കോവിഡ് കാലത്തു പൊലീസിന് നിന്ന് തിരിയാൻ നേരമില്ല...പാവങ്ങൾക്ക് രാവും പകലും ജോലി... എന്നാൽ കള്ളന്മാർക്ക് ബഹു സുഖം .... കോവിഡ് ഡ്യൂട്ടിയ്ക്കു പോയ പോലീസുകാരന്റെ വീട് കുത്തിത്തുറന്ന് കള്ളന്‍ കൊണ്ടുപോയത് 13 പവന്‍…

പോലീസുകാരായ പോലീസുകാരൊക്കെ കോവിഡ് ഡ്യൂട്ടിയിലായതിൽ ഏറെ സന്തോഷം കള്ളന്മാർക്കാണ്.. അവർക്ക് പോലീസിനെ പേടിക്കാതെ അവരുടെ 'ഡ്യൂട്ടി' ചെയ്യാം .. വീട് പൂട്ടി രാത്രിയില്‍ കോവിഡ് ഡ്യൂട്ടിയ്ക്ക പോയ പോലീസുകാരന്റെ വീട് കുത്തിത്തുറന്ന് കള്ളന്‍ കൊണ്ടുപോയത് 12.5 പവനും 13,000 രൂപയും...
ഊക്കോട് ജംക്ഷന് സമീപം ഉദയദീപത്തില്‍ വി.ആര്‍. ഗോപന്റെ വീട്ടിലാണ് മോഷണം. വിജിലന്‍സിലെ പോലീസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. കോവിഡ് ഡ്യൂട്ടിയുടെ ഭാഗമായി പൊഴിയൂര്‍ സ്റ്റേഷനിലാണ് ഇപ്പോള്‍ ജോലി. കോവിഡ് ഡ്യൂട്ടിയായതിനാല്‍ ഭാര്യയെയും മാതാപിതാക്കളെയും സഹോദരിയുടെ വീട്ടില്‍ ആക്കിയിരിക്കുകയാണ്.
ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെ മടങ്ങിയെത്തിയപ്പോള്‍ വീടിന്റെ മുന്‍ വാതില്‍ കമ്പിപ്പാരകൊണ്ട് പൊളിച്ച നിലയിലായിരുന്നു. അകത്തെ മുറികളും അലമാരകളും തകര്‍ത്തിട്ടുണ്ട്. വസ്ത്രങ്ങളും വാരിവലിച്ചിട്ട നിലയിലായിരുന്നു.
പല സ്ഥലത്തായി സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവര്‍ന്നത്. തുടര്‍ന്ന് നേമം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. ഫിംഗര്‍ പ്രിന്റ് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. കള്ളനെ കണ്ടെത്തിയിട്ടില്ല .
https://www.facebook.com/Malayalivartha






















