പൂട്ടാനുറച്ച് എന്‍ഐഎ... ഒറ്റിയില്ലെങ്കില്‍ തങ്ങളുടെ സ്വര്‍ണക്കടത്ത് ഒരു മീന്‍ കുഞ്ഞുങ്ങള്‍ പോലും അറിയില്ലെന്നുറച്ച് സ്വപ്ന സുരേഷ്; ആരാലും സംശയിക്കാതെ നയതന്ത്ര പരിരക്ഷയിലൂടെ നടന്ന സ്വര്‍ണക്കടത്ത് പുറത്താക്കേണ്ടത് ചിലരുടെ ആവശ്യം; നിര്‍ണായക വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് ഒരു തടസവുമില്ലാതെ തുടര്‍ന്നിരുന്നപ്പോള്‍ എല്ലാം കുളമാക്കിയത് ഒറ്റുകാരെന്ന് സ്വപ്ന സുരേഷ്. അല്ലെങ്കില്‍ ഒരാളുപോലും അറിയില്ലായിരുന്നു. വളരെ വിദഗ്ധമായി നടത്തിയ സ്വര്‍ണക്കടത്ത് പൊളിക്കേണ്ടത് അവരുടെ ആവശ്യമായിരുന്നു. അതായത് ഒറ്റുകാര്‍ മാളത്തില്‍ തന്നെയുണ്ടെന്നാണ് സ്വപ്ന പറയുന്നത്.
ഒറ്റിയത് മറ്റു സംഘങ്ങളണെന്നാണ് സ്വപ്ന എന്‍ഐഎയ്ക്ക് നല്‍കിയ മൊഴി. തങ്ങള്‍ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയപ്പോള്‍ സ്ഥിരം മാഫിയകള്‍ക്ക് ബിസിനസ് നഷ്ടമായി. വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്ന നിരവധി സംഘങ്ങള്‍ കേരളത്തില്‍ ഉണ്ടെന്നുമാണ് സ്വപ്‌ന മൊഴി നല്‍കിയിരിക്കുന്നത്.
സ്വര്‍ണക്കടത്തു മാഫിയകള്‍ തമ്മിലുള്ള കിട മല്‍സരമാണ് സ്വര്‍ണക്കടത്ത് വിവരം ചോരാനിടയാക്കിയതെന്നു സ്വപ്‌ന സുരേഷ് എന്‍.ഐ.എക്കു നല്‍കിയ മൊഴിയില്‍ പറയുന്നു. പലവിധത്തില്‍ വിമാനത്താവളംവഴി സ്വര്‍ണം കൊണ്ടുവരുന്ന നിരവധി സംഘങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പരിശോധന ശക്തമാക്കിയതോടെ മറ്റു പോംവഴികള്‍ തേടുന്നതിനിടെയാണ് നയതന്ത്ര ബാഗേജ് വഴിയും കൊണ്ടുവരാമെന്ന ആശയം നാലാം പ്രതി സന്ദീപ് നായര്‍ ഒന്നാംപ്രതി സരിത്തുമായി ചര്‍ച്ച ചെയ്തത്. രണ്ടുകൂട്ടരും ചേര്‍ന്നു സ്വപ്‌നയുടെ സഹായം തേടുകയായിരുന്നു. ഇവര്‍ ഇത്തരത്തില്‍ 2019 ജനുവരി മുതല്‍ സ്വര്‍ണം നിര്‍ബാധം കടത്തി. ഇതോടെ മറ്റു മാഫിയ സംഘാംഗങ്ങള്‍ക്കു ബിസിനസ് നഷ്ടമായി. ലോക് ഡൗണും അവരെ തളര്‍ത്തി.
സംഘത്തലവന്മാര്‍ കൂട്ടാളികളുമായി ഇടഞ്ഞതോടെ സ്വര്‍ണം പോവുന്ന വഴി ഇവര്‍ മനസിലാക്കി. സ്വപ്‌നയും സരിത്തും ചേര്‍ന്നു വലിയൊരു സ്വര്‍ണ മാഫിയാ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതറിഞ്ഞ എതിര്‍ ചേരി വിവരം അന്വേഷണ ഏജന്‍സികളെ അറിയിക്കുകയായിരുന്നു. ഇത്തരം സ്വര്‍ണക്കടത്തു ബിസിനസില്‍ പണംമുടക്കാന്‍ തയ്യാറായവരെ കണ്ടെത്തിയിരുന്നത് കെ.ടി. റമീസാണ്. അവരില്‍നിന്നു പണംപിരിച്ചു ഹവാല വഴി ഗള്‍ഫിലെത്തിക്കും. അവിടെനിന്നു സ്വര്‍ണമായി തിരിച്ചു കേരളത്തില്‍വരികയാണ്. ഹവാലയും റിവേഴ്‌സ് ഹവാലയും ഒരുപോലെ സ്വര്‍ണക്കടത്തില്‍ നടക്കുന്നതായും അന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം സ്വര്‍ക്കടത്ത് കേസില്‍, കൂടുതല്‍ അന്വേഷണത്തിനായി തിരുവനന്തപുരം സെക്രട്ടേറിയറ്റ് മന്ദിരത്തിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കാതെ മുന്നോട്ട് പോകാനാവില്ലന്ന് കേന്ദ്ര ഏജന്‍സികള്‍ വ്യക്തമാക്കിയിടടുണ്ട്. ഇത് സംബന്ധിച്ച് മേലധികാരികളെ റിപ്പോര്‍ട്ട് ചെയ്തു. ദേശീയ അന്വേഷണ ഏജന്‍സികളായ എന്‍ഐഎ, കസ്റ്റംസ് സംഘങ്ങളാണു കഴിഞ്ഞ ദിവസം വിഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന അവലോകന യോഗത്തില്‍ ഇക്കാര്യം അറിയിച്ചത്. ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസിന്റെ നിര്‍ണായക വിവരങ്ങള്‍ക്കായി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.
താന്‍ ഇല്ലാത്ത ദിവസങ്ങളിലും സ്വപ്‌നയും സരിത്തും പലതവണ സെക്രട്ടേറിയറ്റില്‍ എത്തിയെന്നാണ് ശിവശങ്കറിന്റെ മൊഴി. ഇത് ശരിയാണെന്ന് പ്രതികളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, സെക്രട്ടേറിയറ്റില്‍ എത്തിയത് എന്തിനാണെന്നോ ആരെ സന്ദര്‍ശിക്കാനാെണന്നോ അറിയില്ലെന്നും ശിവശങ്കര്‍ പറഞ്ഞു. അതേ സമയം, ശിവശങ്കറുമായി മാത്രമേ തങ്ങള്‍ക്കു വ്യക്തിബന്ധമുള്ളൂവെന്നാണു പ്രതികളുടെ മൊഴി. ദൃശ്യങ്ങള്‍ ലഭിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ വസ്തുത എന്തെന്ന് അറിയാന്‍ കഴിയൂ. കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കുന്നതിനിടയിലാണ് സെക്രട്ടറിയേറ്റിലെ തീപിടിത്തം.
"
https://www.facebook.com/Malayalivartha
























