Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

അനാഥയാണെന്ന് പറഞ്ഞ് അടുത്തുകൂടി... വിവാഹിതയാണെന്ന കാര്യം മറച്ചുവെച്ച് ആദ്യ രാത്രിമുതൽ തട്ടിപ്പ് പ്ലാൻ ചെയ്തു... സിസേറിയന്റെ പാട് തെറ്റിദ്ധരിപ്പിച്ചത് അപ്പന്റിസൈറ്റിസിന്റെതാണെന്ന്പറഞ്ഞ് അഭിനയിച്ച്! പ്ലസ് ടു വരെ പഠിച്ച റീന നാട്ടിൽ സൈനീക ഡോക്ടറായി വിലസി! റീനയുടെ തനി സ്വഭാവമറിഞ്ഞ സൈനികൻ ഒടുക്കം ഞെട്ടി! തലയിൽ കൈവെച്ച് പോലീസും; നാട്ടുകാരെപോലും അമ്പരപ്പിച്ച ആ സംഭവം ഇങ്ങനെ...

29 AUGUST 2020 03:19 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

പ്ലസ് ടു വരെ പഠിച്ച യുവതി നാട്ടിൽ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ്. ഒടുക്കം പോലീസ് പൊക്കിയതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. നേരത്തെ രണ്ട് തവണ വിവാഹം കഴിക്കുകയും രണ്ടു കുഞ്ഞുങ്ങളുടെ അമ്മയുമായ അഞ്ചൽ കരുവാണൂർ സ്വദേശിനി റീനക്ക് എതിരെ കൊട്ടാരക്കര പോലീസാണ് കേസെടുത്തത്. തട്ടിപ്പിന്റെ കലവറ സൃഷ്ടിച്ച കഥയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ഒളിവിൽ കഴിയുന്ന റീനക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ആദ്യവിവാഹം ആണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് സൈനികനായ പ്രദീപിനെ 2014ൽ ഇവർ വിവാഹം കഴിച്ചത്. താൻ ഡോക്ടർ ആണെന്നും അനാഥയായ യുവതി ആണെന്നും കൂടി പറഞ്ഞതോടെ പ്രദീപ് റീന യിൽ തന്നെ ജീവിത സഖിയെ കണ്ടു. പ്ലസ്ടുവും ബ്യൂട്ടീഷൻ കോഴ്സും മാത്രമാണ് ഇവരുടെ യോഗ്യത എന്ന് മനസ്സിലാക്കിയാത് മുതലാണ് റീന എന്നാൽ കള്ളത്തരത്തിന് പര്യായം എന്ന സത്യം പുറംലോകമറിഞ്ഞത്.

അനാഥയാണ് എന്ന് വിശ്വസിപ്പിച്ചെങ്കിലും ഇവർക്ക് കരുവാണൂരിൽ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ട്. അനാഥ എന്ന് പരിചയപ്പെടുത്തി തന്റെ പേര് അനാമിക എന്നാണെന്നാണ് കോട്ടത്തല മോഴിക്കോട് സ്വദേശിയായ സൈനികൻ പ്രദീപിനോട് റിന പറഞ്ഞിരുന്നത്.

അനാഥ ആണെന്നും ഡോക്ടർ ആണെന്നും പ്രദീപിനെ ധരിപ്പിച്ചു. ഇവർ തമ്മിൽ അടുപ്പത്തിൽ ആവുകയും വിവാഹത്തിൽ എത്തുകയും ചെയ്തു. 15, 12 വയസ്സുള്ള രണ്ട് കുട്ടികളും റീനയ്ക്ക് ഉണ്ട്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ചെന്നൈയിലേക്ക് റീന പോയി. റെയിൽവേയിൽ ഡോക്ടറായി ജോലി ലഭിച്ചു എന്നാണ് ഭർത്താവിന്റെ ബന്ധുക്കളോട് പറഞ്ഞത്.

ഇടയ്ക്ക് ഭർത്താവിന്റെ വീട്ടിൽ എത്താറുമുണ്ട്. കോട്ടത്തറയിലെ വീടിനുമുന്നിൽ ഡോക്ടർ അനാമിക പ്രദീപ് ഗൈനക്കോളജിസ്റ് റെയിൽവേ ഹോസ്പിറ്റൽ ചെന്നൈ എന്ന ബോർഡും വെച്ചു. സ്റ്റെതസ്കോപ്പ് ഉൾപ്പെടെയുള്ള ഡോക്ടറുടെ ഉപകരണങ്ങളും ചില മരുന്നുകളും വീട്ടിൽ സൂക്ഷിച്ചു. ഇടയ്ക്ക് രോഗികളെ പരിശോധന നടത്തി വന്നു. വിവിധ ആവശ്യങ്ങൾ പറഞ്ഞ് 20 ലക്ഷം രൂപ പലപ്പോഴയി പ്രദീപിൽ നിന്നും റീന കൈക്കലാക്കി. ചെക്ക് മുഖേനയും എടിഎം ഉപയോഗിച്ചുമാണ് പണം എടുത്തത്.

പ്രദീപിന്റെ ഇളയച്ഛന്റെ മകന് റെയിൽവേയിൽ ജോലി വാങ്ങി നൽകാം എന്ന് റീന ഉറപ്പുനൽകിയിരുന്നു. ഇതിന്റെ ആവശ്യത്തിനായി മുപ്പതിനായിരം രൂപ ഇളയച്ഛനിൽ നിന്നും കൈപ്പറ്റി. ഭർതൃ മാതാവിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും ഇപ്പോൾ ആരോപണം ഉണ്ട്. പ്രദീപിന്റെ വീട്ടിൽ റീനയെ കൂടാതെ പ്രദീപിന്റെ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്.

കഴിഞ്ഞ ഒക്ടോബറിൽ അമ്മ മരിച്ചു. നല്ല ആരോഗ്യത്തോടെ ഉണ്ടായിരുന്ന അമ്മയുടെ മരണത്തിൽ ദുരൂഹത തോന്നിയിരുന്നു. വൈകിട്ട് 6.30 തോടെ വീട്ടിനുള്ളിൽ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. സ്വാഭാവിക മരണം എന്ന നിലയിലാണ് അന്ന് മൃതദേഹം ദഹിപ്പിച്ചത്.

പിന്നീട് റീനയുടെ മുറിയിൽ നിന്നും ഇൻസുലിൽ സ്ലിപ്പുകളും സിറിഞ്ചുകളും കണ്ടെത്തിയപ്പോൾ ബന്ധുക്കൾക്ക് നേരിയ സംശയം തോന്നി ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തപ്പോഴാണ് അമ്മയുടെ മരണത്തിൽ സംശയം ബലപ്പെട്ടത്. ഈ വിഷയം ചൂണ്ടിക്കാട്ടി കൊട്ടാരക്കര പോലീസിന് പരാതി നൽകിയിട്ടുണ്ട്.

എന്നാൽ മൃതദേഹം ദഹിപ്പിച്ചതിന്നാൽ കൂടുതൽ അന്വേഷണത്തിന് സാധ്യതയില്ല റീനയെ കസ്റ്റഡിയിലെടുത്ത ശേഷം മരണവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചോദിക്കും എന്നാണ് അന്വേഷണ സംഘം പറയുന്നത്. ആദ്യവിവാഹം എന്ന ധാരണയിലാണ് പ്രദീപ് റീനയെ വിവാഹം ചെയ്തത്.

അനാഥയെ വിവാഹം ചെയ്യുന്നതിനോട് ബന്ധുക്കൾക്ക് ചില എതിർപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും അത് കാര്യമായി എടുത്തില്ല. ആദ്യരാത്രിയിൽ റീനയുടെ അടിവയറ്റിലെ ശസ്ത്രക്രിയ ചെയ്തതിന്റെ അടയാളം പ്രദീപ് കണ്ടെത്തി. മുൻപ് രണ്ട് തവണ സിസേറിയൻ നടത്തിയതിന്റെ അടയാളമായിരുന്നു ഇത്. എന്നാൽ അപ്പന്ഡിസ് കാരണം ഓപ്പറേഷൻ നടത്തിയതാണ്. റീന പറഞ്ഞതോടെ പ്രദീപ് അത് വിശ്വസിച്ചു.

റെയിൽവേ ടിക്കറ്റ് റീനയുടെ ബാഗിൽ നിന്നും പ്രദീപിന്റെ സഹോദരിക്ക് ലഭിച്ചു. റെയിൽവേ റിസർവേഷൻ ടിക്കറ്റ് ആണ് സംശയങ്ങൾക്ക് ആക്കം കൂട്ടിയത്. ഇതിൽ കരുവാള്ളൂരിലെ വിലാസവും റീനസാമുവൽ എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്.

ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് അനാമിക എന്നത് വ്യാജ പേരാണെന്നും റീനസാമുവൽ എന്നാണ് ഒറിജിനൽ എന്നത് ബോധ്യപ്പെട്ടത്. മുൻപ് രണ്ടു തവണ വിവാഹം ചെയ്തതാണ് റീന എന്നും ഇതിൽ രണ്ട് കുട്ടികൾ ഉണ്ടെന്നു ഉള്ള സത്യങ്ങളൊക്കെ പ്രദീപിന്റെ ബന്ധുക്കൾ മനസ്സിലാക്കി.

പിന്നീടാണ് കൊല്ലം റൂറൽ എസ് പിക്ക് പരാതി നൽകിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ റെയിൽവേയിൽ ഇത്തരത്തിൽ ഒരാൾ ജോലി ചെയ്തിട്ടില്ലെന്നും മനസ്സിലായി. വഞ്ചന കുറ്റം പണം തട്ടിപ്പ് ആൾമാറാട്ടം തുടങ്ങി നിരവധി വകുപ്പ് ചേർത്ത് റീനയ്ക്ക് എതിരെ കേസ് എടുത്തിരിക്കുകയാണ് കൊട്ടാരക്കര ഡിവൈഎസ്പി ദിൽ രാജനാണ് അന്വേഷണ ചുമതല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (25 minutes ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (3 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (3 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (3 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (3 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (3 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (3 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (4 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (5 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (8 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (9 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (9 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (9 hours ago)

Malayali Vartha Recommends