ്ങള്‍ വീണ്ടും ഉയരുകയും ദുരൂഹതകള്‍ വര്‍ധിക്കുകയും ചെയ്തിരിക്കുകയാണ് .
സംസ്ഥാന സെക്രെട്ടെറിയറ്റില്‍ സുപ്രധാന ഫയലുകള്‍ ഒന്നും കത്തി നശിച്ചിട്ടില്ല ,അഥവാ കത്തി നശിച്ചിട്ടുണ്ടെങ്കില്‍ അതിന്റെയെല്ലാം ഇ ഫയലുകള്‍ സെര്‍വറില്‍ ഉണ്ടാകും എന്ന നുണവാദം ആദ്യമേ പൊളിഞ്ഞിരുന്നു .അതിനു പിന്നാലെ അന്വേഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തിയ ഈ ട്വിസ്റ്റ് കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലാക്കിയിരിക്കുകയാണ് .
സംസ്ഥാന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് കേരളത്തിലെ ക്രമ സമാധാന അന്തരീക്ഷം സൂചിപ്പിക്കാന്‍ വെണ്ടയുള്ള കൂട്ടായ പരിശ്രമം വീണ്ടും നടത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമം എന്നാണ് വിലയിരുത്തപ്പെടുന്നത് .
"
https://www.facebook.com/Malayalivartha






















