Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

അങ്ങനെ ആ കാര്യത്തിലും തീരുമാനമായി ; ബോയ്‌കോട്ട് ചൈനയുടെ അല തല്ലൽ ഇപ്പോഴും രാജ്യത്ത് തുടരുന്നു

28 AUGUST 2020 07:16 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

ബോയ്‌കോട്ട് ചൈനയുടെ അല തല്ലൽ ഇപ്പോഴും രാജ്യത്ത് തുടരുകയാണ്. രാജ്യത്തിന്റെ സുരക്ഷ മുൻനിര്ത്തിയും ചില നിർണ്ണായക തീരുമാനങ്ങൾ ഇന്ത്യ സ്വീകരിച്ചിരുന്നു. വാണിജ്യ ബന്ധത്തിൽ തുടരുന്ന അസ്വാരസ്യങ്ങൾക്കിടയിൽ മറ്റൊരു നിർണ്ണായക തീരുമാനം എടുത്തിരിക്കുന്നു

ചൈനീസ് കമ്പനികളില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി ഇന്ത്യയുടെ തീരുമാനം ചൈനയ്ക്കു അടുത്ത തിരിച്ചടി ആയിരിക്കുകയാണ്. ചൈനീസ് ബന്ധമുള്ള കമ്പനികളിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണമേർപ്പെടുത്തി ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികൾ തീരുമാനിച്ചു. അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള കേന്ദ്രതീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് ഇതുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ചൈനയുമായുള്ള അതിർത്തി തർക്കത്തിന് പിന്നാലെ ജൂലൈ 23 മുതലാണ് ഈ നിയന്ത്രണം പ്രാബല്യത്തിൽ വന്നത്. തുടർന്ന് കഴിഞ്ഞയാഴ്ച മുതൽ ചൈനയിൽനിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിച്ചെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഇതോടെ ചൈനീസ് എണ്ണവ്യാപാരസ്ഥാപനങ്ങളായ സിഎൻഒഒസി ലിമിറ്റഡ്, യൂണിപെക്, പെട്രോചൈന തുടങ്ങിയ കമ്പനികൾക്ക് ഇറക്കുമതി ടെണ്ടർ അയക്കുന്നത് ഇന്ത്യൻ പൊതുമേഖലാ എണ്ണ കമ്പനികൾ yyനിർത്തിവെക്കുകയായിരുന്നു . ടെണ്ടറിൽ ഏർപ്പെടണമെങ്കിൽ ഫെഡറൽ കൊമേഴ്സ് മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ടെന്നാണ് പുതിയ നിബന്ധന സൂചിപ്പിക്കുന്നത്.

ലോകത്തെ ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. മൊത്ത ആവശ്യത്തിന്റെ 84 ശതമാനമാവും ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്.

അതേ സമയം ലോകത്തെ ക്രൂഡോയിൽ വിപണി കടന്നു പോകുന്നത് സമാനതകളില്ലാത്തെ പ്രതിസന്ധിയിലൂടെയെന്ന് റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. സമീപകാലത്തെങ്ങും ഉണ്ടാകാത്ത തരത്തിലുള്ള ഇടിവാണ് എണ്ണ ഉപഭോഗത്തിൽ ഉണ്ടായിരിക്കുന്നത്. ദിനംപ്രതിയുള്ള ക്രൂഡോയിലിന്റെ ആവശ്യകതയിൽ 1.5 കോടി ബാരൽ മുതൽ 2.2 കോടി ബാരലിന്റെ കുറവ് ഉണ്ടായേക്കാമെന്നും ക്രൂഡ് ഓയിൽ വിപണി വലിയൊരു മാറ്റത്തിന്റെ പാതയിലാണെന്നുമാണ് പ്രമുഖ നിരീക്ഷകർ അഭിപ്രായപ്പെട്ടിരുന്നത്.
ലോകമെമ്പാടുമുള്ള റിഫൈനറികൾ ഉത്പാദനം നിർത്തിവെക്കാനും ഇത് കാരണമാകും. എണ്ണ സംഭരണ കേന്ദ്രങ്ങളിൽ ഇവ കെട്ടിക്കിടക്കും. 2020 പകുതിയോടെ തന്നെ ലോകത്തെ എണ്ണ സംഭരണ കേന്ദ്രങ്ങൾ മുഴുവൻ നിറയുന്ന അവസ്ഥയുണ്ടാകും.

വലിയ തോതിലുള്ള ആവശ്യകത ഉയർന്നു വരാതെ ഇത്രയും എണ്ണ വിറ്റഴിക്കപ്പെടുക അസാധ്യമാണ്. സൗദി അറേബ്യ, റഷ്യ എന്നീ ക്രൂഡോയിൽ ഉത്പാദകർ വിപണി വിഹിതം പിടിക്കുന്നതിന് വേണ്ടി വൻതോതിലാണ് ക്രൂഡോയിൽ ഉത്പാദിപ്പിക്കുന്നത്. ഇതേതുടർന്ന് ഏപ്രിൽ മാസത്തിൽ ദിനം പ്രതി രണ്ടുകോടിയോളം ബാരൽ ക്രൂഡ് ഓയിൽ സംഭരണ കേന്ദ്രങ്ങളിൽ എത്തും.

ഇതിന് പുറമെ വിമാന ഇന്ധനത്തിനുള്ള ആവശ്യകതയും വലിയ തോതിൽ കുറയുമെന്നാണ് നിരീക്ഷകർ പറയുന്നത്. സമീപകാലത്തെങ്ങും ഉണ്ടാകാത്ത വിധം ക്രൂഡ് ഓയിൽ വില അടുത്തുതന്നെ ബാരലിന് 10 ഡോളർ എന്ന നിലയിലേക്ക് താഴുന്ന സാഹചര്യമുണ്ടാകുമെന്ന് എനർജി ആസ്പെക്റ്റ്സ് ലിമിറ്റഡ് എന്ന വിപണി നിരീക്ഷണ ഏജൻസി പറയുന്നു.

വിലയിടിയുന്നത് പല ഒപെക് രാജ്യങ്ങളിലും പ്രതിസന്ധിയുണ്ടാക്കും. കാലഘട്ടം ആവശ്യപ്പെടുന്ന അടിസ്ഥാനപരമായ മാറ്റത്തിലേക്ക് ഈ പ്രതിസന്ധി കാലത്ത് ഊർജ വിപണി മാറുമെന്ന് അമേരിക്കൻ നിക്ഷേപക കമ്പനിയായ ഗോൾഡ്മെൻ സാച്സ് പറയുന്നു. എണ്ണയുടെ ആവശ്യകത വീണ്ടും ഉണ്ടാവുമെങ്കിലും വിപണിയുടെ വീണ്ടെടുക്കലിന് കാർബൺ വിമുക്ത ഊർജത്തിനായുള്ള പരിശ്രമങ്ങൾ തടസ്സമാകുമെന്നും ഗോൾഡ്മെൻ സാച്സ് പറയുന്നു.

ലോകത്തെ മിക്ക എണ്ണ വിപണി നിരീക്ഷകരും പറയുന്നത് സമാനമായ കാര്യങ്ങളാണ്. അമേരിക്ക, ഇന്ത്യ തുടങ്ങി എണ്ണ ഉപഭോഗത്തിൽ മുന്നിട്ടുനിൽക്കുന്ന രാജ്യങ്ങളിലെ കൊറോണ നിയന്ത്രണത്തിനായുള്ള ലോക്ക് ഡൗണുകളാണ് എണ്ണവിപണിയെ സാരമായി ബാധിക്കുന്നതെന്നാണ് മറ്റൊരു നിരീക്ഷണം. ഏതായാലും ക്രൂഡോയിൽ വിപണിയിൽ വലിയ മാറ്റങ്ങൾ സമീപ ഭാവിയിൽ തന്നെ ഉണ്ടായേക്കുമെന്നാണ് നിഗമനങ്ങൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (1 hour ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (4 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (4 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (4 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (4 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (4 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (5 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (5 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (6 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (9 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (10 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (10 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (10 hours ago)

Malayali Vartha Recommends