സര്‍ക്കാരിന്റെ രഹസ്യങ്ങള്‍ അറിയുന്ന ആളല്ല മാദ്ധ്യമ ഉപദേഷ്ടാവ്; ലഭിച്ച വിവരങ്ങള്‍ മാദ്ധ്യമ ഉപദേഷ്ടാവായതുകൊണ്ട് വിളിച്ചുപറയാന്‍ അദ്ദേഹത്തിന് യാതൊരു തടസവുമില്ലെന്നും മുഖ്യമന്ത്രി

ചാനലുകള്‍ നല്‍കുന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മാത്രം സര്‍ക്കാരിന് നടപടിയെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റെഡ് ക്രെസന്റും ഏതെങ്കിലും കരാറുകാരും തമ്മിലുണ്ടായ ഇടപാട് സംബന്ധിച്ച് ലഭിച്ച വിവരങ്ങള്‍ മാദ്ധ്യമ ഉപദേഷ്ടാവായതുകൊണ്ട് വിളിച്ചുപറയാന്‍ അദ്ദേഹത്തിന് യാതൊരു തടസവുമില്ല.
മാദ്ധ്യമ ഉപദേഷ്ടാവ് സ്ഥിരമായി തന്റെ ഓഫീസിലുള്ള ആളല്ലെന്നും ആവശ്യം വന്നാല്‍ ഉപദേശം തേടാന്‍ വേണ്ടി മാത്രമാണ് ബ്രിട്ടാസിനെ സമീപിക്കുകയെന്നും പിണറായി പറഞ്ഞു. സര്‍ക്കാര്‍ ഫയലുകള്‍ ഉപദേഷ്ടാവ് കാണാറില്ലെന്നും സര്‍ക്കാരിന്റെ രഹസ്യങ്ങള്‍ അറിയുന്ന ആളല്ല മാദ്ധ്യമ ഉപദേഷ്ടാവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ബ്രിട്ടാസ് അദ്ദേഹത്തിന് കിട്ടിയ വിവരങ്ങളാണ് പറഞ്ഞത്. സര്‍ക്കാരിന് മുന്നില്‍ അത്തരം വിവരങ്ങളില്ല.ഉപദേഷ്ടാവ് പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നില്ലെന്നും റെഡ് ക്രെസന്റ് ചെയ്യുന്ന കാര്യങ്ങളില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമെ നടപടിയെടുക്കാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് മിഷന്‍ പദ്ധതിയില്‍ നാലര കോടിയുടെ അഴിമതിയുണ്ടെന്ന വാര്‍ത്ത മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് തന്നെ നേരത്തെ പുറത്തുവിട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയുളള മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം ശരിയായ ദിശയിലാണെന്നും കേസുമായി ബന്ധപ്പെട്ട് ജനം ടിവിയെ ബി.ജെ.പി തള്ളിപ്പറഞ്ഞത് കടന്നകൈയായിപോയെന്നും മുഖ്യമന്ത്രി പരിഹസിച്ചു. യഥാര്‍ഥ കുറ്റവാളികള്‍ ആരുമായൊക്കെ ബന്ധപ്പെട്ടെന്ന് അന്വേഷണത്തില്‍ വ്യക്തമാകും. അന്വേഷണം മുന്നോട്ട് പോകുമ്‌ബോള്‍ നെഞ്ചിടിപ്പ് കൂടുമെന്ന് പറഞ്ഞത് ആരേയും വ്യക്തിപരമായി ഉദ്ദേശിച്ചല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























