Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എന്താകും നമ്പ്യാരുടെ അവസ്ഥ... അനില്‍ നമ്പ്യാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കസ്റ്റംസ് അറിയിച്ചതോടെ അദ്ദേഹത്തെ കേസില്‍ പ്രതി ചേര്‍ക്കുമോ എന്ന് കാത്തിരിക്കുകയാണ് കേരളം; ഒരു ബി ജെ പി നേതാവിനെ കേസില്‍ കൊണ്ടുവന്നാല്‍ തങ്ങളുടെ പ്രതിസന്ധി തീരുമെന്ന വിശ്വാസത്തില്‍ പാര്‍ട്ടി

28 AUGUST 2020 10:49 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

വിമാനത്താവള സ്വര്‍ണക്കളളക്കടത്ത് കേസില്‍ ജനം ടിവി കോഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കസ്റ്റംസ് അറിയിച്ചതോടെ അദ്ദേഹത്തെ കേസില്‍ പ്രതി ചേര്‍ക്കുമോ എന്ന് കാത്തിരിക്കുകയാണ് കേരളം. കസ്റ്റംസും എന്‍ ഐ എയും ഇക്കാര്യത്തില്‍ ചില നീക്കങ്ങള്‍ നടത്തുന്നതായി അറിയുന്നു

ഇതിനിടെ ചില സി പി എം നേതാക്കളുടെ ചരടുവലിയും നടക്കുന്നുണ്ട്. സി പി എമ്മും ഇടത് സര്‍ക്കാരും പ്രതിസന്ധിയില്‍ ആയപ്പോഴാണ് ജനം ടി വി യുടെ വാര്‍ത്താ വിഭാഗം മേധാവിയെ കസ്റ്റംസിന്റെ കൈയില്‍ കിട്ടിയത്. മുമ്പേ നമ്പ്യാരുടെ പേര് പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും വാര്‍ത്തയുടെ ആവശ്യത്തിനായി താന്‍ സ്വപ്നയെ വിളിച്ചുവെന്നാണ് അദ്ദേഹം ആവര്‍ത്തിച്ചത്. എന്നാല്‍ അതൊന്നും കസ്റ്റംസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല.

ഒരു ബി ജെ പി നേതാവിനെ കേസില്‍ കൊണ്ടുവന്നാല്‍ തങ്ങളുടെ പ്രതിസന്ധി തീരുമെന്ന വിശ്വാസത്തിലാണ് സി പി എമ്മും ഇടതു മുന്നണിയും. കേന്ദ്രത്തിന്റെ ഭാഗമാണ് കസ്റ്റംസും എന്‍ ഐ എയുമൊക്കെ.അവര്‍ക്കിടയില്‍ സ്വാധീനം ചെലുത്താല്‍ സി പി എമ്മിന് കഴിയില്ല. എന്നാലും ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് അനില്‍ നമ്പ്യാരെ കുടുക്കാനുള്ള ശ്രമം നടക്കുന്നത്.


അനില്‍ നമ്പ്യാരെ അഞ്ച് മണിക്കൂര്‍ നേരമാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചെങ്കിലും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും മൊഴി വിശദമായി വിലയിരുത്തിയ ശേഷം അന്തിമ തീരുമാനം എടുക്കുമെന്നാണ് അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

സ്വപ്നാ സുരേഷിന്റെ ഫോണ്‍ രേഖകള്‍ പൂര്‍ണമായും കസ്റ്റംസും എന്‍ഐഎയും പരിശോധിച്ചിരുന്നു. ഇതിലാണ് സ്വര്‍ണക്കടത്ത് പിടിച്ച ദിവസം തന്നെ അനില്‍ നമ്പ്യാരും സ്വപ്ന സുരേഷും രണ്ട് തവണ സംസാരിച്ചതായി വിവരം കിട്ടിയത്. ജൂലൈ അഞ്ചിന് സ്വര്‍ണം കണ്ടെടുത്ത ദിവസം അനില്‍ സ്വപ്ന സുരേഷുമായി രണ്ടുതവണ ഫോണില്‍ സംസാരിച്ചെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ഉപദേശം നല്‍കാന്‍ വേണ്ടിയാണ് അനില്‍ നമ്പ്യാര്‍ വിളിച്ചതെന്നാണ് സ്വപ്ന കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു.

സ്വര്‍ണം പിടിച്ചെടുത്തത് നയതന്ത്ര ബാഗിലല്ലെന്നും വ്യക്തിപരമായ ബാഗാണെന്നും കോണ്‍സുലേറ്റ് ജനറല്‍ കത്ത് നല്‍കിയാല്‍ മതിയെന്നായിരുന്നു അനില്‍ നമ്പ്യാരുടെ ഉപദേശം. ഇതിന്റെ നിജസ്ഥിതി അറിയാനാണ് അനില്‍ നമ്പ്യാരെ കസ്റ്റംസ് കൊച്ചിയില്‍ വിളിച്ചുവരുത്തിയത്. മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ വിവരശേഖരണത്തിനായി മാത്രമാണ് സ്വപ്ന സുരേഷിനെ വിളിച്ചതെന്നാണ് അനില്‍ നമ്പ്യാര്‍ വിശദീകരിക്കുന്നത്. ഇതേ വിശദീകരണവുമായി അനില്‍ നമ്പ്യാര്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റുമിട്ടിരുന്നു.ഇതിലാണ് കസ്റ്റംസിന് സംശയം.

അതേസമയം, നയതന്ത്ര ബാഗിന്റെ മറവില്‍ ദുബായില്‍ നിന്ന് സ്വര്‍ണമയച്ചവരെ തിരിച്ചറിഞ്ഞു. 21 തവണയായി നൂറ്റിയറുപത്തിയാറ് കിലോ സ്വര്‍ണമാണ് യു എ ഇ കോണ്‍സിലേറ്റിന്റെ പേരില്‍ എത്തിയതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ കണ്ടെത്തല്‍. നയതന്ത്ര ബാഗിന്റെ മറവില്‍ ആരുടെ പേരിലാണ് ദുബായില്‍ നിന്ന് സ്വര്‍ണമയച്ചത് എന്നതില്‍ എന്‍ഫോഴ്‌സ്‌മെന്റും എന്‍ഐഎയും അടക്കമുളള കേന്ദ്ര ഏജന്‍സികള്‍ക്ക് വ്യക്തമായ സൂചന കിട്ടിയിട്ടുണ്ട്. ആദ്യ നാല് തവണ സ്വര്‍ണമടങ്ങിയ ബാഗ് അയച്ചത് പശ്ചിമബംഗാള്‍ സ്വദേശിയായ മുഹമ്മദിന്റെ പേരിലാണ്. അഞ്ച് മുതല്‍ 18 വരെ തവണ സ്വര്‍ണം അയച്ചിരിക്കുന്നത് യുഎഇ പൗരനായ ദാവൂദിന്റെ പേരില്‍. പത്തൊന്‍പതാമത്തെ ബാഗ് യുഎഇ പൗരനായ ഹാഷിമിന്റെ പേരില്‍. നയതന്ത്ര ബാഗുകളുടെ മറവില്‍ അവസാനത്തെ രണ്ടുതവണയാണ് ഫൈസല്‍ ഫരീദ് സ്വര്‍ണമയച്ചത്. ഇതില്‍ അവസാനത്തേതാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടിയത്.

നയതന്ത്ര ബാഗിന്റെ മറവില്‍ ആരുടെ പേരിലാണ് ദുബായില്‍ നിന്ന് സ്വര്‍ണമയച്ചത് എന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റും എന്‍ ഐ എയും അടക്കമുളള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം. ആദ്യ നാല് തവണ സ്വര്‍ണമടങ്ങിയ ബാഗ് അയച്ചത് പശ്ചിമ ബംഗാള്‍ സ്വദേശിയായ മുഹമ്മദിന്റെ പേരിലാണ്. അഞ്ച് മുതല്‍ 18 വരെ തവണ സ്വര്‍ണം അയച്ചിരിക്കുന്നത് യുഎഇ പൗരനായ ദാവൂദിന്റെ പേരില്‍. പത്തൊന്‍പതാമത്തെ ബാഗ് യുഎഇ പൗരനായ ഹാഷിമിന്റെ പേരില്‍. നയതന്ത്ര ബാഗുകളുടെ മറവില്‍ അവസാന രണ്ടുതവണയാണ് ഫൈസല്‍ ഫരീദ് സ്വര്‍ണമയച്ചത്. ഇതില്‍ അവസാനത്തേതാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടിയത്. എന്നാല്‍ മൂവാറ്റുപുഴ സ്വദേശി റബിന്‍സ് അടക്കമുളളവരാണ് കളളക്കടത്തിന് പിന്നിലെന്നും മറ്റുളളവരെ മറയാക്കിയെന്നുമാണ് എജന്‍സികളുടെ നിഗമനം. കളളക്കടത്തില്‍ തനിക്ക് വലിയ പങ്കില്ലെന്നാണ് ദുബായില്‍വെച്ചു നടന്ന എന്‍ ഐ എയുടെ ചോദ്യം ചെയ്യലില്‍ ഫൈസല്‍ ഫരീദ് പറഞ്ഞത്. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് അടക്കമുളള കേന്ദ്ര ഏജന്‍സികള്‍ ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല.

മറ്റ് പാര്‍ട്ടിക്കാരെ കൂടി കേസില്‍ ഉള്‍പ്പെടുത്തിയാല്‍ തങ്ങള്‍ക്ക് രക്ഷപ്പെടാന്‍ കഴിയുമെന്ന സി പി എം ചിന്ത തീര്‍ത്തും അസ്ഥാനത്താണെന്ന് കരുതാന്‍ വയ്യ.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (2 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (5 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (5 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (5 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (5 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (5 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (6 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (6 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (7 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (10 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (11 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (11 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (11 hours ago)

Malayali Vartha Recommends