തലശേരിമാഹി ബൈപാസ് പാലം തകര്‍ച്ച... സര്‍വത്ര അഴിമതി നടത്തുന്ന സ്ഥാപനമാണ് ദേശീയപാത അതോറിറ്റിയെന്ന് ചെന്നിത്തല

സര്‍വത്ര അഴിമതി നടത്തുന്ന സ്ഥാപനമാണ് ദേശീയപാത അതോറിറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തലശേരി മാഹി ബൈപാസില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. സംഭവത്തിന്‍രെ ഉത്തരവാദിത്തത്തില്‍നിന്ന് കേന്ദ്രത്തിന് ഒഴിഞ്ഞുമാറാനാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വിജിലന്‍സ് കമീഷണര്‍ക്ക് പരാതി നല്‍കും. കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റിലും വിഷയം ഉന്നയിക്കും. നെട്ടൂര്‍ പാലത്തില്‍ ബീം തകര്‍ന്ന സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടോള്‍പിരിവിലടക്കം പലസ്ഥലത്തും അഴിമതിയുണ്ട്. പാലത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തിനും ഉത്തരവാദിത്തമുണ്ട്. റിവ്യുമീറ്റിങ്ങ് നടത്തി മേല്‍നോട്ടം നിര്‍വഹിക്കണം. നിര്‍മാണത്തിന് ആവശ്യത്തിന് കമ്ബി ഉപയോഗിച്ചിട്ടില്ലെന്നും കമ്ബനിക്ക് വീഴ്ച സംഭവിച്ചതായും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എംപിമാരായ കെ സുധാകരന്‍, കെ മുരളീധരന്‍, എം കെ രാഘവന്‍ എന്നിവരും പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറും എംഎല്‍എമാരും ഒപ്പമുണ്ടായി.
https://www.facebook.com/Malayalivartha






















