കളികള്‍ കൈവിട്ടു... സ്വര്‍ണക്കടത്ത് കേസില്‍ അറ്റാഷെയുടെ മൊഴി രേഖപ്പെടുത്താന്‍ കേന്ദ്രം നീക്കം ശക്തമാക്കുന്നു; എന്‍ഐഎയുടെ ആവശ്യത്തിന് അജിത് ഡോവവും പിന്തുണച്ചതോടെ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി; സ്വപ്നയുടേയും കൂട്ടരുടേയും മൊഴിയുടെ അടിസ്ഥാനത്തില്‍ അറ്റാഷെയെ ചോദ്യം ചെയ്യും

സ്വര്‍ണക്കടത്ത് കേസില്‍ നിന്നും തലയൂരാനായി സ്വപ്ന സുരേഷ് നടത്തിയ നീക്കമാണ് അറ്റാഷെയെന്നാണ് ആദ്യമാദ്യം കരുതിയത്. എന്നാല്‍ ഭീകര പ്രവര്‍ത്തനം ആരോപിക്കുന്ന കേസില്‍ ഒരു രാജ്യത്തെ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ പങ്ക് പുറത്താകുന്നത് ആശങ്കയുളവാക്കുന്ന കാര്യമാണ്. ഇന്ത്യയും യുഎഇയും തമ്മില്‍ അടുത്ത സൗഹൃദമാണുള്ളത്. അതിനാല്‍ തന്നെ പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് യുഎഇയ്ക്കും താത്പര്യം. സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ പോലീസും അന്വേഷണം നടത്തുന്നുണ്ട്.
അതിനിടയില്‍ ആരോപണ വിധേയനായ അറ്റാഷെയെ ചോദ്യം ചെയ്യണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു. വേണ്ടത്ര തെളിവില്ലാതെ മറ്റൊരു രാജ്യത്തെ നയതന്ത്ര പരിരക്ഷയുള്ളയാളിനെ ചോദ്യം ചെയ്യാനാകില്ല. എന്നാല്‍ അറ്റാഷെയ്‌ക്കെതിരെ സംശയം കൂടിയതോടെ അറ്റാഷയെ ചോദ്യം ചെയ്യണമെന്ന നിലപാട് രാജ്യസുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ കടുപ്പിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് യുഎഇ ഉദ്യോഗസ്ഥരുമായും സംസാരിച്ച് വ്യക്തത വരുത്തി. ഇത് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു.
ഇതോടെ സ്വര്‍ണക്കടത്ത് കേസില്‍ അറ്റാഷെയുടെ മൊഴി രേഖപ്പെടുത്തല്‍ അനിവാര്യമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ലഭിച്ച മൊഴികളില്‍ അറ്റാഷെയ്‌ക്കെതിരെ പരാമര്‍ശം ഉണ്ടെന്നും എന്‍.ഐ.എ സംഘത്തെ ദുബായില്‍ എത്തി മൊഴി രേഖപ്പെടുത്താന്‍ അനുവദിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഫൈസര്‍ ഫരീദിന്റെനാടുകടത്തല്‍ നടപടി വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പാര്‍ലമെന്ററി സമിതി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. സ്വര്‍ണ്ണക്കടത്ത്, ലൈഫ് മിഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ വിശദമായ വിവരം നല്‍കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടിരുന്നു. ഇതിന്‍െ്‌റ അടിസ്ഥാനത്തിലാണ് അറ്റാഷെയെ ചോദ്യം ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
സ്വര്‍ണ്ണണക്കടത്ത് വിവാദം വന്‍ ചര്‍ച്ചയായിരിക്കെയാണ് അറ്റാഷെ രാജ്യം വിട്ടത്. നയതന്ത്ര പരിരക്ഷയുടെ പിന്‍ബലത്തിലാണ് അറ്റാഷെ നാടുവിട്ടത്. സ്വര്‍ണ്ണക്കടത്തിന് അറ്റാഷെയ്ക്ക് കമ്മീഷന്‍ നല്‍കിയിരുന്നതായാണ് സ്വപ്‌ന സുരേഷ് അടക്കമുള്ള പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്.
അതേസമയം അറ്റാഷെയെ ചോദ്യം ചെയ്യാത്തതിനെ തുടര്‍ന്ന് വലിയ രാഷ്ട്രീയ വാദങ്ങളും നടന്നിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ അറ്റാഷെ സംശയത്തിന്റെ നിഴലില്‍ അല്ലെന്നാണ് കേന്ദ്ര വിദ്ശകാര്യ സഹമന്ത്രി വി. മുരളീധരന്‍ മുമ്പ് പറഞ്ഞത്. അറ്റാഷെയ്ക്ക് പങ്കുള്ളതായി എന്‍.ഐ.എ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. കേസില്‍ പ്രതികളായ ചിലര്‍ അറ്റാഷെയ്‌ക്കെതിരെ മൊഴി നല്‍കിയെന്ന പേരില്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞുകേള്‍ക്കുന്നത്. അറ്റാഷെയ്‌ക്കോ നയതന്ത്ര പ്രതിനിധിക്കോ് രാജ്യത്തിന് പുറത്തേക്ക് പോകുന്നതിന് സര്‍ക്കാരിനെ അറിയിക്കേണ്ട കാര്യമില്ല. മുന്‍കൂട്ടി ടൂര്‍ പരിപാടി അറിയിച്ചിട്ടല്ല രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ വീസയ്ക്ക് പ്രശ്‌നം നേരിടുന്നുള്ളു.
അംബാസഡറിനെ കാര്യങ്ങള്‍ ധരിപ്പിച്ചുണ്ട്. അറ്റാഷെ തിരിച്ചുവരില്ലെന്ന് ആരാണ് പറഞ്ഞത്. തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് നയതന്ത്ര ബാഗേജിലല്ലെന്നും മുരളീധരന്‍ ആവര്‍ത്തിച്ചു. നയതന്ത്ര ബാഗേജ് എന്ന വ്യാജേനയാണ് സ്വര്‍ണക്കടത്ത് നടത്തിയിരിക്കുന്നത്. ഇനി കുറ്റം ചെയ്തുവെന്ന് കണ്ടെത്തിയാല്‍, അയാള്‍ നയതന്ത്ര പ്രതിനിധിയാണെങ്കില്‍ പോലും നയതന്ത്ര ബന്ധമുപയോഗിച്ച് നടപടി സ്വീകരിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നാണ് മുരളീധരന്‍ വ്യക്തമാക്കിത്. ഇതാണിപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്. കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നീക്കം നടത്തിയതോടെ സ്വര്‍ണക്കടത്തിന് കൂട്ട് നിന്ന അറബികളുടെ മുട്ടിടിക്കുകയാണ്.
https://www.facebook.com/Malayalivartha






















