ഇന്ത്യന്‍ മനോബലം മനസ്സിലാക്കാത്ത പാക്കികള്‍.... വീണ്ടും ഇന്ത്യന്‍ കരസേനയുടെ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക്പുല്‍വാമയിലെ പാക് ഭീകര താവളം ? ചോരപ്പുഴയൊഴുക്കുന്നു .......

ഇന്ത്യയില്‍ ചോരക്കളം തീര്‍ക്കാന്‍ ഭീകരവാദികള്‍ക്ക് രഹസ്യ അഭയം കൊടുക്കുകയും എന്നാല്‍ സമൂഹമധ്യേ പരിവര്‍ത്തനവും പാകിസ്ഥാന്റെ വികസനവുമാണ് തന്റെ ലക്ഷ്യവുമെന്ന് പറയുന്ന ഇമ്രാന്റെ തനിനിറം പുറത്തു വന്നിരിക്കുകയാണ് .ഭീകരവാദിയായ മസൂദ് അസറിനെ പോലുള്ളവരെ സംരക്ഷിക്കുന്ന പാക്കിസ്ഥാന്‍ അരാജകത്വത്തിന്റെ പ്രതീകം തന്നെയാണ് .കശ്മീരില്‍ യുദ്ധകാഹളം മുഴക്കി ഇന്ത്യന്‍ പോസ്റ്റുകളെ ലക്ഷ്യമാക്കി വന്‍ ഭീകര സംഘത്തെ തന്നെ നുഴഞ്ഞു കയറാന്‍ പ്രോഹത്സായിപ്പിക്കുന്ന തരത്തിലാണ് സൈന്യം തുടര്‍ച്ചയായി ശ്രമങ്ങള്‍ നടത്തി വരുന്നത് .ഭീകരരെ തകര്‍ത്തെറിയാനായി ഇന്ത്യന്‍ സൈന്യം നടത്തുന്ന വിശ്രമമില്ലാത്ത പ്രതിരോധം കശ്മീര്‍ ജനതയുടെ സമാധാനത്തിനായുള്ള തീവ്രശ്രമത്തിന്റെ ഭാഗമായാണ് .
ജമ്മു കശ്മീരില്‍ പുല്‍വാമയിലെ സദൂറയില്‍ സൈന്യം ഭീകരരെ ഉന്മൂലനം ചെയ്യാനുള്ള ഈ പോരാട്ടം ഇപ്പോഴും തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലും കഴിയുന്ന സ്ഥിതിയല്ല എന്നാണ് സൈനിക വക്താക്കള്‍ പറയുന്നത് . വെള്ളിയാഴ്ച ഷോപ്പിയന്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ നാലു ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ താഴ്വരയില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം എട്ടായി .ഇന്ത്യ തേടുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ പുതിയ ഭീകര ഉപരോധ പട്ടികയില്‍പെടുത്തിയതായി പാക്കിസ്ഥാന്‍ സ്ഥിരീകരിച്ച സംഭവം ലോകരാജ്യങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഇമ്രാന്‍ കളിച്ച നാടകം തന്നെയാണ് എന്ന് വ്യക്തമാകും .
ഗ്രേ ലിസ്റ്റില്‍ തുടരുന്ന പാക്കിസ്ഥാന്‍ ഉടന്‍ തന്നെ കരിമ്പട്ടികയിലാകാന്‍ സാധ്യത ഉണ്ടായിരുന്നു .യു എസ് ഉള്‍പ്പടെ ഉള്ള രാജ്യങ്ങളെ വെറുപ്പിക്കുന്ന നടപടിയാണ് പാക്കിസ്ഥാന്‍ സ്വീകരിക്കുന്നത് എന്നതിനാല്‍ തന്നെ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യതകളും വര്‍ധിച്ചിരിക്കുകയായിരുന്നു . ദാവൂദ് ഇബ്രാഹിം അടക്കമുള്ള അന്താരാഷ്ട്ര കുറ്റവാളികള്‍ രാജ്യത്തുണ്ടെന്നു സമ്മതിക്കാതെ പാക്കിസ്ഥാന്‍ ഒഴിഞ്ഞുമാറിയത് ലോകരാജ്യങ്ങള്‍ക്ക് സംശയിക്കാന്‍ വ്യക്തമായ കാരണം നല്‍കിയിരിക്കുകയാണ് . ഐക്യരാഷ്ട്ര സംഘടനയ്ക്കു (യുഎന്‍) നല്‍കിയ 88 നിരോധിത ഭീകര സംഘടനകളുടെയും നേതാക്കളുടെയും പട്ടികയില്‍ ദാവൂദിന്റെ കറാച്ചിയിലെ വീടിന്റെ വിലാസം ഉള്‍പ്പെടെ നല്‍കിയിരുന്നു. എല്ലാ സ്വത്തുക്കളും പിടിച്ചെടുക്കാനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പാക്കാനും പാക്ക് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഭീകരര്‍ക്കുള്ള സാമ്പത്തികസഹായ സ്രോതസ്സുകള്‍ നിരീക്ഷിക്കുന്ന രാജ്യാന്തര ഏജന്‍സിയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്എടിഎഫ്) വിലക്കുപട്ടികയില്‍ നിന്നൊഴിവാകാനാണു പാക്കിസ്ഥാന്റെ ഈ നടപടി എന്ന് ഇന്ത്യ പല കുറി ആവര്‍ത്തിച്ചു പറഞ്ഞുകഴിഞ്ഞു . യുഎന്നു നേരത്തെ നല്‍കിയ പട്ടികയാണ് ഇപ്പോള്‍ പുറത്തുവന്നതെന്നും പുതിയ ഉപരോധമൊന്നും ഇല്ലെന്നുമാണ് പാക്ക് വിശദീകരണം. എന്നാല്‍ വാസ്തവം മറ്റൊന്നാണ് .
പാക്കിസ്ഥാന്‍ ഇപ്പോഴും എഫ് എ ടി എഫ് ആരാഞ്ഞ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല എന്ന് മാത്രമല്ല അവരുടെ ചോദ്യങ്ങള്‍ക്ക് ഔദ്യോഗിക മറുപടിയും നല്‍കിയില്ല എന്നത് ഏറെ ശ്രദ്ധേയമാണ് .കഴിഞ്ഞ ഞായറാഴ്ച ജമ്മു കശ്മീരിലെ കമാല്‍കോട്ടെ സെക്ടറില്‍ രാവിലെ 10.45നും 11.45നും ഇടയിലാണ് പാക്ക് സൈന്യത്തിന്റെ വെടിനിര്‍ത്തല്‍ ലംഘനം വീണ്ടും ഉണ്ടായത് .നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ അതിക്രമം തുടരുന്ന പശ്ചാത്തലത്തില്‍ പ്‌റയാക്രമണം അല്ലാതെ മറ്റു വഴികളില്ല ബാരാമുള്ള ജില്ലയിലെ ഉറി പ്രദേശത്താണ് കമാല്‍കോട്ടെ സെക്ടര്‍. ചെറു ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു പാക്ക് ആക്രമണമെന്ന് അധികൃതര്‍ അന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു .ഈ ആക്രമണമാണ് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നത് .ഒരേ സമയം പാക് സൈന്യത്തിന്റെ ആക്രമണവും ഭീകരരുടെ കടന്നുകയറ്റവുമാണ് ഇന്ത്യയ്ക്കെതിരെ ഇമ്രാന്‍ പരീക്ഷിക്കുന്ന നെറികേടിന്റെ പുതിയ തിയറി .ഇത് വ്യക്തമാക്കുന്ന തരത്തിലാണ് അവരുടെ സ്ട്രാറ്റജി നടപ്പിലാക്കാനുള്ള ഈ ശ്രമം .
കാശ്മീര്‍ ലക്ഷ്യമാക്കി ഭീകരര്‍ കടന്നുകയറിയതായുള്ള റിപ്പോര്‍ട്ട് ഇത് വ്യക്തമാക്കുന്നുണ്ട് . ബാരാമുള്ള ജില്ലയിലെ സോപോര്‍ പ്രദേശത്ത് സുരക്ഷാ ഉദ്യോസ്ഥര്‍ നടത്തിയ തിരച്ചിലിനിടെ ഭീകര്‍ വെടിയുതിര്‍ത്തതായി ജമ്മു കശ്മീര്‍ പൊലീസ് അന്ന് അറിയിച്ചിരുന്നു . . ഭീകരരുടെ ഒളിത്താവളം ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നതാണ് സൈന്യത്തിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി .കശ്മീരില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ വന്‍ സായുധസേനയെ വിന്യസിക്കാനാണ് കരസേനാ ശ്രമിക്കുന്നത് . . പുല്‍വാമയിലെ സദൂരയിലാണ് ഭീകരരെ കൂട്ടമായി കണ്ടതും അവരെ സംഘട്ടനത്തിലൂടെ വധിച്ചതും ഭീകരരെ സൈന്യത്തില്‍ റിക്രൂട്ട് വരെ ചെയ്യുന്നതായുള്ള രഹസ്യ വിവരങ്ങള്‍ ഇന്ത്യക്ക് മുന്‍കാലങ്ങളില്‍ ലഭ്യമായിരുന്നു .ഔദ്യോഗിക സ്ഥിരീകരണമില്ലാത്തതിനാല്‍ ഇപ്പോഴും ആ വിഷയം ഉന്നയിച്ചിട്ടില്ല .എന്നാല്‍ ഇമ്രാന്റെ ഈ ചോരക്കൊതി നിരപരാധികളുടെ ജീവനെടുത്തു തീര്‍ക്കാനാണെങ്കില്‍ ഇന്ത്യന്‍ സൈന്യത്തിന് മറുപടി പറയാന്‍ ആയുധങ്ങള്‍ കൊണ്ട് മാത്രമേ കഴിയുകയുള്ളു
"
https://www.facebook.com/Malayalivartha






















