കുബുദ്ധി... വഞ്ചന...! യുഎഇയില്‍ അറസ്റ്റ് ഭയന്ന നമ്പ്യാരുടെ മുന്നിൽ ദേവതയായി 'സ്വപ്ന '!

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് പിണറായി സർക്കാർ കടുത്ത പ്രതിരോധത്തിലാണ്. ഓരോ ദിവസവും കേസിനെ സംബന്ധിച്ച് വഴിത്തിരിവുകളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നിലവിൽ ഉയർന്നുവരുന്നത് മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരുടെ പേരാണ്. കേസിൽ നമ്പ്യാരുടെ പേര് ഉയർന്നു കേട്ടതിന്റെ ചെറിയൊരു ആശ്വാസത്തിലാണ് സർക്കാർ. കാരണം ബിജെപി തള്ളിപറഞ്ഞെങ്കിലും ആശ്വാസത്തിന് വകയുണ്ടാകുമെന്നുതന്നെയാണ് സർക്കാരിന്റെ പ്രതീക്ഷ.
സ്വര്‍ണക്കടത്ത് കേസ് വഴിതിരിച്ചുവിടാന്‍ മാധ്യമപ്രവർത്തകൻ അനില്‍ നമ്പ്യാര്‍ ശ്രമിച്ചെന്ന് വ്യക്തമാക്കുന്ന തരത്തില്‍ കസ്റ്റംസിന് മൊഴി ലഭിച്ചു കഴിഞ്ഞു. അനില്‍ നമ്പ്യാരെ കഴിഞ്ഞ ദിവസം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. 11 മണിയോടെ തുടങ്ങിയ ചോദ്യം ചെയ്യൽ വൈകിട്ട് മൂന്നേമുക്കാൽ വരെ, അതായത് നാലേമുക്കാൽ മണിക്കൂർ നീണ്ടുനിന്നു. നമ്പ്യാര്‍ക്ക് കേസില്‍ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും കസ്റ്റംസ് വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് പിടിച്ചെടുത്ത സ്വർണം അടങ്ങിയ ബാഗേജ് നയതന്ത്രപാഴ്സലല്ല, വ്യക്തിപരമായ ആവശ്യത്തിന് കൊണ്ടുവന്നതാണെന്ന് കോൺസുൽ ജനറൽ കത്ത് നൽകിയാൽ രക്ഷപ്പെടാമെന്ന് ജനം ടി വി എക്സിക്യൂട്ടീവ് എഡിറ്റർ അനിൽ നമ്പ്യാർ ഉപദേശിച്ചതായാണ് പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴി.
സ്വപ്നസുരേഷും അനിൽ നമ്പ്യാരും തമ്മിലുള്ളത് ഏറെ നാളത്തെ സൗഹൃദമാണെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. അനില്‍ നമ്പ്യാര്‍ക്ക് യുഎഇയില്‍ വഞ്ചനാകേസ് നിലവിലുണ്ടായിരുന്നെന്നും അവിടേക്കു പോകാന്‍ താനാണ് സഹായിച്ചതെന്നും സ്വപ്നയുടെ മൊഴി നൽകി. യുഎഇ സന്ദര്‍ശിച്ചാല്‍ അറസ്റ്റ് ഉണ്ടാകുമോ എന്ന് അനില്‍ നമ്പ്യാര്‍ ഭയന്നിരുന്നു. അറ്റ്ലസ് രാമചന്ദ്രനുമായി അഭിമുഖം നടത്താൻ നമ്പ്യാരുടെ യു.എ.ഇ യാത്രക്ക് അവസരമൊരുക്കിയത് താനാണെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ടെന്നാണ് സൂചന. യാത്രാനുമതി ലഭിക്കാന്‍ സരിത്തിനെ സമീപിച്ചു.
സരിത്ത് തന്നെ വിളിക്കാന്‍ നിര്‍ദ്ദേശിച്ചതനുസരിച്ചു അനില്‍ വിളിച്ചു. കോണ്‍സല്‍ ജനറല്‍ വഴി യാത്രാനുമതി നല്‍കി. അതിനുശേഷം തങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. 2018ല്‍ താജ് ഹോട്ടലില്‍ അത്താഴ വിരുന്നിനായി അനില്‍ നമ്പ്യാര്‍ വിളിച്ചിരുന്നെന്നും അന്ന് യുഎഇ നിക്ഷേപങ്ങളെക്കുറിച്ച് അനിൽ നമ്പ്യാര്‍ അന്വേഷിച്ചുവെന്നും സ്വപ്‌ന പറയുന്നു. അനിലിന്റെ ബന്ധുവിന്റെ ടൈല്‍ കട ഉദ്ഘാടനത്തിന് യുഎഇ കോണ്‍സല്‍ ജനറലിനെ എത്തിക്കാന്‍ സഹായിച്ചുവെന്നും സ്വപ്‌ന വ്യക്തമാക്കിയിട്ടുണ്ട്.
സ്വര്‍ണം കൊണ്ടുവന്നത് നയതന്ത്ര ബാഗേജില്‍ അല്ലെന്നു വരുത്തിത്തീര്‍ക്കാന്‍ അനിലിന്റെ ഇടപെടല്‍ ഉണ്ടായതായും സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നു. അഞ്ചാം തീയതി ഉച്ചയ്ക്ക് ഒളിവില്‍ പോകാന്‍ തിരുവനന്തപുരത്തെ ഒരു അഭിഭാഷകന്‍ നിര്‍ദ്ദേശിച്ചുവെന്നും അതിനു മുമ്പ് അനില്‍ നമ്പ്യാര്‍ തന്നെ വിളിച്ചുവെന്നും സ്വപ്‌ന പറഞ്ഞു.
എന്നാല്‍ അനില്‍ നമ്പ്യാര്‍ പരസ്യമായി പറഞ്ഞത് ഇതൊന്നും ആയിരുന്നില്ല. കോണ്‍സുലേറ്റ് ജീവനക്കാരി എന്ന മട്ടിലേ സ്വപ്നയെ പരിചയമുള്ളൂ എന്നായിരുന്നു അനില്‍ നമ്പ്യാരുടെ വാദം. യുഎഇയിലെ വഞ്ചന കേസിനെ കുറിച്ചും അദ്ദേഹം ഒന്നും പരാമര്‍ശിച്ചിരുന്നില്ല. യുഎഇയുടെ ഇന്ത്യയിലെ നിക്ഷേപങ്ങളെ കുറിച്ചും അന്നത്തെ അത്താഴ വിരുന്നില്‍ അനില്‍ നമ്പ്യാര്‍ ആരാഞ്ഞിരുന്നു എന്നാണ് സ്വപ്‌ന പറയുന്നത്. ബിജെപിയെ പിന്തുണയ്ക്കാന്‍ കോണ്‍സുലേറ്റിന്റെ സഹായവും അനില്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടിരുന്നു എന്നാണ് മൊഴിയില്‍ പറയുന്നത്. ഇത് നേരത്തേ വാര്‍ത്തയായിരുന്നു. അപ്പോഴാണ് അനില്‍ നമ്പ്യാര്‍ പ്രതികരണവുമായി രംഗത്ത് വന്നത്.
അതേസമയം മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോ ആയിരുന്ന അരുണ്‍ ബാലചന്ദ്രന്‍ കസ്‌റ്റംസ് ഓഫീസില്‍ ഹാജരായി. ഇന്നലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അടുത്ത കുടുംബാംഗങ്ങള്‍ക്ക് അസുഖമാണ് അതുകൊണ്ട് ചോദ്യം ചെയ്യലിന് എത്താന്‍ കഴിയില്ല എന്നായിരുന്നു അരുണ്‍ ബാലചന്ദ്രന്‍ അറിയിച്ചത്. കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോയുടെ മൊഴിയെുക്കാതെ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നായിരുന്നു കസ്‌റ്റംസ് നിലപാട്.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ഭര്‍ത്താവിനായി ഫ്ളാറ്റ് ബുക്ക് ചെയ്തത് അരുണ്‍ ബാലചന്ദ്രനാണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. സുഹൃത്തിനും കുടുംബത്തിനും വേണ്ടിയാണെന്ന് എം.ശിവശങ്കര്‍ പറഞ്ഞതനുസരിച്ചാണ് ഫ്ലാറ്റ് ബുക്ക് ചെയ്തതെന്നും അരുണ്‍ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അരുണ്‍ ബാലചന്ദ്രന്റെ മൊഴി എടുക്കാൻ കസ്‌റ്റംസ് തുനിഞ്ഞത്.
https://www.facebook.com/Malayalivartha






















