സ്വപ്‌നേ കലമുടയ്ക്കല്ലേ... കേരളത്തിലെ മുഖ്യധാരാ ചാനലുകളുടെ തോളില്‍ മാറാപ്പ് കയറ്റിക്കൊണ്ട് വന്ന ജനം ടിവിയെ പൂട്ടിക്കെട്ടിക്കാന്‍ ശ്രമം തുടങ്ങി; സോഷ്യല്‍ മീഡിയയില്‍ അനില്‍ നമ്പ്യാരെ ചൂണ്ടി മുദ്രാവാക്യ ജപം മുറുകുമ്പോള്‍ ജനത്തെ നിലനിര്‍ത്താന്‍ ഭക്തര്‍; അനില്‍ നമ്പ്യാര്‍ പോയാല്‍ വേറെ ഒരായിരം അനില്‍മാര്‍ എത്തും

മലയാളികള്‍ അധികമാരും അറിയാതിരുന്നതായിരുന്നു ജനം ടിവി. രാഷ്ട്രീയ നേതാക്കള്‍ക്കും മറ്റ് ചാനലുകാര്‍ക്കും പരമ പുശ്ചമായിരുന്നു ജനം ടിവിയെ. ജനം ടിവിയോ അതെന്ന് ചുക്കോ ചുണ്ണാമ്പോ എന്ന മട്ടിലായിരുന്നു. എന്നാല്‍ സുരേന്ദ്രനേയും ബിജെപിയേയും കേരളത്തില്‍ വളര്‍ത്തിയതു പോലെ ജനത്തേയും വളര്‍ത്തിയത് ശബരിമലയിലൂടെ നമ്മുടെ സഖാക്കള്‍ തന്നെയാണ്. മമ്മൂട്ടിയുടെ നേതൃത്വത്തില്‍ എടുത്താല്‍ പൊങ്ങാത്ത ടെക്‌നോളജിയുമായി രംഗത്ത് വന്ന പാര്‍ട്ടി ചാനല്‍ പാര്‍ട്ടിക്കാര്‍ പോരും കാണാണാത്ത അവസ്ഥയാണുള്ളത്. പേരും പെരുമയും ഉണ്ടെങ്കിലും മഷിയിട്ട് നോക്കിയിട്ടും റേറ്റിംഗില്‍ ഇല്ലേ ഇല്ല. പാര്‍ട്ടി ചാനലിന് ശേഷം വന്ന മീഡിയ വണ്ണും ന്യൂസ് 18നും ഫ്‌ളവേഴ്‌സും എത്രവേഗമാ മനസ് കീഴടക്കിയത്. മീഡിയ വണ്ണിനെ മലയാളികള്‍ ഉള്‍ക്കൊള്ളുമെങ്കില്‍ എന്താ പാര്‍ട്ടി ചാനല്‍ ഉയരാത്തതെന്ന് സ്വയം പരിശോധിക്കണം. കെട്ടിലും മട്ടിലുംചാനല്‍ അടിമുടി മാറിയാല്‍ ഏറ്റവും അധികം ഇടതുപക്ഷക്കാരുള്ള കേരളത്തില്‍ എപ്പം ക്ലച്ച് പിടിച്ചെന്ന് ചോദിച്ചാല്‍ മതി.
പറഞ്ഞ് വന്നത് ജനത്തിനെ ജനം എഴുതി തള്ളുന്ന സമയത്താണ് ശബരിമല വരുന്നത്. നാമജപം എന്തേ ലൈവായി കാണിക്കാത്തതെന്ന് ചോദിച്ച് വിളിച്ച പാവം ഒരു ഭക്തനെ മാതൃഭൂമി ചാനല്‍ ജിവനക്കാരന്‍ കളിയാക്കി വിട്ടതോടെ ജനം ടിവിയുടെ ശുക്രന്‍ തെളിഞ്ഞു. എന്ത് കാണമെന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്ന് സാക്ഷാല്‍ ജനം പറഞ്ഞതോടെ ജനത്തിന്റെ നാമജപത്തിനും ഹരിവരാസനത്തിനും പിന്നിലായി. അതോടെ കൊടികെട്ടിയ ചാനലുകാള്‍ തവിടുപൊടി. ജനം റേറ്റിങ്ങില്‍ വളരെ മുമ്പില്‍. അവസാനം എല്ലാവരും നാമജപത്തിന് പുറകിലായി.
അന്ന് മുമ്പിലെത്തിയ ചാനലിന് ഇപ്പോഴും തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. എന്നാലിപ്പോള്‍ ജനത്തിനെ പൂട്ടിക്കാന്‍ പറ്റുമോന്നാണ് വെറുതേ ചിലര്‍ നോക്കുന്നത്. ചാനലിന്റെ മുഖ്യ വാര്‍ത്താക്കാരനായ അനില്‍ നമ്പ്യാരെ കിട്ടിയിരിക്കുകയാണ്. സ്വപ്ന കുടുക്കിയ കുടുക്കില്‍ അനില്‍ വീണപ്പോള്‍ ജനത്തിനേയും പൂട്ടിക്കെട്ടാനുള്ള മുദ്രാവാക്യ ജപം സൈബര്‍ സഖാക്കള്‍ തുടങ്ങിക്കഴിഞ്ഞു. എത്രയും വേഗം അനിലിനെ പൊക്കുക. സ്വപ്‌നേ തലയ്ക്കല്‍ വച്ച് മൊഴി മാറ്റിപ്പറഞ്ഞ് കലമുടയ്ക്കല്ലേ എന്നാണ് സഖാക്കളുടെ പ്രാര്‍ത്ഥന.
സ്വര്‍ണക്കടത്ത് കേസ് വഴിതിരിച്ചുവിടാന്‍ അനില്‍ നമ്പ്യാര്‍ ശ്രമിച്ചെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് കസ്റ്റംസിന് സ്വപ്ന മൊഴി നല്‍കിയിട്ടുള്ളത്. സ്വര്‍ണം വന്നത് നയതന്ത്രബാഗേജ് വഴിയല്ല, സ്വകാര്യ ബാഗേജ് വഴിയാണെന്ന് കോണ്‍സുല്‍ ജനറലിനെക്കൊണ്ട് വാര്‍ത്താക്കുറിപ്പിറക്കാന്‍ സ്വപ്നയെ അനില്‍ നമ്പ്യാര്‍ ഉപദേശിച്ചു. കോണ്‍സുല്‍ ജനറലിന്റെ നിര്‍ദേശപ്രകാരം ഈ വാര്‍ത്താക്കുറിപ്പ് തയാറാക്കി നല്‍കാമെന്ന് അനില്‍ നമ്പ്യാര്‍ ഉറപ്പും നല്‍കി. സ്വപ്നയുടെ ഈ മൊഴിയില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ അനില്‍ നമ്പ്യാര്‍ക്ക് കഴിഞ്ഞില്ലെന്നാണ് സൂചന.
നയതന്ത്രചാനല്‍ വഴി കടത്തിയ സ്വര്‍ണം പിടിച്ച ജൂലൈ 5ന് ഉച്ചയോടെ അനില്‍ നമ്പ്യാര്‍ വിളിച്ചശേഷം സംസാരിച്ച കാര്യങ്ങളെക്കുറിച്ചുള്ള സ്വപ്നയുടെ മൊഴി കേസ് വഴി തിരിച്ചുവിടാന്‍ അനില്‍നമ്പ്യാര്‍ ശ്രമിച്ചുവെന്ന് വ്യക്തമാക്കുന്നതാണെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. സ്വര്‍ണം വന്നത് നയതന്ത്രബാഗേജ് വഴിയല്ല, സ്വകാര്യ ബാഗേജ് വഴിയാണെന്ന് കോണ്‍സല്‍ ജനറലിനെക്കൊണ്ട് വാര്‍ത്താക്കുറിപ്പിറക്കാന്‍ സ്വപ്നയെ അനില്‍ നമ്പ്യാര്‍ ഉപദേശിച്ചു. ഇക്കാര്യം സ്വപ്ന കോണ്‍സുല്‍ ജനറലിനോട് പറഞ്ഞു. അനില്‍ നമ്പ്യാരെ കോണ്‍സുല്‍ ജനറലിന് അറിയാമായിരുന്നുവെന്നും പറഞ്ഞപ്രകാരം ഒരു കത്ത് തയാറാക്കി നല്‍കാന്‍ അനിലിനോട് കോണ്‍സുല്‍ ജനറല്‍ നിര്‍ദേശിച്ചുവെന്നും സ്വപ്നയുടെ മൊഴിയുണ്ട്.
ഇത്തരത്തില്‍ കത്ത് തയാറാക്കി നല്‍കാമെന്ന് അനില്‍ സമ്മതിച്ചു. എന്നാല്‍ കത്ത് തയാറാക്കി നല്‍കിയോ എന്ന് വ്യക്തമല്ല. ഒളിവില്‍ പോകാനുള്ള തയാറെടുപ്പിലായതിനാല്‍ ഇക്കാര്യം ശ്രദ്ധിക്കാനായില്ലെന്നാണ് സ്വപ്നയുടെ മൊഴി.
സ്വപ്നയുടെ ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് അനില്‍ നമ്പ്യാരെ കംസ്റ്റംസ് ചോദ്യം ചെയ്തത്. ഇനി എന്‍ഐഎയും വരും. അനില്‍ നമ്പ്യാര്‍ കുടുങ്ങാന്‍ കാത്തിരിക്കുകയാണ് പലരും. കാരണം എങ്കിലേ ജനത്തിന്റെ റേറ്റ് താഴ്ത്തി പൂട്ടിക്കെട്ടാനാകൂ. എന്നാല്‍ ബിജെപിയും ഭക്തരും ഇപ്പോഴേ അത് തള്ളിക്കളഞ്ഞിട്ടുണ്ട്. ജനത്തെ വളര്‍ത്തിയത് ജനമാണ്. ഒരനില്‍ കുറ്റാക്കാരനെങ്കില്‍ അകത്ത് പോകട്ടെ. വേറെ നൂറായിരം അനില്‍ വരും. കേരളത്തില്‍ ജേണലിസംകാര്‍ക്ക് ഒരു പഞ്ഞവുമില്ല. ശബരിമല തീര്‍ന്നിട്ടില്ല. അന്ന് ഈ ജനമേ കാണൂ. മനസിലായില്ലെ ആ പൂതിയങ്ങ് മനസിലിരിക്കട്ടെ.
"
https://www.facebook.com/Malayalivartha






















