ഈ സ്വപ്നയുടെ ഒരു കാര്യം? ഉണ്ട തിന്നുമെന്നുറപ്പായപ്പോള്‍ തടിയൂരാന്‍ സ്വപ്നയുടെ അറ്റകൈ പക്ഷെ എന്‍ ഐ എ അതും പൊളിച്ചു മോദിയുടെ ചുണക്കുട്ടികള്‍

എല്ലാം പുറത്തായി ,ഇനി ഒന്നും ബാക്കിയില്ല .കോടതി നടപടി ക്രമം കൂടി കഴിഞ്ഞാല്‍ എത്ര നാള്‍ ജയിലഴിക്കുള്ളില്‍ കിടന്നഴിയെണ്ണാം എന്നത് വ്യക്തമാവും .ഒരു ജീവപര്യന്തത്തിനുള്ള എല്ലാ സാധ്യതകളും മുന്നില്‍ കാണുന്നുണ്ട് .അതിനുള്ള എല്ലാ പണിയും ചെയ്തിട്ടാണ് അറസ്റ്റിലാകുന്നത് .അതിനാല്‍ തന്നെ കള്ളക്കടത്തു കേസില്‍ തന്നെ ഒട്ടിയതാര് എന്ന ചോദ്യം മാത്രമാണ് സ്വപ്നയുടെ മുന്നില്‍ ഉള്ളത് .എല്ലാവരെയും പറ്റിച്ചു ഇന്ത്യയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള വന്‍ ഇടപാടുകളും നടത്തി സുഖമായി മുന്നോട്ട് പോകുകയായിരുന്ന സ്വപ്നയുടെ ലൈഫ് മിഷന്‍ പദ്ധിതിയെ അട്ടിമറിച്ചപ്പോഴാണ് ,ദുബായി കള്ളക്കടത്തും മൂവാറ്റുപുഴ ടീമും ,റെഡ്ക്രസന്റ് ഇടപാടും വ്യാജ ബിരുദവും എല്ലാം പുറത്തു വന്നത് .
ഇല്ലായിരുന്നെങ്കില്‍ പല രാഷ്ട്രീയ പ്രമുഖരുടെയും കൂടെ ഒരുമിച്ചിരുന്ന് ഐസ് ക്രീമൊക്കെ കഴിച്ച് ,സെല്‍ഫിയോകെ എടുത്ത് ,സര്‍ക്കാര്‍ മുദ്രവച്ച അധികാര പദവിയുമായി മുന്നോട്ട് പോകാനിരുന്ന സുന്ദരമായ ഈ പ്രൗഢോജ്വല ജീവിതം ഇരുമ്പഴിക്കുള്ളിലാക്കിയതിനു പിന്നിലെ സൂത്രധാരന്‍ ആരെന്ന് വീണ്ടും ആവര്‍ത്തിക്കപ്പെടുന്ന ചോദ്യമായി സ്വപ്നയുടെ മുന്നില്‍ അവശേഷിക്കുന്നു .കഥയില്‍ വമ്പന്‍ ട്വിസ്റ്റ് എന്നോണം ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെ കൂടി കൂട്ടുപിടിക്കാന്‍ അനില്‍ നമ്പ്യാര്‍ വഴി കഴിയുമോ എന്ന നിഗമനത്തിലാണ് സ്വപ്ന എത്തിച്ചേര്‍ന്നിരിക്കുന്നത് .മരുഭൂമിയില്‍ മഴ പെയ്യുന്ന പോലെ ആകെ ലഭ്യമായ ചെറിയൊരാശ്വാസത്തിലാണ് സൈബര്‍ സഖാക്കന്മാര്‍ അനില്‍ നമ്പ്യാരും സ്വപ്നയുമായുള്ള പരിചയം ആഘോഷിക്കുന്നത് .
എന്നാല്‍ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട ഒട്ടുമിക്ക കാര്യങ്ങളുടെയും ചുരുളഴിച്ച എന്‍ ഐ എ സ്വപ്ന നല്‍കുന്ന കേവല മൊഴികളുടെ പിന്നാലെ പോകാതെ നിജസ്ഥിതി കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് .സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ദൃശ്യ മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരെ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റില്‍ ഇന്നലെ 5 മണിക്കൂര്‍ ചോദ്യം ചെയ്തു കഴിഞ്ഞപ്പോള്‍ നിര്‍ണായകം എന്ന് തോന്നുന്ന ഒരു പുതിയ കാര്യവും ലഭ്യമായിരുന്നില്ല . ആവശ്യം വന്നാല്‍ വീണ്ടും വിളിപ്പിക്കുമെന്നും കസ്റ്റംസ് അനിലിനെ അറിയിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനും ഇന്നലെ എത്താന്‍ സമന്‍സ് നല്‍കിയിരുന്നെങ്കിലും ഹാജരായില്ല.
കസ്റ്റംസ് തടഞ്ഞുവച്ച നയതന്ത്ര പാഴ്‌സല്‍ തുറന്നു പരിശോധിച്ചു കള്ളക്കടത്തു സ്വര്‍ണം പിടിച്ചെടുത്ത ജൂലൈ 5 നു പ്രതി സ്വപ്നയെ 2 തവണ അനില്‍ നമ്പ്യാര്‍ ഫോണില്‍ വിളിച്ചതായി കസ്റ്റംസും എന്‍ഐഎയും കണ്ടെത്തിയിരുന്നു. സ്വര്‍ണം പിടിച്ചതു നയതന്ത്ര പാഴ്‌സലില്‍ നിന്നല്ല വ്യക്തിപരമായി അയച്ച ബാഗില്‍ നിന്നാണെന്ന് കോണ്‍സല്‍ ജനറല്‍ കത്തു നല്‍കിയാല്‍ മതിയെന്ന് അനില്‍ ഉപദേശിച്ചതായി സ്വപ്ന എന്‍ഐഎക്കു മൊഴി നല്‍കിയിരുന്നു.എന്നാല്‍ അത്തരത്തില്‍ ഒരു കാര്യം നടന്നോ എന്നതിനെ പാറ്റി ഇനിയും അന്വേഷിച്ചു കണ്ടെത്തേണ്ടതായിട്ടുണ്ട് .
സ്വപ്ന കസ്റ്റംസിനു നല്‍കിയ മൊഴിപ്പകര്‍പ്പിലെ 3 പേജുകള്‍ അനില്‍ നമ്പ്യാരെ സംബന്ധിക്കുന്ന വിവരങ്ങളാണ്. അനിലിനെ എങ്ങിനെയാണു പരിചയപ്പെട്ടതെന്ന സ്വപ്നയുടെ വിവരണം ശരിവയ്ക്കുന്ന മൊഴികളാണ് അനിലും ഇന്നലെ നല്‍കിയത്. എന്നാല്‍ അത് കള്ളക്കടത്തുമായി എങ്ങനെ കൂട്ടിമുട്ടിക്കാനാകും എന്ന് തലപുകഞ്ഞാലോചിക്കുകയാണ് സൈബര്‍ സഖാക്കന്മാര്‍ .വാര്‍ത്തയുടെ വിവരങ്ങള്‍ സ്ഥിരീകരിക്കാനാണു സ്വപ്നയെ ഫോണില്‍ വിളിച്ചതെന്നാണു അനിലിന്റെ വിശദീകരണം. ഇവര്‍ തമ്മില്‍ ഫോണില്‍ സംസാരിച്ചതിന്റെ സമയ ദൈര്‍ഘ്യവും അനിലിന്റെ വിശദീകരണവും തമ്മിലുള്ള പൊരുത്തത്തെ പറ്റി തന്നെയാണ് എന്‍ ഐ എ പരിശോധിക്കുന്നത് .
"
https://www.facebook.com/Malayalivartha






















