കേന്ദ്രത്തിനെതിരായ സമരത്തില്‍ കെ.കെ രാഗേഷ് എം. പിയുടെ ഭാര്യ പങ്കെടുത്തത് ചട്ടവിരുദ്ധമെന്ന് പരാതി

സര്‍വകലാശാല സ്റ്റുഡന്‍സ് സര്‍വീസ് ഡയറക്ടറായി ജോലി ചെയ്യുന്ന കെ.കെ രാഗേഷ് എം. പിയുടെ ഭാര്യ പ്രിയ വര്‍ഗീസ് കേന്ദ്രസര്‍ക്കാരിനെതിരേ പ്ലക്കാര്‍ഡുപയോഗിച്ചു സമരം ചെയ്തതു വിവാദമാകുന്നു. എ.ബി.വി.പിയും കെ.എസ്.യുവുമാണു നടപടിയെ ചോദ്യം ചെയ്തു രംഗത്തു വന്നത്.
സര്‍വകലാശാല സ്റ്റുഡന്‍സ് സര്‍വീസ് ജീവനക്കാരിയെന്ന നിലയില്‍ കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം അനുസരിച്ചും സര്‍വകലാശാല സ്റ്റാറ്റിയൂട്ട് അനുസരിച്ചും ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഷമ്മാസ് ചൂണ്ടിക്കാട്ടി.
ചട്ടലംഘനത്തിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കു പരാതി നല്‍കി. എ.ബി.വി.പിയും ബി.ജെ.പി. നേതൃത്വവും പരാതി നല്‍കിയിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിനെതിരേ കഴിഞ്ഞ ദിവസം നടന്ന സി.പി.എം. സമരത്തില്‍ പ്രിയ വര്‍ഗീസ് കുടുംബസമേതം പങ്കെടുത്തിരുന്നു. ഇതു ഗുരുതരമായ ചട്ടലംഘനമാണെന്നും ഉദ്യോഗസ്ഥയ്ക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു എ.ബി.വി.പി ജില്ലാനേതൃത്വവും ഗവര്‍ണര്‍ക്ക് ഫാക്സ് സന്ദേശമയച്ചു.
പ്ലക്കാര്‍ഡുയര്‍ത്തി സമരത്തില്‍ പങ്കെടുക്കുന്നതിന്റെ ഫോട്ടോ പ്രിയ വര്‍ഗീസ് തന്നെയാണു തന്റെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഗവണ്‍മെന്റ് സര്‍വീസിന്റെ ഭാഗമായ സര്‍വ്വകലാശാലയിലെ നോണ്‍ ടീച്ചിങ് സ്റ്റാഫ് വിഭാഗത്തില്‍പ്പെട്ടതാണ് സ്റ്റുഡന്‍സ് സര്‍വീസ് ഡയറക്ടര്‍ തസ്തിക.
https://www.facebook.com/Malayalivartha






















