സ്വകാര്യ ഫിനാന്‍സ് സ്ഥാപനമായ പോപ്പുലര്‍ ഫിനാന്‍സ് അടച്ചുപൂട്ടി ഉടമകള്‍ മുങ്ങി

പത്തനംതിട്ട വകയാര്‍ ആസ്ഥാനമായ സ്വകാര്യ ഫിനാന്‍സ് സ്ഥാപനം പോപ്പുലര്‍ ഫിനാന്‍സ് അടച്ചുപൂട്ടി ഉടമകള്‍ മുങ്ങി. കമ്പനി തകര്‍ന്നതോടെ നിക്ഷേപകര്‍ക്ക് ഏകദേശം 2000 കോടിയോളം രൂപ നഷ്ടമുണ്ടായിട്ടുണ്ടെന്ന് പത്തനംതിട്ട എസ്പി കെ.ജി.സൈമണ്‍ വ്യക്തമാക്കി.
ഉടമകളായ ഇണ്ടിക്കാട്ടില്‍ റോയ് ഡാനിയേല്‍, ഭാര്യ പ്രഭ ഡാനിയേല്‍ കുടുംബമാണ് വകയാറിലെ ആസ്ഥാനം അടച്ചുപൂട്ടി മുങ്ങിയത്. നിക്ഷേപകരുടെ പരാതിയില്‍ ഉടമകള്‍ക്കെതിരെ വഞ്ചനാ കുറ്റത്തിന് കോന്നി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉടമ കോടതിയില്‍ പാപ്പര്‍ ഹര്‍ജി നല്‍കിയിരുന്നു. പരാതികള്‍ ഏറിയതോടെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിട്ടുണ്ട്.
പത്തനംതിട്ടയ്ക്ക് അകത്തും പുറത്തുമായി പോപ്പുലര്‍ ഫിനാന്‍സിന് 274 ശാഖകളാണുള്ളത്. വകയാറിലെ ആസ്ഥാനം അടച്ചതോടെ മറ്റ് ശാഖകളും പൂട്ടിക്കൊണ്ടിരിക്കുകയാണ്. പണം തിരികെ ആവശ്യപ്പെട്ട് കൂടുതല്‍ നിക്ഷേപകര്‍ എത്തിയതോടെയാണ് ഓഫീസ് അടച്ചുപൂട്ടിയത്. ഇവരുടെ മറ്റ് സ്ഥാപനങ്ങളെക്കുറിച്ചും അന്വേഷണം നടത്തി വരികയാണെന്നും കെ.ജി ശെസമണ്‍ വ്യക്തമാക്കി.
1965-ലാണ് സ്ഥാപനം തുടങ്ങിയത്. നിലവില്‍ വന്‍തുക നിക്ഷേപിച്ചവരില്‍ പലരും പരാതിയുമായി എത്തിയിട്ടില്ല. ഉടമകള്‍ രാജ്യം വിട്ട് പോകാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















