കോവിഡ് പ്രതിസന്ധിക്കാലത്ത് വൈദ്യുതിബില്‍ കുടിശ്ശിക വരുത്തിയാല്‍ കണക്ഷന്‍ വിച്ഛേദിക്കില്ലെങ്കിലും ബോര്‍ഡ് പിഴ ഈടാക്കും

കോവിഡ് പ്രതിസന്ധിക്കാലത്ത് വൈദ്യുതിബില്‍ കുടിശ്ശിക വരുത്തിയാല്‍ ബോര്‍ഡ് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുന്നത് 18 ശതമാനം വരെ പിഴ. എന്നാല്‍ കണക്ഷന്‍ തത്കാലം വിച്ഛേദിക്കില്ല. ജൂണ്‍ 20ന് ശേഷം നല്‍കിയ എല്ലാ ബില്ലുകളിലും കൃത്യമായി പണമടച്ചില്ലെങ്കില്‍ പിഴ നല്‍കേണ്ടിവരും. ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 20 വരെ നല്‍കിയ ബില്ലുകളില്‍ സര്‍ച്ചാര്‍ജ് ഈടാക്കില്ല എന്നാണ് അധികൃതര്‍ പറയുന്നതെങ്കിലും ഇക്കാര്യത്തിലും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.
ബില്‍ തവണകളായി അടയ്ക്കാന്‍ പ്രത്യേക ഓപ്ഷന്‍ വാങ്ങാതെ ഓണ്‍െലെനായി ബില്‍ത്തുകയുടെ ഒരു പങ്ക് മാത്രം അടച്ച പല ഉപഭോക്താക്കള്‍ക്കും അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്ന തുകയ്ക്ക് സര്‍ച്ചാര്‍ജ് അടയ്‌ക്കേണ്ടിവന്നതായി പരാതിയുണ്ട്. തന്നെയുമല്ല ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 20 വരെ നല്‍കിയ ബില്ലടയ്ക്കാന്‍ ഗുണഭോക്താക്കള്‍ക്ക് ഡിസംബര്‍വരെ സമയമുണ്ടെന്നാണ് കെ.എസ്.ഇ.ബി. ഗുണഭോക്തൃസേവനകേന്ദ്രം അധികൃതര്‍ നല്‍കുന്ന വിശദീകരണം. കോവിഡ് പ്രതിസന്ധിമൂലം ഗുണഭോക്താക്കളില്‍നിന്ന് തത്കാലം അധിക സെക്യൂരിറ്റി ഈടാക്കേണ്ടതില്ലെന്നാണ് ബോര്‍ഡ് തീരുമാനം.
അതേസമയം കെട്ടിവെച്ചിരിക്കുന്ന തുകയില്‍ കുറവ് വന്നാല്‍ അത് ബില്ലില്‍ ഈടാക്കിനല്‍കുകയും ചെയ്യും. ഇങ്ങനെ കെട്ടിവെച്ചിരിക്കുന്ന തുകയ്ക്ക് നിശ്ചിത ശതമാനം പലിശയും ബില്ലില്‍ വകയിരുത്തി നല്‍കും.
"
https://www.facebook.com/Malayalivartha























