ആലുവയില്‍ ചവറില്‍ നിന്ന് തീപിടിച്ച് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു.... നിമിഷങ്ങള്‍ക്കുള്ളില്‍ അഗ്നിശമന സേന എത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി

ആലുവയില്‍ ചവറില്‍ നിന്ന് തീപിടിച്ച് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു.... നിമിഷങ്ങള്‍ക്കുള്ളില്‍ അഗ്നിശമന സേന എത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. ശ്രീകൃഷ്ണസ്വാമി ക്ഷേത്രം റോഡില്‍ അമ്മൂസ് ഡിടിപി സെന്ററിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ചെങ്ങമനാട് കപ്രശേരി സ്വദേശി സുജിത്തിന്റെ പുതിയ ഐ 20 കാര്‍ ആണ് കത്തിനശിച്ചത്. കാര്‍ നിര്‍ത്തി 20 മിനിട്ടിനു ശേഷമായിരുന്നു തീപിടിത്തമുണ്ടായത് .
കാറിന്റെ മുന്‍ ഭാഗവും അകവും പൂര്‍ണമായി തീ പിടിച്ചു . തൊട്ടടുത്ത് ടാക്‌സി സ്റ്റാന്‍ഡിലെ കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നു . ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ്് അഗ്‌നിരക്ഷാസേനയ്ക്ക് തീയണയ്ക്കാന്‍ കഴിഞ്ഞത് കൂടുതല്‍ ദുരന്തങ്ങള്‍ ഒഴിവാക്കി.
ആലുവ അഗ്‌നിരക്ഷാസേന സ്റ്റേഷന്‍ ഓഫീസര്‍ കെ.എ. അശോകന്റെ നേതൃത്വത്തിലാണ് തീയണച്ചത്. നഗരസഭയിലെ ശുചീകരണ തൊഴിലാളികളുടെ ഭാഗത്ത് നിന്നുണ്ടായ ശ്രദ്ധക്കുറവാണ് തീപിടിത്തത്തിന് കാരണമെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നു . രാവിലെ ഈ ഭാഗത്തെ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചിരുന്നു.
"
https://www.facebook.com/Malayalivartha






















