വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ഉദ്യോഗസ്ഥന്‍, തീപിടിത്തം ഉണ്ടായി 5 മിനിറ്റിനുള്ളില്‍ സെക്രട്ടേറിയറ്റില്‍ എത്തിയതില്‍ ദുരൂഹത

സെക്രട്ടേറിയറ്റില്‍ തീപിടിത്തം ഉണ്ടായപ്പോള്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ഉദ്യോഗസ്ഥന്‍, 5 മിനിറ്റിനുള്ളില്‍ സെക്രട്ടേറിയറ്റില്‍ എത്തിയതില്‍ ദുരൂഹത. സ്‌പെഷല്‍ ബ്രാഞ്ച് ഇതു സംബന്ധിച്ച്് സൂചന നല്‍കിയതിനെത്തുടര്‍ന്നു പൊലീസ് സംഘം ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ അടക്കമുള്ള വിശദാംശങ്ങള്‍ ശേഖരിക്കാന്‍ തീരുമാനിച്ചു.
സ്‌പെഷല്‍ ബ്രാഞ്ച് വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് തീപിടിത്തം നടന്ന അതേ ഓഫിസില്‍ ജോലി ചെയ്യുന്ന ഈ ഉദ്യോഗസ്ഥന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തു.
കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കെ പഴ്‌സനല്‍ അസിസ്റ്റന്റായി ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സംഘത്തില്‍ കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ തിരുകിക്കയറ്റിയിരുന്നു.
https://www.facebook.com/Malayalivartha






















