യുവാവിനൊപ്പം കൊച്ചിയില്‍ മുറിയെടുത്ത പെണ്‍കുട്ടിയുടെ ശരീരത്തിലെ രക്തം വാര്‍ന്ന് പോയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്...

യുവാവിനൊപ്പം കൊച്ചിയില്‍ മുറിയെടുത്ത പെണ്‍കുട്ടിയുടെ ശരീരത്തിലെ രക്തം വാര്‍ന്ന് പോയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൊച്ചിയിലെ ഹോട്ടലില്‍ യുവാവിനൊപ്പം മുറിയെടുത്ത പെണ്‍കുട്ടി മരിച്ചത് അമിത രക്തസ്രാവം മൂലമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് . രഹസ്യഭാഗത്തുണ്ടായ മുറിവില്‍ നിന്ന് ശരീരത്തിലെ മൂന്നിലൊന്ന് രക്തം വാര്‍ന്ന് പോയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രക്തം വാര്‍ന്ന് പോയത് മൂലം ഹൃദയത്തിന് ആവശ്യമായ രക്തം പമ്ബ് ചെയ്യാനാകാതെ വരുന്ന അവസ്ഥയിലേക്ക് പെണ്‍കുട്ടി എത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
രാസപരിശോധനാ ഫലം വന്നതിന് ശേഷമേ അന്തിമ നിഗമനത്തിലെത്താനാകൂ. അമിതമായി രക്തം വാര്‍ന്ന് പോയത് മൂലം ഹൃദയത്തിന്, ആവശ്യമായ രക്തം പമ്ബ് ചെയ്യാനാകാതെ വരുന്ന ഹൈപോവോ ലെമിക് ഷോക് എന്ന സ്ഥിതിയിലേക്ക് പെണ്‍കുട്ടിയെത്തി. എന്നാല്‍ കേസില്‍ രാസപരിശോധനാഫലം കൂടി വരണമെന്ന് പൊലീസ് വ്യക്തമാക്കി.
കേസില്‍ വൈപ്പിന്‍സ്വദേശിയായ ഗോകുലിനെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് അറസ്റ്റ്‌ചെയ്തിരുന്നു. ഫെയ്‌സ്ബുക്കില്‍ പരിചയപ്പെട്ട എഴുപുന്ന സ്വദേശിയായ പെണ്‍കുട്ടിയെ ജോലി തരപ്പെടുത്തികൊടുക്കാം എന്ന വ്യാജേനയായിരുന്നു ഗോകുല്‍ കൊച്ചിയിലേക്ക് ക്ഷണിച്ചത്. തുടര്‍ന്ന് സൗത്തിലുള്ള ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നു..
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha






















