Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

നീണ്ട 9 മണിക്കൂര്‍പി പി ഇ കിറ്റിനകത്ത്......താണ്ടിയത് 300 km-കോവിഡ് മുക്തരെ വീട്ടിലെത്തിക്കാന്‍ KSRTC ഡ്രൈവര്‍ സഹിച്ച ത്യാഗം.... എന്നാൽ അതിനിടയിൽ സംഭവിച്ചത്...

28 AUGUST 2020 04:44 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

പി.പി.ഇ. കിറ്റിനുള്ളിൽ വീർപ്പുമുട്ടിയും അമർന്നിരുന്നും ഒമ്പതുമണിക്കൂർ ആയിരുന്നു ഡ്രൈവിങ് നടത്തിയത്. അതിനിടയിൽ വിലങ്ങാട് പാനോത്ത് റോഡിൽ അദ്ദേഹം കുഴഞ്ഞുവീഴുകയും ചെയ്തു. എങ്കിലും പിന്മാറിയില്ല അവസാനത്തെയാളെ കൂരാച്ചുണ്ടിൽ ഇറക്കിത്തിരിച്ച് തൊട്ടിൽപ്പാലം ഡിപ്പോയിലെത്തിയ ഉടൻ വീണ്ടും തളർന്നുവീണു. വീണത് തെരുവുനായ്ക്കൾക്കിടയിലേക്ക് ആയിരുന്നു

ആ രാത്രി മറക്കാനാകില്ല തൊട്ടിൽപ്പാലം ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി. ഡ്രൈവർ ഹരിക്ക്. മണിയൂരിലെ കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽനിന്ന് കോവിഡ് ഭേദമായ 26 പേരേയുമായുള്ള യാത്രയാണ് ഹരിക്ക് ഇത്തരത്തിലുള്ള അനുഭവത്തിലേക്ക് നയിച്ചത്.

വേണ്ടത്ര ആസൂത്രണമില്ലാതെ പല സ്ഥലങ്ങളിലുള്ളവരെ ഒറ്റബസിൽ വീട്ടിലേക്ക് വിട്ട അധികൃതരുടെ നടപടി ബസിലുണ്ടായിരുന്ന കോവിഡ്മുക്തർക്കും തീരാദുരിതമായി മാറുകയായിരുന്നു. മണിക്കൂറുകളോണ് പലരും ബസിലിരുന്നത്. അതും ഭക്ഷണമോ വെള്ളമോപോലും കുടിക്കാതെ.

40 മിനിറ്റുകൊണ്ട് വീട്ടിൽനിന്ന് മണിയൂരിലെ കൊറോണ സെന്ററിലെത്തിയ കൂരാച്ചുണ്ട് സ്വദേശിയും മകനും തിരിച്ച് വീട്ടിലെത്താനെടുത്തത് ഏഴുമണിക്കൂർ ആയിരുന്നു. അതും പുലർച്ചെ രണ്ടുമണിക്കുശേഷം. 250-ലേറെ കിലോമീറ്റർ ഇതിനായി സഞ്ചരിക്കേണ്ടിയും വന്നു.


മണിയൂരിൽനിന്ന് കുറ്റ്യാടിയിലേക്ക് കോവിഡ്മുക്തരെയും കൊണ്ടുപോകണമെന്ന സന്ദേശം കിട്ടിയതിനെത്തുടർന്നാണ് ഹരി 24-ന് വൈകീട്ട് നാലുമണിയോടെ തൊട്ടിൽപ്പാലം ഡിപ്പോയിൽനിന്ന് മണിയൂരിലെത്തിയത്. ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം അവിടെനിന്ന് പി.പി.ഇ. കിറ്റ് ധരിച്ചു. ആദ്യമായിട്ടാണ് കിറ്റ് ധരിക്കുന്നത്.

ഏഴരയോടെ 26 പേർ ബസിൽ കയറി. ഇതിനുശേഷമാണ് ഇവരെല്ലാം പല സ്ഥലങ്ങളിലുള്ളവരാണെന്ന് വ്യക്തമായത്. ഒടുവിൽ ഒരു യാത്രാറൂട്ട് തയ്യാറാക്കി അതുപ്രകാരം യാത്രതുടങ്ങി. ആദ്യം വടകരയിലേക്ക്, പിന്നെ കൊയിലാണ്ടി, കൊയിലാണ്ടിയിൽനിന്ന് കുഞ്ഞിപ്പള്ളി. കുഞ്ഞിപ്പള്ളിയിൽ എത്തുമ്പോൾ 9.30 ആയി. ഇറങ്ങേണ്ടത് ഒരു സ്ത്രീക്ക്.

ബസ് വീട്ടിലേക്ക് പോകാത്തതിനാൽ ബസിലുള്ള രണ്ടുപേർ ഇവരെ വീട്ടിലേക്ക് കൊണ്ടുവിട്ടു. ഇവിടെനിന്ന് വടകരയിലെത്തി തിരുവള്ളൂരിലേക്ക്, പിന്നെ ആയഞ്ചേരി-വില്യാപ്പള്ളി-ചേലക്കാട് വഴി കക്കട്ടിലേക്ക്. ഇവിടെനിന്ന് കല്ലാച്ചി വഴി വാണിമേൽ, പിന്നെ വിലങ്ങാട് പാനോത്ത്. അപ്പോഴേക്കും 12 മണിയായി. എല്ലാവരെയും മെയിൻറോഡിൽ മാത്രമേ ഇറക്കാൻ കഴിയൂ. പാനോത്തുനിന്ന് ഏറെ പണിപ്പെട്ടാണ് ബസ് തിരിച്ചത്.

പി.പി.ഇ. കിറ്റിട്ട് ഇരിക്കുന്നത് ഗ്ലാസുകൊണ്ട് മറച്ച കാബിനിലാണ്. വീർപ്പുമുട്ടാൻ മറ്റൊന്നുംവേണ്ട. മാത്രമല്ല യാത്ര പുറപ്പെട്ടശേഷം വെള്ളം കുടിച്ചിട്ടില്ല. അതിന്റെ ക്ഷീണം വേറെയും. ബസ് നിർത്തി പുറത്തിറങ്ങിയ ഡ്രൈവർ റോഡരികിൽ കുഴഞ്ഞുവീണു. ഈ സമയത്ത് ബസിലുള്ളത് കൂരാച്ചുണ്ട് സ്വദേശിയും മകനും പിന്നെ ഒരു കുറ്റ്യാടി സ്വദേശിയും. ഡ്രൈവർ കുഴഞ്ഞുവീണ വിവരം ഇവർ എഫ്.എൽ.ടി.സി.യിലെ നോഡൽ ഓഫീസറെ അറിയിച്ചു.

ആംബുലൻസ് വിട്ടുതരാമെന്ന് പറഞ്ഞെങ്കിലും മണിയൂരിൽനിന്ന് ആംബുലൻസ് എത്തുന്ന സമയം കണക്കാക്കിയപ്പോൾ അത് വേണ്ടെന്നു വെച്ചു. അരമണിക്കൂറിനുശേഷം ഡ്രൈവർ വീണ്ടും ബസിൽ കയറി യാത്രതുടർന്നു. പിന്നെ കുറ്റ്യാടിയിലേക്ക്. അവിടെ ഒരാളെ ഇറക്കി അവസാനകേന്ദ്രമായ കൂരാച്ചുണ്ടിലേക്ക്.

കൂരാച്ചുണ്ടിൽ എത്തുമ്പോൾ രണ്ടുമണി കഴിഞ്ഞു. തിരിച്ച് കൂരാച്ചുണ്ട് സ്റ്റാൻഡിൽ കയറ്റി കുറച്ച് വിശ്രമിച്ചശേഷം വീണ്ടും യാത്രതുടർന്നു. പുലർച്ചെ നാലുമണിക്ക് തൊട്ടിൽപ്പാലം ഡിപ്പോയിലെത്തി ബസ് നിർത്തി ഇറങ്ങിയതും തളർന്നുവീണു. ഒരു ഡ്രൈവർ കണ്ടത് തുണയായി. ഇല്ലെങ്കിൽ നായ്ക്കൾ കടിച്ചുകീറുമായിരുന്നു.

അപ്പോഴേക്കും ഇദ്ദേഹം സഞ്ചരിച്ച ദൂരം 300 കിലോമീറ്ററിലധികം വരും. ഇപ്പോൾ തൊട്ടിൽപ്പാലത്തെ വീട്ടിൽ വിശ്രമത്തിലാണ് ഹരി. ശരീരം മുഴുവൻ നുറുങ്ങുന്ന വേദനയാണെന്ന് ഹരി പറഞ്ഞു.സംഭവങ്ങൾ സംബന്ധിച്ച് കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. ഡ്രൈവറുടെ അനുഭവം പൂർണമായും വിവരിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി എം.ഡി.ക്കും റിപ്പോർട്ട് നൽകും. റവന്യൂ അധികൃതരോ പോലീസോ ഒന്നും ബസിൽ ഒപ്പമില്ലാത്തത് പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (1 hour ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (4 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (4 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (4 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (4 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (4 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (5 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (5 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (6 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (9 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (10 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (10 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (10 hours ago)

Malayali Vartha Recommends