വിരുന്നിനുള്ളിലെ കെണി... ജനം ടിവിയില്‍ കയറിയിരുന്ന് നേതാക്കളെ വലിച്ച് കീറിയ ചാനല്‍ സിംഹം ദേ കിടക്കുന്നു; അനില്‍ നമ്പ്യാരെ തള്ളിപ്പറഞ്ഞ് ജനം ടിവി; അനില്‍ നമ്പ്യാര്‍ 300 ചാനല്‍ ജീവനക്കാരില്‍ ഒരാള്‍ മാത്രം; കെണിയായത് സ്വപ്നയുമായി നടത്തിയ മദ്യ പാര്‍ട്ടി

എത്ര കൊല കൊമ്പനാണെങ്കിലും പെട്ടാല്‍ പെട്ടത് തന്നെ. പിന്നെ രക്ഷിക്കാന്‍ ഒരാളും കാണില്ല. ഇതാണ് ജനം ജനം ടിവിയുടെ കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്കും സംഭവിച്ചത്. സ്വപ്നയ്‌ക്കെതിരെ വാര്‍ത്ത നല്‍കി മറ്റുള്ളവരെ ചോദ്യം ചെയ്ത് വെള്ളം കുടിപ്പിക്കുക. പിറ്റേ ദിവസം അതേ സ്വപ്നയില്‍ തട്ടി വീഴുക. ബിജെപി അനുകൂല ചാനലായ ജനം ടിവിയുടെ സിംഹത്തെ കിട്ടിയതോടെ സഖാക്കള്‍ക്കും ആശ്വാസമായി. ഈയൊരു സുദിനത്തിനാണ് അവര്‍ കാത്തിരുന്നത്. അതവര്‍ നന്നായി ആഘോഷിക്കുകയും ചെയ്തു. അവസാനം അനില്‍ നമ്പ്യാര്‍ക്ക് ചാനലില്‍ നിന്ന് പുറത്ത് പോകേണ്ടിയും വന്നു.
അനില്‍ നമ്പ്യാരെ കുടുക്കിയത് സ്വപ്നയുമായുള്ള ബന്ധമാണ്. തിരുവനന്തപുരത്തെ പ്രശസ്ത ഹോട്ടലിലെ വിരുന്നാണ് എല്ലാത്തിനും നിമിത്തമായത്. ഹോട്ടലില്‍ സ്വപ്നയെ ക്ഷണിച്ചുവരുത്തി അത്താഴ വിരുന്ന് കഴിച്ചു. ഒന്നിച്ച് മദ്യപിച്ച് ഏറെ നേരമിരുന്നതായി സ്വപ്ന തന്നെയാണ് മൊഴി നല്‍കിയത്. ദുബായില്‍ വഞ്ചനാക്കേസില്‍ പ്രതിയായിരുന്ന അനില്‍ നമ്പ്യാര്‍ക്ക് അവിടെയുള്ള യാത്രാവിലക്ക് നീക്കാനാണ് സ്വപ്‌നയുടെ സഹായം ആദ്യം തേടിയത്. യുഎഇ കോണ്‍സുലേറ്റ് ഇടപെട്ട് വിലക്ക് നീക്കിക്കൊടുത്തു. ഇതെല്ലാം മണിമണിയായി പുറത്താക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
സ്വപ്‌ന സുരേഷുമായി തനിക്ക് ദീര്‍ഘകാല ബന്ധമുണ്ടെന്നും സ്വര്‍ണം പിടികൂടിയശേഷം സ്വപ്‌നയുമായി പലവട്ടം ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നും കസ്റ്റംസ് സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ അനില്‍ നമ്പ്യാര്‍ സമ്മതിച്ചതായാണ് സൂചന. ബാഗേജ് വിട്ടുകിട്ടാന്‍ ചിലരുമായി അനില്‍ നമ്പ്യാര്‍ ആശയവിനിമയം നടത്തുകയും ചെയ്തു. ഇതോടെയാണ് അനില്‍ നമ്പ്യാര്‍ക്ക് കുരുക്ക് മുറുകിയത്.
അതേസമയം ജനം ടിവിയ്‌ക്കെതിരായ സോഷ്യല്‍ മീഡിയ അറ്റാക്ക് മുറുകിയതോടെ അദ്ദേഹത്തെ പുറത്താക്കി. ജനം ടിവിയിലെ മുന്നൂറോളം ജീവനക്കാരില്‍ ഒരാള്‍ മാത്രമാണ് അനില്‍ നമ്പ്യാരെന്നും വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ജനം ടിവിയുടെ നിലവിലുള്ള ചുമതലകളില്‍ നിന്ന് അദേഹം മാറി നില്‍ക്കുമെന്നും ജനം ടിവി എം.ഡി പി. വിശ്വരൂപന്‍ വ്യക്തമാക്കി. നമ്പ്യാര്‍ ജനം ടിവിയുടെ ഓഹരി ഉടമ അല്ല. കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ മാത്രമാണ്. ജനം ടിവി വെബ്‌സൈറ്റുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണവും വ്യാജമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ജനം ടിവിയുടെ നേരത്തെ ഉണ്ടായിരുന്ന ഒരു വെബ്‌സൈറ്റും പിന്‍വലിച്ചിട്ടില്ല. ജനംടിവിയില്‍ ആരൊക്കെ ഓഹരിയെടുത്തിട്ടുണ്ടെന്നുള്ള വിവരങ്ങള്‍ എല്ലാം രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ഇതിനെപ്പറ്റി യാതൊരു വിവരവുമില്ലാത്തവരാണ് സാമൂഹ്യമാദ്ധ്യമങ്ങളില്‍ ദുഷ്പ്രചാരണങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് കസ്റ്റംസ് അനില്‍ നമ്പ്യാരെ വിളിപ്പിച്ച് മൊഴിയെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം മാറി നില്‍ക്കും.
ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ നിന്ന് മുക്തനാകുമ്പോള്‍ അദ്ദേഹം തിരിച്ചെത്തുമെന്നും എം.ഡി പി.വിശ്വരൂപന്‍ പറഞ്ഞു. വിഷയത്തില്‍ തന്നെപ്പറ്റിയുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതു വരെ ജനം ടിവി ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നുവെന്ന് അനില്‍ നമ്പ്യാരും നേരത്തെ വ്യക്തമാക്കിയിരുന്നു.
ജനം ടി.വിയുടെ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ചുമതലയില്‍ നിന്നും മാറി നില്‍ക്കുന്നതായി അനില്‍ നമ്പ്യാരും വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം, സ്വപ്ന വിളിച്ചതില്‍ വ്യക്തത വരുത്താനാണ് കസ്റ്റംസ് തന്നെ വിളിച്ചതെന്നാണ് അനില്‍ വ്യക്തമാക്കുന്നത്. അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചെന്നും അനില്‍ വ്യക്തമാക്കിയിരുന്നു. തന്റെ സാന്നിദ്ധ്യം ചാനലിലെ വാര്‍ത്തകളുടെ ഒഴുക്കിന് പ്രതിബന്ധമാകുമെന്ന് തിരിച്ചറിഞ്ഞതിനാല്‍ ഈ വിഷയത്തില്‍ സംശയങ്ങള്‍ ദുരീകരിക്കപ്പെടുന്നത് വരെ ചുമതലയില്‍ നിന്നും മാറി നില്‍ക്കുമെന്നുമാണ് അനില്‍ അറിയിച്ചിട്ടുള്ളത്. എന്തായാലും സ്വപ്ന കാരണം മറ്റൊരാള്‍ക്ക് കൂടി ജോലി നഷ്ടപ്പെട്ടിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha






















