തൃശൂരില്‍ അമ്മയെയും മകനെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.... സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍

അമ്മയെയും മകനെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട വേളൂക്കര പഞ്ചായത്തിലെ കല്ലംകുന്നില്‍ കരുവാപ്പടി കാവുങ്ങല്‍ വീട്ടില്‍ ജയകൃഷ്ണന്റെ ഭാര്യ ചക്കമ്പത്ത് രാജി (54), ഇളയ മകന്‍ വിജയ് കൃഷ്ണ (26) എന്നിവരാണ് മരിച്ചത്. രാജിയുടെ അമ്മവീട്ടിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. പഞ്ചായത്തിലെ 17-ാം വാര്‍ഡിലെ കരുവാപ്പടിയിലാണ് ജയകൃഷ്ണനും രാജിയും രണ്ടാണ്‍മക്കളും താമസിക്കുന്നത്.
അങ്കമാലിയില്‍ സെക്യുരിറ്റി ജീവനക്കാരനായ ജയകൃഷ്ണന്‍ ജോലി കഴിഞ്ഞ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് വീട്ടില്‍ ആരുമില്ലെന്ന് മനസിലായത്. തുടര്‍ന്നു ഭാര്യയുടെ തറവാട്ടു വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് മകന്‍ കിണറ്റില്‍ മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടെത്തിയത്. മൃതദേഹം കമിഴ്ന്നുകിടക്കുന്ന നിലയിലായതിനാല്‍ ആരാണ് മരിച്ചതെന്ന് ആദ്യം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.
കിണറിനു സമീപത്തുനിന്ന് മകന്റെ ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. ജയകൃഷ്ണന്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് തറവാട്ടുവീടിനകത്ത് രാജിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജിയുടെ കൈ ഞരമ്പുകള്‍ മുറിഞ്ഞു രക്തം വാര്‍ന്ന നിലയിലാണ്. മൃതദേഹത്തിന്റെ കാലുകള്‍ തറയില്‍ മുട്ടിയ നിലയിലായിരുന്നു.
മൂത്ത മകന്‍ വിനയ് കൃഷ്ണയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ ഇയാളെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ഇവരുടെ മൂത്ത മകന്‍ വിനയ് കൃഷ്ണ (33) കളമശേരിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ്. മരിച്ച വിജയ് കൃഷ്ണ (26) കാക്കനാട് ഇന്‍ഫോ പാര്‍ക്കിലാണ് ജോലി ചെയ്തിരുന്നത്. ചാലക്കുടി ഡിവൈ എസ് പി സിആര്‍ സന്തോഷ്, ഇരിങ്ങാലക്കുട സിഐ എംജെ ജിജോ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha






















