രണ്ട് കിട്ടിയപ്പോ എല്ലാം ശരിയായി... ഇന്ത്യക്ക് നേരെ സംഘര്‍ഷമുണ്ടാക്കിയ ചൈനയ്ക്ക് അര്‍ഹിക്കുന്ന രീതിയില്‍ മറുപടി കൊടുത്ത നരേന്ദ്ര മോദി ചൈനയിലും താരമാകുന്നു; സ്വന്തം രാജ്യത്തേക്കാള്‍ പിന്തുണ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ലഭിക്കുന്നതായി കമ്മ്യൂണിസ്റ്റ് മുഖപത്രം

ലോകത്തിലെ വലിയ ശക്തിയായി ഇന്ത്യ കുതിയ്ക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ സാമ്പത്തികമായും സായുധമായും ഇന്ത്യ കരുത്ത് തെളിയിച്ച് കഴിഞ്ഞു. കോവിഡ് കാലത്ത് പോലും ഇന്ത്യ നടത്തിയ ശക്തമായ നീക്കങ്ങള്‍ വിദേശ രാഷ്ട്രങ്ങളുടെ പോലും പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇതിനിടെ ചൈന നടത്തിയ ഏകപക്ഷീയമായ സര്‍ഘര്‍ഷത്തിന് ഇന്ത്യ അര്‍ഹിക്കുന്ന തിരിച്ചടിയാണ് നല്‍കിയത്. ഇനിയും സംഘര്‍ഷത്തിന് വന്നാല്‍ തോക്കെടുക്കാനും നിര്‍ദേശം നല്‍കി. മാത്രമല്ല അതിര്‍ത്തിയില്‍ വന്‍ സൈന്യത്തെ വിന്യസിക്കുകയും ചെയ്തു.
ചൈന ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലാണ് ഇന്ത്യ തിരിച്ചടി നല്‍കിയത്. സാമ്പത്തികമായി ചൈനയുടെ അടിത്തറ തോണ്ടുന്ന നീക്കങ്ങളാണ് ഇന്ത്യ നടത്തിയത്. ഇന്ത്യയില്‍ പ്രശസ്തമായ നൂറോളം ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. മാത്രമല്ല ആപ്പിള്‍ കമ്പനി ചൈനയിലെ നിര്‍മ്മാണം ചെന്നൈയിലാക്കി. പ്രതിരോധ ഉപകരണങ്ങളുടെ നിര്‍മ്മാണം ഇന്ത്യയിലാക്കി. ഇതെല്ലാം ചൈനയുടെ സാമ്പത്തികം ഇല്ലാതാക്കുന്നതാണ്. ജനങ്ങളെ പട്ടിണിയില്‍ തള്ളിവിടുന്ന കാര്യങ്ങള്‍. ഇതോടെയാണ് ചൈന പാഠം പഠിച്ചത്. ഇതിന് പിന്നാലെയാണ് ചൈനയില്‍ നിന്നും സന്തോഷമുള്ളൊരു കാര്യം വരുന്നത്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൈനയിലെ ജനപിന്തുണയില്‍ വന്‍വര്‍ധനവെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍ ചൈനയില്‍ പകുതിയില്‍ അധികം പേരും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണ അറിയിച്ചപ്പോള്‍ ബാക്കിയുള്ളവര്‍ ചൈനയ്‌ക്കൊപ്പം നിന്നു.
ലഡാക്ക് സംഘര്‍ഷത്തിന് മൂന്ന് മാസത്തിന് ശേഷം ചൈനയുടെ മുഖപത്രമായ ഗ്ലോബല്‍ ടൈംസ് നടത്തിയ ഒരു സര്‍വേയിലാണു ഭൂരിഭാഗം ചൈനക്കാരും സ്വന്തം നേതാക്കളേക്കാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാരുമായി സന്തുഷ്ടരാണെന്ന് വെളിപ്പെടുത്തിയത്.
ഇന്ത്യയില്‍ ചൈന വിരുദ്ധ വികാരം വളരെ ഉയര്‍ന്നതാണെന്ന് സര്‍വേയില്‍ പങ്കെടുത്ത 70 ശതമാനം പേരും വിശ്വസിക്കുന്നു. 30 ശതമാനത്തിലധികം ആളുകള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുമെന്ന് കരുതുന്നു. സര്‍വേയില്‍ പങ്കെടുത്ത ഒമ്പത് ശതമാനം ആളുകളും ഇന്ത്യചൈന ബന്ധത്തില്‍ ഹ്രസ്വകാലത്തേക്കായിരിക്കുമെന്ന് വിശ്വസിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെക്കാലം ശക്തമായി തുടരുമെന്നാണ് 25 ശതമാനം ജനങ്ങള്‍ കകരുതുന്നത്.
അതേസമയം, ചൈനയിലെ ഏറ്റവും വലിയ സാങ്കേതിക കമ്പനിയായ ഹുവാവേ ഇന്ത്യയിലെ എല്ലാ പ്രധാന പത്രങ്ങളിലും വലിയ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ച് ഇന്ത്യയെ ആകര്‍ഷിക്കാന്‍ ശ്രമം തുടരുകയാണ്. ഇന്ത്യയുമായുള്ള ബന്ധം വളരെ പഴയതാണെന്നും ഹുവാവേ എല്ലായ്‌പ്പോഴും ഇന്ത്യയുടെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധമാണെന്നും പരസ്യത്തില്‍ വാദിക്കുന്നു.
കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യന്‍ സൈനികരെ ചൈനീസ് സൈന്യം രക്തസാക്ഷികളാക്കിയ ഗാല്‍വാന്‍ സംഭവത്തിന് ശേഷം നിരവധി ചൈനീസ് കമ്പനികള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടപടി നേരിടുന്നുണ്ട്. ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഹുവാവെയുമായും മറ്റ് ചൈനീസ് കമ്പനികളുമായുള്ള ബന്ധം ഘട്ടംഘട്ടമായി അവസാനിപ്പിക്കാന്‍ ഇന്ത്യ നടപടി ആരംഭിച്ചിട്ടുണ്ട്. ടിക് ടോക് ഉള്‍പ്പെടെ നിരവധി ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. ഇന്ത്യയുടെ പാത പിന്തുടര്‍ന്ന് ഇതേ നടപടിയുമായി മറ്റു രാജ്യങ്ങളും എത്തിയിട്ടുള്ളത് ചൈനയെ വല്ലാതെ അസ്വസ്ഥരാക്കിയിട്ടുണ്ട്.
ഇന്ത്യയോട് കളിച്ചാല്‍ ഇതായിരിക്കും സ്ഥിതിയെന്ന് ചൈനയെ ഓര്‍മ്മപ്പെടുത്താന്‍ കഴിഞ്ഞത് മോദിയുടെ ശക്തമായ നീക്കം കൊണ്ടാണ്. ഇനി ചൈനയുടെ ഉത്പന്നങ്ങള്‍ കൂടി നിരോധിച്ചാല്‍ പിന്നെ ചൈന തീര്‍ന്നു. അത് നന്നായറിയാവുന്നതു കൊണ്ടാണ് ചൈന പിന്‍മാറിയത്. ഇപ്പോള്‍ സ്വന്തം ജനങ്ങള്‍ കൂടി മോദിക്ക് പിന്തുണ നല്‍കിയതോടെ ചൈന്നീസ് ഭരണകൂടം ആകെ അങ്കലാപ്പിലാണ്.
"
https://www.facebook.com/Malayalivartha






















