ഓണക്കിറ്റിന്റെ പരാതി അവസാനിക്കുന്നില്ല... പപ്പടത്തിനും ഗുണനിലവാരമില്ലെന്ന് വ്യാപക പരാതി

സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണത്തിന്റെ പരാതി അവസാനിക്കുന്നില്ല. ശര്‍ക്കരയ്ക്ക് പുറമെ പപ്പടത്തിനും ഗുണനിലവാരമില്ലെന്ന് വ്യാപക പരാതി ഉയര്‍ന്ന് വരുകയാണ്. നിര്‍ദേശിച്ച ഗുണനിലവാരമോ തൂക്കമോ ഇല്ലാത്ത പപ്പടമാണ് എത്തിച്ചിരിക്കുന്നത്. പപ്പടം പാചകം ചെയ്യും മുമ്പ് തന്നെ പൊടിഞ്ഞുപോകുന്ന അവസ്ഥയിലാണ് പായ്ക്കറ്റില്‍ ഉള്ളത്. കരാറുകാരില്‍ നിന്ന് പിഴ ഈടാക്കണമെന്നും വിജിലന്‍സ് വിഭാഗം സപ്ലൈകോയോട് ആവശ്യപ്പെട്ടു. ഇതേ കരാറുകാരന്‍ നല്‍കിയ കടലയും ഗുണനിലവാരമില്ലെന്ന് കണ്ടെത്തി തിരിച്ചയച്ചിരുന്നു.
ഓണക്കിറ്റിലേക്കു വേണ്ട എണ്‍പത്തിയൊന്ന് ലക്ഷം പപ്പട പായ്ക്കറ്റിനാണ് തിരുവനന്തപുരം ആസ്ഥാനമായുള്ള ഹഫ്‌സര്‍ ട്രേഡിങ് കമ്ബനിക്ക് സപ്ലൈകോ കരാര്‍ നല്‍കിയത്. നാലു ഡിപ്പോയിലെ കരാറെടുത്ത മലപ്പുറം എസ്‌കോ കറിപൗഡര്‍ കമ്ബനിക്ക് പപ്പടം എത്തിക്കാന്‍ കഴിയാതെ വന്നതോടെ ആ കരാറും ഹഫ്‌സറിന് തന്നെ നല്‍കി. എന്നാല്‍ ഇവര്‍ വിതരണം ചെയ്ത തമിഴ്‌നാട് പപ്പടത്തിന് സപ്ലൈകോ നിര്‍ദേശിച്ച തൂക്കമോ ഗുണനിലവാരമോ ഇല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
https://www.facebook.com/Malayalivartha






















