Widgets Magazine 

29
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം...


17-കാരൻ കാർ മാത്രമല്ല, ആഡംബര ബൈക്കും പറപ്പിച്ചു! ദൃശ്യങ്ങൾ ക്രൈംബ്രാഞ്ചിന്; കൊച്ചി കമ്മീഷണറെ മാറ്റി; ആർ. നിശാന്തിനിക്ക് അടിയന്തര ചുമതല...


പ്രവചന വേഗതയും കടന്ന് അർണബ് ചുഴലിക്കാറ്റ്; തീരദേശങ്ങളിൽ ഭൂചലനം; ലക്ഷങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ; ആന്ധ്രയിലും ഒഡീഷയിലും റെഡ് അലർട്ട്...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസ്: സുഹൈൽ അടക്കം 4 പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി; പ്രതികൾക്ക് തിരിച്ചടിയായത് നിർണ്ണായക ഡിജിറ്റൽ തെളിവ്...


കാണാതായ സനോജിന്റെ മരണം: ദുരൂഹതയേറ്റി കഴുത്ത് ഞെരിച്ച പാട്: മൃതദേഹം കണ്ടെത്തിയത് പൊട്ടക്കിണറ്റിൽ.. പെൺസുഹൃത്തും കുടുംബവും ഒളിവിൽ...

പത്മനാഭന്റെ നിധി കാക്കുന്ന ഉഗ്രസർപ്പം ! ലോകത്തിനു മുന്നിൽമഹാത്ഭുതം ! നിധി ശേഖരം കാണാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹസാഫല്യത്തിന് അവസരം ഒരുങ്ങുന്നു

29 AUGUST 2020 04:54 PM IST
മലയാളി വാര്‍ത്ത

More Stories...

ചേരാനല്ലൂർ അപകടത്തിൽ കാറോടിച്ചിരുന്ന പതിനേഴുകാരന്റെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിയെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്നും ചോദ്യം ചെയ്യും

3 മണിക്കൂർ പൂങ്കുഴലി ജഡ്ജിയെ ചോദ്യം ചെയ്തു! 11 മണിക്ക് വീണ്ടും ചോദ്യംചെയ്യൽ, ഭദ്രകീർത്തിയുടെ മുന്നിലിട്ട് ജഡ്ജിയുടെ അറസ്റ്റ് ഉടൻ

കേരള പൊലീസിൽ വനിതാ പ്രാതിനിധ്യം 30 ശതമാനമാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇനി മുതൽ 100 സിവിൽ പൊലീസിനെ റിക്രൂട്ട് ചെയ്യുമ്പോൾ 30പേർ വനിതകളായിരിക്കും.

കോടഞ്ചേരി നൂറാംതോട് കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു....

നിയമസഭ സമ്മേളനം ഇന്ന് അനിശ്ചിത കാലത്തേക്ക് പിരിയും... മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും കൂട്ടാനുള്ള ബിൽ ഇന്ന് സഭയിൽ വന്നേക്കും

അനന്തപുരിയുടെ സ്വകാര്യ അഹങ്കാരം ശ്രീ പദ്‌മനാഭസ്വാമി ക്ഷേത്രം..... ചരിത്രവും ഐതിഹ്യങ്ങളും ഒരുപോലെ നിറഞ്ഞ ശ്രീ പദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തെ കുറിച്ചുള‌ള വാർത്തകൾ അത്ഭുതത്തോെടെയാണ് ലോകമാകെ അറിഞ്ഞത്. അത്യപൂർവ്വമായ സ്വർണ്ണാഭരണങ്ങളും രത്നങ്ങളും പവിഴങ്ങളും ഉൾപ്പെടുന്ന നിധിശേഖരമാണ് പദ്‌മനാഭസ്വാമി ക്ഷേത്രത്തിലുള്ളത്. മുൻപ് വിദേശങ്ങളിൽ നിന്നുപോലും ജനങ്ങൾ അവ ദർശിക്കാനുള‌ള സാദ്ധ്യത അന്വേഷിച്ചു. നിരാശയായിരുന്നു ഫലം.

ഇപ്പോഴിതാ ഇവ കാണാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹസാഫല്യത്തിന് അവസരം ഒരുങ്ങുകയാണ്. 'ബി' നിലവറയൊഴികെ മ‌‌റ്റ് വിവിധ നിലവറകളിലായുള‌ള നിധി ശേഖരം നേരിട്ട് കാണുന്ന അതേ പ്രതീതിയിൽ ത്രിമാനചിത്രങ്ങളായി വൈകാതെ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും.പുതിയ അധികാര സമിതി നിലവിൽ വന്നാലുടൻ 'ഒരു ത്രിമാന മ്യൂസിയം'തലസ്ഥാനത്ത് നിലവിൽ വരും. ഓരോ നിലവറകളിലെയും ഓരോ നിധിയുടെയും വിവിധ ആംഗിളുകളിലെ ആറ് ചിത്രങ്ങൾ വീതം 45,000 ചിത്രങ്ങൾ പദ്മ‌നാഭസ്വാമിക്ഷേത്ര കേസ് കാലത്ത് കെൽട്രോൺ പകർത്തിയിട്ടുണ്ട്. ഇവയുടെ മൂന്ന് സെ‌‌റ്റ് ആണ് ഉള്ളത്.

സുപ്രീംകോടതിയുടെ കൈവശവും, ബാംഗ്ളൂ‌ർ ഇന്ത്യൻ ഇൻസ്‌‌‌റ്റി‌റ്റ്യൂട്ട് ഓഫ് സയൻസിലും , പദ്‌മനാഭ സ്വാമി ക്ഷേത്രത്തിലുമാണുള്ളത്. ഇവയിലെ ഒരു സെ‌‌‌‌റ്റ് ചിത്രങ്ങൾ രണ്ട് വർഷത്തിലൊരിക്കൽ മാറിമാറി പ്രദർശനം നടത്തും. 250-300 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. നിലവറയിൽ നിന്ന് നിധി കാണുന്ന അതേ പ്രതീതിയാണ് ഈ ചിത്രങ്ങൾ കാണുമ്പോൾ ലഭിക്കുക.

രത്നങ്ങളും പവിഴങ്ങളും സ്വർണാഭരണങ്ങളും പെഡഗോഗ്‌സിന്റെ ആകൃതിയിലുള‌ള ലക്ഷക്കണക്കിന് ഷീ‌റ്റുകളും നിലവറക്കുള‌ളിലുണ്ട്. ഇവ സ്വർണത്തിലും വെള‌ളിയിലുമാണ് നിർമ്മിച്ചിരിക്കുന്നത്. ഭഗവൽ വിഗ്രഹത്തിൽ ചാർത്തിയിരുന്ന ശരപ്പൊളി മാലകളുടെ ശേഖരവും നിലവറയിലുണ്ട്. 18 അടിയാണ് ഇവയുടെ നീളം. ഇങ്ങനെ 2500 എണ്ണമാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. നെന്മണി മാതൃകയിൽ നിർമ്മിച്ച സ്വർണം വിവിധ പെട്ടികളായി സൂക്ഷിച്ചിട്ടുണ്ട് ക്ഷേത്ര നിലവറകളിൽ. മൊത്തം 800 കിലോയാണ് ഇവയുടെ ഭാരം.

ഇതിനു പുറമെ കൗതുകമുണർത്തുന്ന വിവിധ വസ്‌തുക്കളും നിലവറയിലുണ്ട്. 'സ്വർണതേങ്ങ' അത്തരത്തിൽ ഒന്നാണ്. സ്‌പർശിച്ച് നോക്കുമ്പോഴും ശരിയായ തേങ്ങയുടെ പ്രതീതിയാണ് ഇതിനുള‌ളത്. രാജഭരണകാലത്ത് പുതിയ രാജാവ് അധികാരമേൽക്കുമ്പോൾ അവരുടെ ഭാരത്തിനൊത്ത സ്വർണം കാണിക്കയായി ക്ഷേത്രത്തിൽ സമർപ്പിച്ചിരുന്ന ആചാരമുണ്ടായിരുന്നു. ഈ സ്വർണം അതിന് ശേഷം പൊൻപാത്രങ്ങളും കലങ്ങളും നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നു. ഇവയും നിധിശേഖരത്തിൽ കാണാം. ഒന്നര ലക്ഷം കോടി വിലമതിക്കുന്ന നിധിശേഖരമാണ് നിലവറയിലുള‌ളതെന്നാണ് ഏകദേശ കണക്ക്.

എന്നാൽ സംസ്ഥാനത്തെ മുൻചീഫ് സെക്രട്ടറിയും സുപ്രിംകോടതി നിധിശേഖരത്തിന്റെ കണക്കെടുക്കാൻ നിയോഗിച്ച സമിതി അംഗവുമായിരുന്ന കെ.ജയകുമാറിന്റെ അഭിപ്രായത്തിൽ അഞ്ച് ലക്ഷം കോടിയുടെയെങ്കിലും വിലമതിക്കും ഈ നിധിശേഖരം. ഇവ പുറത്തെടുക്കുന്നതും ജനങ്ങളെ അകത്ത് കയ‌റ്റിയുള‌ള പ്രദർശനം അനുവദിക്കുന്നതും സുരക്ഷിതമല്ലാത്തതിനാൽ തന്നെയാണ് ത്രിമാന ചിത്രങ്ങൾ ഒരുക്കാൻ ആലോചിക്കുന്നത്.

ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളിലൊന്ന് 'ബി' നിലവറയിൽ പാമ്പുണ്ട്, കടൽവെള‌ളമുണ്ട് എന്നെല്ലാമാണ്. എന്നാൽ എ, ബി നിലവറകളെ വേർതിരിക്കുന്നത് ഒരേ ഭിത്തിയാണ്. ഇവിടെ യഥാർത്ഥമെന്ന് തോന്നിക്കും വലുപ്പത്തിൽ വലിയൊരു പാമ്പിന്റെ രൂപം കൊത്തിവച്ചിട്ടുണ്ട്. ആ രൂപത്തിന്റെ ചിത്രവും ഇതിൽ വന്നേക്കാം. കനത്ത സുരക്ഷാ മാനദണ്ഡങ്ങളോടെ ക്ഷേത്രത്തിന് പുറത്ത് ഒരിടത്ത് ഇവയുടെ പ്രദർശനം അനുമതി ലഭ്യമായ ഉടൻ ആരംഭിക്കും.

നിലവിൽ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഭരണസമിതിയും ഉപദേശക സമിതിയും രൂപീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കാന്‍ സുപ്രീം കോടതി നാലാഴ്ചത്തെ സമയം കൂടി അനുവദിച്ചു നൽകിയിരിക്കുകയാണ്. തിരുവനന്തപുരം ജില്ലാ ജഡ്ജി അല്ലെങ്കില്‍ ഹിന്ദുവായ മുതിര്‍ന്ന അഡീഷണല്‍ ജഡ്ജി ആകും ഭരണസമിതിയുടെ അധ്യക്ഷന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചേരാനല്ലൂർ അപകടത്തിൽ കാറോടിച്ചിരുന്ന പതിനേഴുകാരന്റെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിയെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്നും ചോദ്യം ചെയ്യും  (24 minutes ago)

3 മണിക്കൂർ പൂങ്കുഴലി ജഡ്ജിയെ ചോദ്യം ചെയ്തു! 11 മണിക്ക് വീണ്ടും ചോദ്യംചെയ്യൽ, ഭദ്രകീർത്തിയുടെ മുന്നിലിട്ട് ജഡ്ജിയുടെ അറസ്റ്റ് ഉടൻ  (48 minutes ago)

കേരള പൊലീസിൽ വനിതാ പ്രാതിനിധ്യം 30 ശതമാനമാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇനി മുതൽ 100 സിവിൽ പൊലീസിനെ റിക്രൂട്ട് ചെയ്യുമ്പോൾ 30പേർ വനിതകളായിരിക്കും.  (49 minutes ago)

കോഴിക്കോട് നാദാപുരം വരിക്കോളി സ്വദേശി ബഹ്റൈനിൽ നിര്യാതനായി  (1 hour ago)

ചരിത്രത്തില്‍ ആദ്യമായി സിനിമകള്‍ രാപകലില്ലാതെ 24 മണിക്കൂറും പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുന്നു... മേളയെ മുഴുവന്‍ സമയ സിനിമാനുഭവമാക്കി മാറ്റാൻ കേരള ചലച്ചിത്ര അക്കാദമിയുടെ തീരുമാനം  (1 hour ago)

കോടഞ്ചേരി നൂറാംതോട് കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു....  (1 hour ago)

സിംബാബ്‌വെയെ എട്ട് വിക്കറ്റിന് ആധികാരികമായി തകര്‍ത്ത് ഇന്ത്യ...  (1 hour ago)

നിയമസഭ സമ്മേളനം ഇന്ന് അനിശ്ചിത കാലത്തേക്ക് പിരിയും... മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും കൂട്ടാനുള്ള ബിൽ ഇന്ന് സഭയിൽ വന്നേക്കും  (2 hours ago)

സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ അറുവതിലധികമായി, ഇനിയും മരണസംഖ്യ ഉയർന്നേക്കാമെന്ന് സൂചന, നിരവധി യാത്രക്കാർക്ക് ഗുരുതരമായി പരുക്ക്  (2 hours ago)

കണ്ണീർക്കാഴ്ചയായി... മേപ്പയ്യൂർ നരക്കോട് നിയന്ത്രണം വിട്ട സ്‌കൂട്ടർ മതിലിൽ ഇടിച്ച് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌  (2 hours ago)

പുതിയ അവസരങ്ങളും കർമ്മരംഗത്തെ ഉയർച്ചയും: 12 രാശികളുടെ സമ്പൂർണ്ണ ഫലം  (3 hours ago)

സംസ്ഥാനത്തെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം...  (3 hours ago)

അർണബ് ചുഴലിക്കാറ്റ് വീശിയടിച്ച ആന്ധ്രാപ്രദേശിൽ വൻനാശം... നിരവധി മരണം, മരങ്ങൾ കടപുഴകി, വ്യോമ-റെയിൽ സർവീസുകൾ റദ്ദാക്കി  (3 hours ago)

തേനി തെക്കംപട്ടിയിലെ ജയില്‍ചാടിയ എല്ലാ പ്രതികളും പിടിയില്‍  (11 hours ago)

ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട് 17കാരൻ്റെ പിതാവായ അഡീഷണൽ ജഡ്ജി ചോദ്യമുനയിൽ. ആലുവ പൊലീസ് ക്ലബ്ബിൽ ജഡ്ജിയെ ചോദ്യം ചെയ്തുവരികയാണ്  (12 hours ago)

Malayali Vartha Recommends