വാദങ്ങള്‍ പൊളിയുന്നു; റെഡ് ക്രെസന്റുമായി കരാറില്‍ ഏര്‍പ്പെടാന്‍ കേന്ദ്രാനുമതി വേണം; മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തെറ്റ്; വിദേശ സംഘടന നേരിട്ട് പദ്ധതി സമര്‍പ്പിച്ചാല്‍ സ്വീകാര്യമല്ല; അങ്ങനെ എങ്കില്‍ കോഴ വാങ്ങിയതിന് പിണറായി കണക്ക് പറയേണ്ടി വരും

വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മാണത്തിന് റെഡ് ക്രെസന്റുമായി കരാറില്‍ ഏര്‍പ്പെടാന്‍ കേന്ദ്രാനുമതി വേണ്ടെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്. കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനകളില്‍ ഇക്കാര്യം വ്യക്തമാണ്. വിദേശ സഹായം സ്വീകരിക്കുന്നവര്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ നിശ്ചിത ഫോമില്‍ അറിയിച്ച് അനുമതി വാങ്ങണമെന്ന് 2015ലെ കേന്ദ്രമാര്‍ഗ രേഖയില്‍ പറയുന്നുണ്ട്. പദ്ധതിക്ക് സാമ്പത്തികകാര്യ മന്ത്രാലയം അനുമതി നല്‍കിയാല്‍ വിദേശ സംഘടന പണം സഹായം സ്വീകരിക്കുന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറണമെന്നും 2015 ഡിസംബര്‍ ഏഴിന് കേന്ദ്രം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നു. വിദേശ സഹായം സ്വീകരിക്കാനാവുക വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘടനകള്‍ക്ക് മാത്രമാണ്. അല്ലാത്തപക്ഷം വിദേശ സംഘടനകള്‍ സഹായം സ്വീകരിക്കുന്ന സ്ഥാപനങ്ങള്‍ വഴി പദ്ധതിരേഖകള്‍ സമര്‍പ്പിച്ച് കേന്ദ്രാനുമതി വാങ്ങണം. വിദേശ സംഘടന നേരിട്ട് പദ്ധതി സമര്‍പ്പിച്ചാല്‍ സ്വീകാര്യമല്ല.
വടക്കാഞ്ചേരി ഫഌറ്റ് കരാറില്‍ ഈ നിബന്ധനകളാണ് ലംഘിക്കപ്പെട്ടത്. ഫഌറ്റിന് സാമ്പത്തിക സഹായം നല്‍കിയ യുഎഇ റെഡ് ക്രെസന്റിന് കേന്ദ്ര അംഗീകരമില്ല. അതിനാല്‍ സഹായം സ്വീകരിച്ച ലൈഫ് മിഷന്‍ കേന്ദ്രാനുമതി വാങ്ങണമായിരുന്നു. സഹായം സ്വീകരിച്ചത് സര്‍ക്കാര്‍ മിഷനായതിനാല്‍ അനുമതി വാങ്ങാത്തതിന്റെ ഗൗരവം വര്‍ധിക്കുകയാണ്. റെഡ് ക്രെസന്റ് കോണ്‍സുലേറ്റിന് പണം കൈമാറിയതും മര്‍ഗരേഖയുടെ ലംഘനമാണ്.
റെഡ് ക്രെസന്റുമായി കരാര്‍ ഒപ്പിടുന്നതിന് കേന്ദ്രത്തിന്റെ അനുമതി ആവശ്യമിെല്ലന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. വിദേശ രാജ്യത്തെ സര്‍ക്കാരുമായോ പ്രാദേശിക സര്‍ക്കാരുമായോ കരാര്‍ ഒപ്പിടുന്നതിന് പ്രത്യേക അനുമതി വേണ്ടിവരും. എന്നാല്‍ ഇതിന് പ്രത്യേക അനുമതി വേണ്ടെന്നാണ് മനസിലാക്കിയിട്ടുള്ളത്. ഇത്തരത്തിലുള്ള ഒരുകാര്യം ഉണ്ടായിട്ടുണ്ടെന്ന് കേന്ദ്രത്തെ അറിയിക്കേണ്ടതുണ്ട്. അതിനപ്പുറം ഒരു അനുമതിയുടെയും ആവശ്യമില്ലെന്നാണ് അദ്ദേഹം പറയുന്നത്. പക്ഷേ യുഎഇ റെഡ് ക്രെസന്റുമായി കരാര്‍ ഒപ്പിട്ടത് കേന്ദ്രത്തിന്റെ അനുമതി തേടാതെയാണെന്നും ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് വീഴ്ച സംഭവിച്ചുവെന്നും വിദേശകാര്യ സെക്രട്ടറി വികാസ് സ്വരൂപ് പാര്‍ലമെന്ററി സമിതിയെ അറിയിച്ചിരുന്നു.
സര്‍ക്കാരാണ് റെഡ് ക്രെസന്റുമായി ധാരണാപത്രം ഒപ്പുവച്ചത്. സര്‍ക്കാര്‍ വിട്ടുനല്‍കുന്ന സ്ഥലത്ത് അവര്‍ ഭവന സമുച്ചയം പണിയും. അവര്‍ പ്രത്യേക ഏജന്‍സിയെ നിശ്ചയിച്ച് അവരുമായി കരാര്‍ ഉണ്ടാക്കിയെന്നകാര്യം മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. അപ്രകാരം പണം ചെലവഴിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് പ്രത്യേകം റോളില്ല. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് പൊതുവായ നിബന്ധനകളുണ്ട്. ഏത് തരത്തിലുള്ള കെട്ടിടമാണ് പണിയേണ്ടത് എന്നത് സംബന്ധിച്ച് സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ട്. കെട്ടിടം പണിയുന്നതിന് പ്ലാന്‍ സമര്‍പ്പിച്ച് ലൈഫ് മിഷനില്‍നിന്ന് അനുമതി വാങ്ങിയിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇത്രയും കാര്യത്തിലെ സര്‍ക്കാരോ ലൈഫ് മിഷനോ ബന്ധപ്പെടേണ്ട കാര്യമുള്ളു, എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ വാദങ്ങള്‍. കരാറില്‍ ഏര്‍പ്പെടാന്‍ കേന്ദ്രാനുമതി വേണമെന്നിരിക്കെ ഇനി സര്‍ക്കാര്‍ നാലരക്കോടി രൂപ കോഴയുമായി ബന്ധപ്പെട്ട് കൃത്യമായ മറുപടി പയേണ്ടി വരും.
https://www.facebook.com/Malayalivartha






















