ലാവലിന്‍ കേസ്; കേസ് മാറ്റിവെക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ

എസ്.എന്‍.സി ലാവലിന്‍ കേസ് മാറ്റിവെക്കണമെന്നും കോടതി തുറന്ന ശേഷം നേരിട്ട് പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ. തിങ്കളാഴ്‍ച കേസ് പരിഗണിക്കാനിരിക്കെയാണ് കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാനും കേസിലെ പ്രതിയുമായ ആര്‍. ശിവദാസന്‍ അപേക്ഷ സമർപ്പിച്ചത്.
2017 ആഗസ്റ്റില്‍ പിണറായി വിജയന്‍, ഉദ്യോഗസ്ഥരായിരുന്ന കെ. മോഹനചന്ദ്രന്‍, എ. ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈകോടതി കേസില്‍ നിന്ന് കുറ്റവിമുക്തരാക്കിയിരുന്നു. എന്നാല്‍, ഉദ്യോഗസ്ഥരായിരുന്ന കസ്തൂരിരങ്ക അയ്യര്‍, ആര്‍. ശിവദാസന്‍, കെ.ജി രാജശേഖരന്‍ എന്നിവര്‍ വിചാരണ നേരിടണമെന്ന് കോടതി വിധിച്ചിരുന്നു.
എസ്.എന്‍.സി ലാവലിന്‍ കേസ് ജസ്റ്റിസുമാരായ യു.യു ലളിത്, വിനീത് സരണ്‍ എന്നിവരടങ്ങിയ സുപ്രീംകോടതിയുടെ പുതിയ ബെഞ്ചാണ് പരിഗണിക്കുന്നത്. നേരത്തെ, ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചിരുന്നത്. ഇടുക്കിയിലെ പള്ളിവാസല്‍, ചെങ്കുളം, പിന്നിയാര്‍ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയന്‍ കമ്ബനിയായ എസ്.എന്‍.സി ലാവലിനുമായി ഉണ്ടാക്കിയ കരാറില്‍ ക്രമക്കേട് നടന്നുവെന്നാണ് സി.ബി.ഐ കണ്ടെത്തല്‍.
https://www.facebook.com/Malayalivartha






















