സ്വര്‍ണക്കടത്ത് കേസ് ; അരുണ്‍ ബാലചന്ദ്രന്‍ കസ്‌റ്റംസ് ഓഫീസില്‍ ഹാജരായി

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോ ആയിരുന്ന അരുണ്‍ ബാലചന്ദ്രന്‍ കസ്‌റ്റംസ് ഓഫീസില്‍ ഹാജരായി. ഇന്നലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അടുത്ത കുടുംബാംഗങ്ങള്‍ക്ക് അസുഖമാണ് അതുകൊണ്ട് ചോദ്യം ചെയ്യലിന് എത്താന്‍ കഴിയില്ല എന്നായിരുന്നു അരുണ്‍ ബാലചന്ദ്രന്‍ അറിയിച്ചത്. കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോയുടെ മൊഴിയെുക്കാതെ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നായിരുന്നു കസ്‌റ്റംസ് നിലപാട്.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ഭര്‍ത്താവിനായി ഫ്ളാറ്റ് ബുക്ക് ചെയ്തത് അരുണ്‍ ബാലചന്ദ്രനാണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. സുഹൃത്തിനും കുടുംബത്തിനും വേണ്ടിയാണെന്ന് എം.ശിവശങ്കര്‍ പറഞ്ഞതനുസരിച്ചാണ് ഫ്ലാറ്റ് ബുക്ക് ചെയ്തതെന്നും അരുണ്‍ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അരുണ്‍ ബാലചന്ദ്രന്റെ മൊഴി എടുക്കാൻ കസ്‌റ്റംസ് തുനിഞ്ഞത്.
https://www.facebook.com/Malayalivartha






















