Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ചീള് കേസെന്നേ... സ്വപ്നയെ സഹായിച്ചവരെല്ലാം ഒരിക്കല്‍ സ്വപ്ന സഹായിച്ചിരുന്നു; നോ എന്ന വാക്ക് സ്വപ്നയുടെ ഡ്ക്ഷ്ണറിയിലില്ലെന്ന് എല്ലാവര്‍ക്കുമറിയാം; യുഎഇയുമായി ബന്ധപ്പെട്ട് നടക്കില്ലെന്ന് കരുതിയ ഏതെങ്കിലും കാര്യമുണ്ടെങ്കില്‍ മാത്രം സ്വപ്ന മാഡത്തെ വിളിക്കുക; നേരം ഇരുട്ടും മുമ്പ് സംഗതി ഓക്കെയെന്ന സ്വപ്നയുടെ വിളിയെത്തും

29 AUGUST 2020 09:15 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

എല്ലാവരും വിചാരിക്കും മാസ്മര സൗന്ദര്യം കൊണ്ടാണ് സ്വപ്ന സുരേഷിന്റെ പുറകേ പലരും പോയതെന്ന്. അല്ലേയല്ല. കാര്യം പത്താം ക്ലാസ് തോറ്റതാണെങ്കിലും സ്വപ്നയ്ക്ക് പത്തര മാറ്റുള്ള ബന്ധങ്ങളാണുണ്ടായിരുന്നത്. അതും മലയാളികളുടെ സ്വപ്ന ഭൂമിയായ യുഎഇയില്‍. നടക്കില്ലെന്ന് കരുതി പലരും ഉപേക്ഷിച്ച കാര്യങ്ങളാണ് സ്വപ്ന ഈസിയായി സൂര്യനസ്തമിക്കും മുമ്പ് നടത്തിക്കൊടുത്തത്. അതിന് സ്വപ്നയ്ക്ക് രാഷ്ട്രീയമൊന്നുമില്ല. ഭരണ പ്രതിപക്ഷത്തുള്ള നിരവധിയാളുകളുടേയും ബന്ധുക്കളുടേയും യാത്ര സംബന്ധിച്ച വിലക്കുകള്‍ സ്വപ്ന ഈസിയായാണ് നീക്കിക്കൊടുത്തത്. ആ ഈസിയായി നീക്കിക്കൊടുക്കുമ്പോള്‍ സ്വപ്നയുമായി കാര്യസിദ്ധി നേടിയവര്‍ക്കും ഒരടുപ്പം കാണില്ലേ. അങ്ങനെ കേരളത്തിലും അവര്‍ക്ക് നല്ല ബന്ധമുണ്ടായി. ആ അടുപ്പമാണ് ഇപ്പോള്‍ ഏറാകൂടമായത്.

അതുപോലെയാണ് നമ്മുടെ ഇപ്പോഴത്തെ കഥാനായകനായ മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരും സ്വപ്നയെ പരിചയപ്പെടുന്നത്. എന്നോ ഒരിക്കല്‍ ചെയ്ത ചെയ്ത്തിന് ദുബായില്‍ കാല് കുത്താന്‍ പറ്റാത്ത അവസ്ഥ. ദുബായില്‍ കാല് കുത്തിയാല്‍ കേരള പോലീസ് പോലെയല്ല. അറബികളാണ്, അറബി പോലീസ് കൈയ്യോടെ പൊക്കും. പിന്നെ ഇവിടത്തെ ചാനല്‍ ചര്‍ച്ച പോലൊന്നുമല്ല, മറുലോകം കാണില്ല. അങ്ങനെയാണ് സ്വപ്നയെക്കാണാന്‍ അനില്‍ നമ്പ്യാരെ സുഹൃത്തുക്കള്‍ ഉപദേശിച്ചത്. അങ്ങനെയാണ് സ്വപ്ന സഹായിച്ചത്. ഇക്കാര്യമാണ് ചോദ്യം ചെയ്യലിനിടെ സ്വപ്ന മണിമണിയായി പറഞ്ഞത്.

മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍ക്ക് യുഎഇയില്‍ വഞ്ചനാകേസ് നിലവിലുണ്ടായിരുന്നെന്നും അവിടേക്കു പോകാന്‍ താനാണ് സഹായിച്ചതെന്നും സ്വപ്നയുടെ മൊഴി. യുഎഇ സന്ദര്‍ശിച്ചാല്‍ അറസ്റ്റ് ഉണ്ടാകുമോ എന്ന് അനില്‍ നമ്പ്യാര്‍ ഭയന്നിരുന്നു. ഒരു വ്യവസായിയുടെ അഭിമുഖത്തിനായി അനിലിന് ദുബായില്‍ പോകണമായിരുന്നു. യാത്രാനുമതി ലഭിക്കാന്‍ സരിത്തിനെ സമീപിച്ചു.

സരിത്ത് തന്നെ വിളിക്കാന്‍ നിര്‍ദ്ദേശിച്ചതനുസരിച്ചു അനില്‍ വിളിച്ചു. പല നൂലാമാലകളും ഈസിയായി കടന്നു. കോണ്‍സല്‍ ജനറല്‍ വഴി യാത്രാനുമതി നല്‍കി. അങ്ങനെയാണ് ഒരിക്കലും കാലുകുത്താന്‍ പറ്റാത്ത അനിലിന് വീണ്ടും ദുബായ് കാണാന്‍ കഴിഞ്ഞത്.

അതിനുശേഷമാണ് തങ്ങള്‍ നല്ല സുഹൃത്തുക്കളായതെന്നാണ് സ്വപ്ന പറയുന്നത്. 2018ല്‍ താജ് ഹോട്ടലില്‍ അത്താഴ വിരുന്നിനായി അനില്‍ നമ്പ്യാര്‍ വിളിച്ചിരുന്നെന്നും അന്ന് യുഎഇ നിക്ഷേപങ്ങളെക്കുറിച്ച് അനില്‍ നമ്പ്യാര്‍ അന്വേഷിച്ചുവെന്നും സ്വപ്‌ന പറയുന്നു. അനിലിന്റെ ബന്ധുവിന്റെ ടൈല്‍ കട ഉദ്ഘാടനത്തിന് യുഎഇ കോണ്‍സല്‍ ജനറലിനെ എത്തിക്കാന്‍ സഹായിച്ചുവെന്നും സ്വപ്‌ന വ്യക്തമാക്കിയിട്ടുണ്ട്.

സ്വര്‍ണം കൊണ്ടുവന്നത് നയതന്ത്ര ബാഗേജില്‍ അല്ലെന്നു വരുത്തിത്തീര്‍ക്കാന്‍ അനിലിന്റെ ഇടപെടല്‍ ഉണ്ടായതായും സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നു. അഞ്ചാം തീയതി ഉച്ചയ്ക്ക് ഒളിവില്‍ പോകാന്‍ തിരുവനന്തപുരത്തെ ഒരു അഭിഭാഷകന്‍ നിര്‍ദ്ദേശിച്ചുവെന്നും അതിനു മുമ്പ് അനില്‍ നമ്പ്യാര്‍ തന്നെ വിളിച്ചുവെന്നും സ്വപ്‌ന പറഞ്ഞു. കസ്റ്റംസ് പിടിച്ചെടുത്ത സ്വര്‍ണം അടങ്ങിയ ബാഗേജ് നയതന്ത്ര ബാഗേജ് അല്ലെന്നും വ്യക്തിപരമായ ബാഗേജ് ആണെന്നും കോണ്‍സല്‍ ജനറലിനെക്കൊണ്ട് പ്രസ്താവന ഇറക്കാന്‍ അനില്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടു.

അനില്‍ നമ്പ്യാരെ തിരിച്ചുവിളിച്ച് കോണ്‍സല്‍ ജനറലിന്റെ പേരില്‍ ഒരു കത്ത് തയാറാക്കി നല്‍കാന്‍ പറഞ്ഞു. ഇതു നല്‍കാം എന്ന് അനില്‍ അറിയിച്ചു. എന്നാല്‍ ആ സമയത്ത് താന്‍ സ്വയരക്ഷയ്ക്കുള്ള ശ്രമത്തിലായിരുന്നതിനാല്‍ ഇക്കാര്യം തുടര്‍ന്ന് അന്വേഷിക്കാന്‍ കഴിഞ്ഞില്ലെന്നും സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നു.

അനില്‍ നമ്പ്യാരുടെ കുരുക്കുകള്‍ ഒഴിവാക്കി യുഎഇയില്‍ എത്തിച്ചത് സ്വപ്നയുടെ വെറും ഒരു സാമ്പിള്‍ മാത്രമാണ്. ഇതിനേക്കാളും കുരുക്കുള്ള കേസുകള്‍ പോലും സ്വപ്ന ഈസിയായി ഊരിക്കൊടുത്തിട്ടുണ്ട്. അതാണ് സ്വപ്നയ്ക്ക് ഇത്രയും ബഹുമാനം നേടിക്കൊടുത്തത്. ആ ബഹുമാനത്തില്‍ തട്ടിയാണ് ഒന്നൊന്നായി വീണുകൊണ്ടിരിക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (33 minutes ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (3 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (3 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (3 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (3 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (3 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (4 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (4 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (5 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (8 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (9 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (9 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (9 hours ago)

Malayali Vartha Recommends