Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ബിനാമി പണമോ? പോപ്പുലര്‍ ഫൈനാന്‍സിനെപ്പറ്റി ഗുരുതര ആരോപണങ്ങള്‍; കമ്പനി പൂട്ടിയെങ്കിലും നിക്ഷേപത്തിന്റെ കണക്ക് പുറത്തുവരാത്തതില്‍ ബിനാമി ഇടപാട് സംശയിച്ച് പോലീസ്; മറ്റൊരു സാമ്പത്തിക അട്ടിമറിയായി മാറുമോ?

29 AUGUST 2020 11:03 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

പോപ്പുലര്‍ ഫൈനാന്‍സില്‍ സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയക്കാരുടെ കോടി കണക്കിന് രൂപയുടെ ബിനാമി പണമോ? കമ്പനി പൂട്ടിയെങ്കിലും നിക്ഷേപത്തിന്റെ കണക്ക് പുറത്തുവരാത്ത സാഹചര്യത്തിലാണ് പോലീസ് ഇത്തരത്തില്‍ സംശയിക്കുന്നത്. നിക്ഷേപം എത്രയാണെന്നോ നിക്ഷേപം നടത്തിയവര്‍ ആരാണെന്നോ പുറത്തു പറയാന്‍ കമ്പനി തയ്യാറായിട്ടില്ല. പോലീസിനും വിവരങ്ങള്‍ കൈമാറിയിട്ടില്ല.

രാഷ്ട്രീയകാര്‍ക്ക് പുറമേ നിരവധി സിനിമാക്കാരും ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥരും പോപ്പുലര്‍ ഫിനാന്‍സില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണ് വിവരം. ഇവരെകൂടാതെ ആയിരകണക്കിന് സാധാരണക്കാരും പണം നിക്ഷേപിച്ചിട്ടുണ്ട്. ബിനാമി പണത്തിന്റെയും മറ്റും കണക്ക് ഒരിക്കലും പുറത്തു വരാന്‍ സാധ്യതയില്ല.

അതേസമയം പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് അന്വേഷണം കൈംബ്രാഞ്ചിന് ക്രൈമാറാനാണ് ആലോചിക്കുന്നത്. പത്തനംതിട്ട കേന്ദ്രീകരിച്ച് നടത്തിരുന്ന അന്വേഷണത്തിന്റെ വ്യാപ്തി സംസ്ഥാനത്തൊട്ടാകെ വ്യാപിച്ചതോടെയാണ് അന്വേഷണം െ്രെകംബ്രാഞ്ചിനെ ഏല്‍പ്പിക്കാന്‍ ആലോചിക്കുന്നത്. കോടി കണക്കിന് രൂപയാണ് കമ്പനി തട്ടിച്ചെടുത്തതെന്ന് പോലീസ് വ്യക്തമാക്കുന്നു.

അതിനിടെ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇന്നലെ ദില്ലിയില്‍ പിടിയിലായ പോപ്പുലര്‍ ഫിനാന്‍സ് ഉടമ റോയി ഡാനിയേലിന്റെ മക്കളെ കൊച്ചിയില്‍ എത്തിച്ചു. റിനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവര്‍ ഇന്നലെയാണ് ദില്ലി എയര്‍പോര്‍ട്ടില്‍ പിടിയിലായത്. ഇവര്‍ക്കെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും പിടിയിലായത്.

പോപ്പുലര്‍ ഫിനാന്‍സിനെതിരെയുള്ള പരാതികള്‍ പത്തനംതിട്ടയും കടന്ന് സംസ്ഥാനത്താനമൊട്ടാകെ വ്യാപിക്കുകയാണ്. തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നതോടെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലേക്ക് പരാതികളുടെ പ്രവാഹമാണ്. നിലവില്‍ കേസന്വേഷിക്കുന്നത് അടുര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ്.

ഇതുവരെയുള്ള കണക്കുകളെല്ലാം പ്രാഥമിക കണക്കുകൂട്ടലാണ്. മുഴുവന്‍ ശാഖകളിലേയും നിക്ഷേപകരുടെ പൂര്‍ണ കണക്കെടുത്തെങ്കില്‍ മാത്രമെ കൃത്യമായ വിവരങ്ങള്‍ പൊലീസിന് ലഭിക്കുകയുള്ളു. ഇതുവരെയുള്ള അന്വേഷണ പ്രകാരം എത്ര രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് പൊലീസ് നിശ്ചയിച്ചിട്ടില്ല. എത്ര നിക്ഷേപകരുണ്ടെന്നും അന്വേഷിക്കുകയാണ്. ഭൂരിഭാഗം പേരും നിക്ഷേപിച്ച തുക സംബന്ധിച്ച് പുറത്ത് പറയാന്‍ തയ്യാറായിട്ടില്ല. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച നിരവധി ഉദ്യോഗസ്ഥരും സിനിമ സീരിയല്‍ രംഗത്തെ പ്രമുഖരും രാഷ്ട്രീയക്കാരും ഇതുവരെ പരാതി നല്‍കിയിട്ടില്ല.

അതേ സമയം പത്തനംതിട്ട സബ് കോടതിയില്‍ സ്ഥാപന ഉടമ റോയി ഡാനിയേല്‍ നല്‍കിയ പാപ്പര്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. അടുത്ത മാസം ഏഴിന് കോടതി വീണ്ടും ഹര്‍ജി പരിഗണിക്കും. പോപ്പുലര്‍ ഫിനാന്‍സ്, പോപ്പുലര്‍ എക്‌സ്‌പ്പോട്ടേഴ്‌സ് , പോപ്പുലര്‍ ഡീലേഴ്‌സ്, പോപ്പുലര്‍ മിനി ഫിനാന്‍സ്, പോപ്പുലര്‍ പ്രിന്റേഴ്‌സ് എന്നീ സ്ഥാപനങ്ങളുടെ പേരിലാണ് പാപ്പര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. പൊലീസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കിയ നിക്ഷേപകരുടെ നേതൃത്വത്തില്‍ വകയാറിലെ ആസ്ഥാനത്തിന് മുന്നില്‍ ധര്‍ണ നടത്തും

പാവപ്പെട്ട നിക്ഷേപകരുടെ പണം വാങ്ങി നല്‍കാനായിരിക്കും പോലീസ് ശ്രമിക്കുക. പണം ആവശ്യപ്പെട്ട് രംഗത്ത് എത്താത്തവരുടെ കാര്യം പോലീസ് ഇപ്പോള്‍ ആലോചിക്കുന്നതേയില്ല.

യാതൊരു യുക്തിബോധവും കാണിക്കാതെ പണം നിക്ഷേപിക്കുന്നവരാണ് മലയാളികള്‍.40 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്ന ബ്ലേഡ് കമ്പനികള്‍ കേരളത്തിലുണ്ടായിരുന്നു. പിന്നീട് ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പുകള്‍ നടന്നു. അതിനു ശേഷം നടന്നത് മണി ചെയിന്‍ തട്ടിപ്പുകളാണ്. പൊട്ടിയ കമ്പനികള്‍ പിന്നീട് പേര് മാറി രംഗത്ത് എത്താറുണ്ട്. ചന്ദ്രനിലെ മണ്ണ് കൊണ്ട് നിര്‍മ്മിച്ച കാലുറ വരെ വിറ്റു പോയ സംസ്ഥാനമാണ് കേരളം. വിരലില്‍ മോതിരം ധരിച്ചാല്‍ സര്‍വൈശ്വര്യങ്ങളും വരുമെന്ന് വിശ്വസിക്കുന്ന മലയാളികള്‍ ഉണ്ട്. ന്യായമായ രീതിയില്‍ ഒരു വര്‍ഷം കൊണ്ട് പണം ഇരട്ടിക്കില്ലെന്ന് എല്ലാവര്‍ക്കുമറിയാം.

ബ്ലേഡ് കമ്പനികളെ എക്കാലത്തും വളര്‍ത്തുന്നത് രാഷ്ട്രീയക്കാരും ബിനാമി സ്വത്ത് സ്വന്തമായി ഉള്ളവരുമാണ്. അവര്‍ ഉള്ളിടത്തോളം കാലം ബ്ലേഡ് കമ്പനികള്‍ക്ക് പേടിക്കേണ്ടി വരില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (33 minutes ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (3 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (3 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (3 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (3 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (3 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (4 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (4 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (5 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (8 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (9 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (9 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (9 hours ago)

Malayali Vartha Recommends