ജ്വല്ലറി തട്ടിപ്പ് ; മുസ്ലീം ലീഗ് എംഎല്‍എയ്‌ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീനെതിരെ വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസെടുത്തു. എംഎ എ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നടത്തിപ്പിനായി പണം വാങ്ങി വഞ്ചിച്ചുവെന്ന നിക്ഷേപകരുടെ പരാതിയിലാണ് നടപടി. ചന്ദേര പൊലീസാണ് എംഎല്‍ക്കെതിരെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
മൂന്ന് പേരില്‍ നിന്നായി 35 ലക്ഷം വാങ്ങിയെന്നാണ് എംഎല്‍എ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി വാങ്ങിയെന്നാണ് കേസ്. ഇതില്‍ ചെറുവത്തൂര്‍ സ്വദേശിയില്‍ നിന്ന് മാത്രം 30 ലക്ഷം വാങ്ങിയെന്ന് എഫ്‌ഐആറില്‍ പറയുന്നു'. 2019 മാര്‍ച്ചില്‍ നല്‍കിയ പണം തിരികെ ആവശ്യപ്പെട്ടിട്ടും നല്‍കുന്നില്ലെന്നാണ് പരാതി. നഷ്ടത്തിലായതിനെ തുടര്‍ന്ന് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ഷോറൂമുകള്‍ നേരത്തെ അടച്ചു പൂട്ടിയിരുന്നു.
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍ എംഎല്‍എ, മാനേജിങ് ഡയറക്ടര്‍ ടി കെ പൂക്കോയ തങ്ങള്‍ എന്നിവര്‍ക്കെതിരെയാണ് കമ്ബനിയുടെ മറവില്‍ സ്വകാര്യനിക്ഷേപം സ്വീകരിക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തത്. ഫാഷന്‍ ഗോള്‍ഡിന്റെ ചെറുവത്തൂര്‍, പയ്യന്നൂര്‍, കാസര്‍കോട് ബ്രാഞ്ചുകള്‍ കഴിഞ്ഞ ജനുവരിയില്‍ പൂട്ടിയിരുന്നു. അവയുടെ പേരിലുണ്ടായിരുന്ന സ്വത്തുകളും കൈമാറി. കഴിഞ്ഞ വര്‍ഷം ആഗസ്ത് മുതല്‍ നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്‍കിയില്ല.
പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകര്‍ പരാതി നല്‍കിയത്. 150 കോടിയുടെ നിക്ഷേപമാണ് മൂന്ന് ജ്വല്ലറിയുടെ പേരില്‍ തട്ടിയതെന്നാണ് ആരോപണം. 800 ഓളം നിക്ഷേപകരുണ്ടായിരുന്ന ഫാഷന്‍ ഗേള്‍ഡ് ജ്വല്ലറിയില്‍ പണം നിക്ഷേപിച്ച മദ്രസ അധ്യാപകനുള്‍പ്പെടെയുള്ള ഏഴ് പേര്‍ നേരത്തെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.കാഞ്ഞങ്ങാട്ടെ സി ഖാലിദ് (78 ലക്ഷം), മദ്രസ അധ്യാപകന്‍ പെരിയാട്ടടുക്കത്തെ ജമാലുദ്ദീന്‍ (35 ലക്ഷം), തളിപ്പറമ്ബിലെ എം ടി പി അബ്ദുള്‍ ബാഷിര്‍ (അഞ്ച് ലക്ഷം), പടന്ന വടക്കെപ്പുറം വാടക വീട്ടില്‍ താമസിക്കുന്ന തളിപ്പറമ്ബിലെ എന്‍ പി നസീമ (എട്ട് ലക്ഷം), ആയിറ്റിയിലെ കെ കെ സൈനുദ്ദീന്‍ (15 ലക്ഷം) എന്നിവരാണ് പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha






















