പിണറായിയുടെ എല്ലാം പൊളിഞ്ഞു.... ത്രിമൂര്‍ത്തികള്‍ ഒരുമിച്ച് അന്വേഷണം ലക്ഷ്യത്തിലേക്ക് സ്വപ്നയുടെയും ശിവശങ്കറിന്റെയും പിണറായിയുടെയും കഥ പൊളിഞ്ഞു

ഫൈസല്‍ ഫരീദുള്‍പ്പടെയുള്ള അന്താരഷ്ട്ര കൊടുംകുറ്റവാളികളെ ചോദ്യം ചെയ്യാനായി ദുബായിലേക്ക് പുറപ്പെടുകയും ഒടുവില്‍ നിര്‍ണായകമായ പല വിവരങ്ങള്‍ ലഭ്യമാവുകയും ചെയ്തപ്പോള്‍ സ്വപ്ന സുരേഷിന്റെ കുറ്റകൃത്യം ദേശവിരുദ്ധ നയങ്ങള്‍ തന്നെയായിരുന്നു എന്ന എന്‍ ഐ എ യുടെ കണ്ടെത്തല്‍ അക്ഷരം പ്രതി ശരിവെക്കപ്പെട്ടിരിക്കുകയാണ് .കോടതിയുടെ കൃത്യമായ വീക്ഷണവും തുടരെയുള്ള കസ്റ്റഡി കാലാവധി നീട്ടലും അന്വേഷണ സംഘത്തിന് വലിയ തോതില്‍ കരുത്തു പകര്‍ന്ന സംഭവമായിരുന്നു .അന്വേഷണ സംഘത്തിന്റെ നാളിതുവരെയുള്ള കണ്ടെത്തല്‍ പൂര്‍ണമായും തൃപ്തികരമെന്നു തന്നെയാണ് കോടതി വിവക്ഷിക്കുന്നത് .
കേസില്‍ ഉന്നത ഇടപെടല്‍ നടക്കാന്‍ ഉള്ള എല്ലാ സാധ്യതകളും ആസ്ഥാനത്താകുന്ന കാഴ്ചയാണ് അന്വേഷണത്തിലൂടെ പൊതുജങ്ങള്‍ അറിഞ്ഞത് .എന്നാല്‍ അന്വേഷണം അവസാന ഘട്ടത്തിലോട്ട് എത്തിച്ചേരുമ്പോള്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്ന നിര്‍ണായകമായ ചില മൊഴികള്‍ കൂടി പരിശോധിച്ചാല്‍ മാത്രമേ നടപടി ക്രമങ്ങള്‍ പരിപൂര്‍ണ്ണമായി അവസാനിപ്പിക്കാന്‍ കഴിയുകയുള്ളു .കേസിലെ മുഖ്യ പ്രതി റമീസില്‍ നിന്നും കിട്ടിയ നിര്‍ണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് കള്ളക്കടത്തിലെ അന്താരഷ്ട്ര ഇടപാടിനെക്കുറിച്ചുള്ള തെളിവുകള്‍ പുറത്തു വരുന്നത് .ഇതിന്റെ കാര്യകാരണങ്ങള്‍ അന്വേഷിച്ചറിയാന്‍ വേണ്ടിയാണ് ദുബായിലേക്ക് അന്വേഷണസംഘം പുറപ്പെട്ടതും .എന്നാല്‍ സ്വപ്നയുടെ മൊഴിയനുസരിച്ച് അനില്‍ നമ്പ്യാര്‍ തന്നെ നിര്‍ബന്ധിതമായി ചില കാര്യങ്ങള്‍ മറച്ചുവയ്ക്കാനും മറ്റും ആവശ്യപ്പെട്ടതിനെ കുറിച്ചും വ്യക്തമായ അന്വേഷണം നടത്തിവരികയാണ് .കേസിന്റെ അന്വേഷണത്തില്‍ ഒരു രാഷ്ട്രീയ കക്ഷികളും ഇടപെടല്‍ നടത്താതിരിക്കാന്‍ ഉള്ള പരിപൂര്‍ണ്ണ പിന്തുണയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് .എന്നാല്‍ കേന്ദ്ര സര്‍ക്കാരിലേക്ക് വിരല്‍ ചൂണ്ടുന്ന തരത്തില്‍ അനില്‍ നമ്പ്യാര്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ വഴിയൊരു പാലം ഇടാമെന്ന ശ്രമമാണ് സ്വപ്ന കരുതിയതെങ്കില്‍ അതും പൊളിഞ്ഞിരിക്കുകയാണ്
കോവിഡ് ലോക്ഡൗണ്‍ കാലത്തു യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര പാഴ്‌സലിന്റെ മറവില്‍ 15 തവണ സ്വര്‍ണം കടത്താനുള്ള ആസൂത്രണം പൂര്‍ത്തിയാക്കിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇതിനായി കേരളത്തിലും പുറത്തും വന്‍തോതില്‍ പണം സ്വരൂപിച്ചു ദുബായിലെത്തിച്ചതായും വിവരം ലഭിച്ചു.ഇതിനെപറ്റി അന്തിമമായ അന്വേഷണമാണ് ഇപ്പോള്‍ നടത്തിവരുന്നത് .കൂടുതല്‍ പേരെ പങ്കാളികളാക്കിയതാണു വിവരങ്ങള്‍ ചോരാന്‍ ഇടയാക്കിയതെന്നാണു ചില പ്രതികളുടെ മൊഴി. ലോക്ഡൗണില്‍ തന്റെ പേരില്‍ അയച്ച രണ്ടാമത്തെ സ്വര്‍ണപാഴ്‌സല്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ആരോ ഒറ്റിയതെന്നു ദുബായിലുള്ള മൂന്നാം പ്രതി ഫൈസല്‍ ഫരീദ് മൊഴി നല്‍കി.
പ്രതികളായ കെ.ടി. റമീസ്, റബിന്‍സ്, ഹമീദ് എന്നിവരുടെ നേതൃത്വത്തില്‍ കോവിഡ് ലോക്ഡൗണിനു മുന്‍പു 19 തവണ സ്വര്‍ണം കടത്തിയതിന്റെ തെളിവുകള്‍ എന്‍ഐഎയും കസ്റ്റംസും ശേഖരിച്ചു.
അവസാന 2 തവണ മാത്രമാണു തന്റെ പേരിലയച്ച പാഴ്‌സലില്‍ സ്വര്‍ണം കടത്തിയതെന്നാണു ഫൈസലിന്റെ നിലപാട്. യുഎഇ പൗരന്മാരായ ദാവൂദ്, ഹാഷിം എന്നിവരുടെ പേരിലും പ്രതികള്‍ നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയിട്ടുണ്ട്. ദാവൂദിന്റെ പേരില്‍ 14 തവണയും ഹാഷിമിന്റെ പേരില്‍ ഒരു തവണയും കടത്തി. ഇതിനു പുറമേ ബംഗാള്‍ സ്വദേശി മുഹമ്മദിന്റെ പേരില്‍ 4 തവണ കൊണ്ടുവന്നു.ഇങ്ങനെ കൂടുതല്‍ പേരെ ഈ കള്ളക്കടത്തില്‍ ഉള്‍പ്പെടുത്തിയത് വന്‍ വിനയായതായാണ് കണക്കാക്കപ്പെടുന്നത് .
തിരുവനന്തപുരത്തിനു പുറമേ ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങള്‍ വഴിയും ഇത്തരത്തില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണു സൂചന. എന്നാല്‍ തിരുവനന്തപുരം വഴി കടത്താന്‍ ദുബായിലെ റാക്കറ്റ് കൂടുതല്‍ താല്‍പര്യപ്പെട്ടതായും അന്വേഷണത്തില്‍ വ്യക്തമായി. തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലും വിമാനത്താവളത്തിലും സ്വപ്ന, സരിത് എന്നിവര്‍ക്കുള്ള സ്വാധീനമാണ് ഇതിനു കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.ഇ ഡിയും കസ്റ്റംസും എന്‍ ഐ എ യും ത്രിമൂര്‍ത്തികളായി മാറിയ അപൂര്‍വ കേസുകളിലൊന്നില്‍ അന്തിമവിധി പുറപ്പെടുമ്പോള്‍ അത് രാജ്യത്തിന്റെ സുരക്ഷിതത്വത്തിനായി നടത്തിയ മറ്റൊരു മുന്നേറ്റമായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത് .
https://www.facebook.com/Malayalivartha






















