350 രൂപയുടെ ഭക്ഷ്യസാധനങ്ങള്‍ക്ക് ആയിരം രൂപ വിലയിട്ട പിണറായി സര്‍ക്കാര്‍ കള്ളക്കടത്തുകാരുടെയും കരിഞ്ചന്തക്കാരുടെയും സ്വപ്നാടകരുടെയും കൂടെ

350 രൂപയുടെ ഭക്ഷ്യസാധനങ്ങള്‍ക്ക് ആയിരം രൂപ വിലയിട്ട പിണറായി സര്‍ക്കാര്‍ കള്ളക്കടത്തുകാരുടെയും കരിഞ്ചന്തക്കാരുടെയും സ്വപ്നാടകരുടെയും കൂടെയാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി മണക്കാട് സുരേഷ്. ഫേസ്ബുക്കില്‍ പോസ്‌റ്റ് ചെയ്‌ത കുറിപ്പില്‍ ഉപ്പുമുതല്‍ കര്‍പ്പൂരം വരെ സാധനങ്ങള്‍ക്ക് നികുതി നല്‍കുന്ന ജനങ്ങളുടെ നികുതിയാണ് ഖജനാവിലെ പണമെന്ന് സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുകയാണ് മണക്കാട് സുരേഷ്.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം ;
വെറുമൊരു മോഷ്ടാവായൊരെന്നെ കള്ളനെന്നു വിളിച്ചില്ലെ!!! കാലം കരുതിവച്ച ചൊല്ല്. "കളളപ്പറയും ചെറുനാഴിയും എള്ളോളമില്ല പൊളിവചനം". മാവേലി നാടുവാണിടും കാലം ഇങ്ങനെയായിരുന്നു. എന്നാല്‍ കള്ളപ്പറ ഇന്ന് ആയിരം രൂപയുടെ ഓണകിറ്റിലുണ്ട്. 350 രൂപയുടെ ഭക്ഷ്യസാധനങ്ങള്‍ക്ക് ആയിരം രൂപ വിലയിട്ട പിണറായി സര്‍ക്കാര്‍ കള്ളക്കടത്തുകാരുടെയും കരിഞ്ചന്തക്കാരുടെയും സ്വപ്നാടകരുടെയും കൂടെയാണ്. ഗുണനിലവാരമില്ലാത്ത ശര്‍ക്കരയ്ക്ക് പുറമേ ഓണകിറ്റിലെ പപ്പടത്തിലും തീവെട്ടിക്കൊള്ള. ഉപ്പു മുതല്‍ കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്ക് ജനം നല്കുന്ന നികുതിയാണ് ഖജനാവിലെ പണം. അതു പലരൂപങ്ങളില്‍ ജനങ്ങള്‍ക്ക് തിരികെ കൊടുക്കേണ്ടിവരും. ഓണകിറ്റ് വിതരണവും അങ്ങനെ നികുതി പണം ഉപയോഗിച്ചു കൊണ്ട് നിര്‍വ്വഹിക്കപ്പെടുന്ന ഒന്നാണ്.മറിച്ച് UAE കോണ്‍സുലേറ്റ് വിതരണം ചെയ്യുന്ന തരത്തിലുള്ള കിറ്റുകളല്ല. അതിന് ലഭിക്കുന്ന തരത്തിലുള്ള പണമല്ലിതിന് ഉപയോഗിക്കുന്നത്.ഇത് പൊതുമുതല്‍. തമിഴ്നാട്ടില്‍ പായ്ക്കറ്റിന് 6.30 രൂപയ്ക്ക് ചില്ലറ വില്പ്പന വിപണിവിലയില്‍ ലഭിക്കുന്ന പപ്പടമാണ് 9.62 രുപയ്ക്ക് മൊത്തവിലയ്ക്ക് വാങ്ങിയത്. കേരള പപ്പടത്തിനാണ് സപ്ലൈക്കോ ടെന്‍ഡര്‍ നല്കിയത് എങ്കിലും തമിഴ്നാട്ടിലെ ശ്രീശാസ്താ കമ്ബനിയാണ് കരാര്‍കാരന്‍ ഹഫ്സര്‍ ട്രേഡിംഗ് കമ്ബനി വഴി സപ്ലൈക്കോയ്ക്ക് കള്ള പപ്പടം നല്കിയിരിക്കുന്നത്. കേരള പപ്പടം എന്നു പേരുമാറ്റിയിട്ടുണ്ടെങ്കിലും തമിഴ് കമ്ബനിയുടെ GST നമ്ബര്‍ തന്നെയാണ് പ്രസ്തുത പായ്ക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 91 ലക്ഷം പപ്പട പായ്ക്കറ്റുകളാണ് ഓണകിറ്റിന് വേണ്ടി വാങ്ങിയിരിക്കുന്നത്. 3. 32 രൂപ വെട്ട്മേനി ( വെട്ടി വിഴുങ്ങല്‍ ) 91 ലക്ഷം × 3. 32 = എത്ര? ചെറിയൊരു പപ്പട കേസിലാണ് ഇത്രയും വലിയ വെട്ടിപ്പ്. ആരുടെ കാശ്???( ഈ വിവരങ്ങള്‍ക്ക് കടപ്പാട് പിങ്കിബേബി മലയാള മനോരമ) ചെറിയൊരു പപ്പട ഇടപാട് ഇങ്ങനെയാണെങ്കില്‍ അപ്പോ ലൈഫ് മിഷന്റെ കാര്യം പറയണോ? മാവേലി നാട്ടില്‍ പഴഞ്ചൊല്ലുകളാണ് മേമ്ബൊടിയെങ്കില്‍, പിണറായി നാട്ടില്‍ കടങ്കഥകളാണ് മേമ്ബൊടി. മടിയില്‍ കനമില്ലാത്തവന് വഴിയില്‍ ഭയമില്ല, ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും, ഞെട്ടില്ലാ വട്ടയില, കാളകിടക്കും കയറോടും, E ഫയലിനെന്തോന്ന് തീ, സ്വപ്നക്ക് എന്തിന് ചങ്കരന്‍, ഇദ്യാതി കടങ്കഥകള്‍ കടുകു വറുക്കുന്ന കേരള സര്‍ക്കാരിന്റെ മുഖ്യന്‍ പറയുന്നു എന്നെ കള്ളന്നെന്ന് വിളിക്കാനല്ലേ അവര്‍ ശ്രമിച്ചത് എന്ന്. ആരാണവര്‍?? ജനം, പൊതുജനം, ഫോര്‍ ദ പീപ്പിള്‍ ബൈ ദ പീപ്പില്‍ എന്നാണ് മറിച്ച് ഫോര്‍ ദ ഫൂള്‍സ് ബൈ ദ റാക്കറ്റ് എന്നല്ല. കള്ളത്തരങ്ങള്‍ ഓരോന്നായി മറനീക്കി പുറത്തു വന്നതിന്റെ അടിസ്ഥാനത്തിലാണ് ജനം അത്തരം ഒരു മാനസീകാവസ്ഥയിലേക്ക് പോയത് എന്ന് മുഖ്യന് നന്നായി ബോധ്യം വന്നിരിക്കുന്നു. ജനത്തിന്റെ മന:ശാസ്ത്രം ഇത്ര കിറുകൃത്യമായി പഠിച്ച, തന്നെക്കുറിച്ചുള്ള ജനത്തിന്റെ മനസ്സിലിരിപ്പ് ഇതാണെന്ന് കൃത്യമായി ഊഹിക്കാനും അതു തുറന്നു പറയാനും കാണിച്ച ആ ചങ്കൂറ്റമുണ്ടല്ലോ അതിനെയാണ് ഇരട്ട ചങ്കെന്ന് വിളിക്കേണ്ടത്?? ജനങ്ങള്‍ക്ക് അതി ദുരിതമാണീ ഓണക്കാലം. കൊറോണ മാത്രമല്ലീ ദുരിതങ്ങള്‍ക്ക് കാരണം. സര്‍ക്കാരിന്റെ പിടിപ്പ് കേടും കൊള്ളയടിയുമാണ് ഏറ്റവും മുഖ്യമായ കാരണം.2018-ലെ വെളളപ്പൊക്ക ദുരിതബാധിതരുടെ വേരറ്റുപോയ ജീവിതങ്ങള്‍ക്ക് കൈതാങ്ങ് ആകേണ്ടിയിരുന്ന പ്രളയഫണ്ട് തട്ടിപ്പിന്റെ രണ്ടാംഘട്ട അന്വേഷണ വിവരം ക്രൈംബ്രാഞ്ച് ഇന്നലെ പുറത്ത് വിട്ടപ്പോള്‍, സ്വിരീകരിച്ചപ്പോള്‍ ജനങ്ങള്‍ വീണ്ടും ഞെട്ടി. കള്ളപ്പറയും പൊളിവചനങ്ങളും കൊണ്ട് വീണ്ടും പാവങ്ങളുടെ നാലേകാല്‍ കോടി സഖാക്കള്‍ തിന്നുവെന്ന് ജനമറിയുന്നു. പ്രളയങ്ങള്‍ തുടര്‍ക്കഥ, ഉരുള്‍പൊട്ടല്‍ തുടര്‍ക്കഥ, കൊള്ളയടി തുടര്‍ക്കഥ, തൊഴില്‍ തട്ടിപ്പ് തുടര്‍ക്കഥ, ബാലപീഢനം തുടര്‍ക്കഥ, രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥ ഇങ്ങനെയുള്ള ഈ നാട്ടില്‍ ജനങ്ങള്‍ മനസ്സമാധാനത്തോടെ ഏതെങ്കിലും ഒരു വിശേഷം കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ ഇടവേളയില്‍ ആഘോഷിച്ചിട്ടുണ്ടോ? ഈ ഓണക്കാലത്ത് ഓരോ കോണ്‍ഗ്രസ്സ്കാരനും മനസ്സിന് സന്തോഷം നല്കുന്ന ഏക കാര്യം പെരിയ സഹോദരന്മാര്‍ക്ക് നീതിക്കായ് വാതില്‍ തുറക്കപ്പെട്ടുവെന്നതാണ്. 88 ലക്ഷം രുപ പൊതുമുതല്‍ മുടക്കി ഡല്‍ഹി അഭിഭാഷകരെ കൊണ്ടുവന്നു കൃപേഷിന്റെയും ശരത് ലാലിന്റെയും ജീവനെ അപമാനിക്കാന്‍ ശ്രമിച്ച കഠാര രാഷ്ട്രീയത്തിനേറ്റ കനത്ത ആഘാതമാണ് ഡിവിഷന്‍ ബെഞ്ചിന്‍്റെ വിധി. ലക്ഷങ്ങള്‍ ചിലവാക്കി, എന്നിട്ടെന്തായി ദൈവം വിട്ടോ? ധര്‍മ്മത്തെ എത്ര കപടോപായങ്ങള്‍ കൊണ്ട് തകര്‍ത്താലും അത് നിലനില്ക്കുക തന്നെ ചെയ്യും. ദുരന്തങ്ങളുടെ ഈ തനിയാവര്‍ത്തന കാലത്ത് ഒരുനല്ല നാളേക്കായ് കാത്തിരിക്കാം. ഓണം വരും വിഷു വരും സര്‍വ്വ ഉത്സവങ്ങളും വരും കാരണം കാലചക്രം ഇനിയും ഉരുളും... ദിനരാത്രങ്ങള്‍ക്ക് വിശ്രമമില്ലെങ്കില്‍....! മണക്കാട് സുരേഷ് KPCC ജനറല്‍ സെക്രട്ടറി.
https://www.facebook.com/Malayalivartha






















