പാലത്തായി പീഡന കേസ്... പെണ്‍കുട്ടിക്കെതിരെ ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍

പാലത്തായി പീഡന കേസിലെ പെണ്‍കുട്ടിക്കെതിരെ ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍. പെണ്‍കുട്ടിക്ക് കള്ളം പറയുന്ന സ്വഭാവമുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ റിപ്പോര്‍ട്ട്. അന്വേഷണം പൂര്‍ത്തിയാവാതെ പ്രതിക്കെതിരെ പോക്‌സോ ചുമത്താന്‍ ആവില്ലെന്നും ക്രൈം ബ്രാഞ്ച് പറഞ്ഞതായി റിപ്പോട്ടുണ്ട്. കേസിലെ പ്രതി പത്മരാജന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയിലാണ് ക്രൈം ബ്രാഞ്ച് തങ്ങളുടെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.
ക്രൈം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കുട്ടിക്ക് കള്ളം പറയുന്ന സ്വഭാവമുണ്ടെന്നും ഭാവനയില്‍ നിന്നും കഥകള്‍ ഉണ്ടാക്കുന്ന സ്വഭാവവും ഉണ്ട് എന്നും പറയുന്നു. പെണ്‍കുട്ടിക്ക് നിയമപ്രകാരം നിയോഗിക്കപ്പെട്ട കൗണ്‍സിലര്‍മാരുടെ സഹായം നല്‍കിയിരുന്നു. കൗണ്‍സിലേര്‍സ് നല്‍കിയ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് ക്രൈം ബ്രാഞ്ച് സംഘം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
പ്രതിയുടെ പോക്‌സോ ഒഴിവാക്കിക്കൊണ്ടുള്ള ഒരു റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ആണെന്ന് ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബി.ജെ.പി നേതാവും അധ്യാപകനുമായ കടവത്തൂര്‍ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ പത്മരാജന്‍ നാലാം ക്ലാസുകാരിയെ സ്‌കൂളിലെ ശുചിമുറിയില്‍ പീഡിപ്പിച്ചുവെന്നാണ് കേസ്.
https://www.facebook.com/Malayalivartha






















