മഞ്ചേശ്വരം എം.എല്‍.എ. എം.സി.കമറുദ്ദീനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

മഞ്ചേശ്വരം ലീഗ് എം.എല്‍.എ. എം.സി.കമറുദ്ദീനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. കമറുദ്ദീന്‍ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി എന്ന സ്ഥാപനത്തിന്റെ നടത്തിപ്പിനായി നിക്ഷേപകരില്‍ നിന്നും പണം വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. ചന്ദേര പൊലീസാണ് എം.എല്‍.എക്കെതിരെ ഇത് സംബന്ധിച്ച് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തുടങ്ങാനായി കമറുദ്ദീന്‍ മൂന്ന് പേരില്‍ നിന്നായി 35 ലക്ഷം വാങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്. 2019 മാര്‍ച്ചിലാണ് ഇവര്‍ പണം നല്‍കിയത്. പിന്നീട് നഷ്ടത്തിലായതിനെ തുടര്‍ന്ന് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ഷോറൂമുകള്‍ അടച്ചു പൂട്ടുകയായിരുന്നു. ഇതോടെ നല്‍കിയ പണം തിരികെ ആവശ്യപ്പെട്ടിട്ടും എം.എല്‍.എ നല്‍കുന്നില്ലെന്നാണ് നിക്ഷേപകരുടെ പരാതി.
https://www.facebook.com/Malayalivartha






















