സ്വപ്‌നേ നീ സൂക്ഷിച്ചോ... ദേശീയ അന്വേഷണ ഏജന്‍സികളുടെ അന്വേഷണ വിവരം ചോര്‍ന്ന് പുറത്ത് വരികയെന്നു വച്ചാല്‍; അതെന്തേ അനില്‍ നമ്പ്യാര്‍ക്ക് എതിരായി സ്വപ്ന നല്‍കിയ മൊഴിപ്പകര്‍പ്പ് മാത്രം പുറത്തായി; സ്വപ്നയുടെ മൊഴി ചോര്‍ന്നതില്‍ കസ്റ്റംസ് ഇന്റലിജന്‍സ് അന്വേഷണം

കേന്ദ്ര സര്‍ക്കാരിനെപ്പോലും പ്രതിസന്ധിയിലാക്കുന്നതായിരുന്നു സ്വപ്ന സുരേഷിന്റെ മൊഴി പുറത്തായ സംഭവം. കൊടികെട്ടിയ അന്വേഷണ ഏജന്‍സിയില്‍ നിന്നും ഒരു രേഖ പുറത്ത് പോകുകയെന്നു വച്ചാല്‍ തീക്കട്ടയില്‍ ഉറുമ്പരിക്കുന്നത് പോലെയല്ലേ. അനില്‍ നമ്പ്യാര്‍ എത്തിയപ്പോള്‍ മാത്രം എങ്ങനെ മൊഴിപ്പകര്‍പ്പ് പുറത്തായി. സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന പല മൊഴികളും സ്വപ്ന നല്‍കിയിട്ടും അതൊന്നും പുറത്ത് വരാതിരുന്നിട്ടും ഇത് മാത്രം പുറത്ത് വന്നതിലാണ് അമര്‍ഷം ഉണ്ടായത്. കസ്റ്റംസിലെ സിപിഎം അനുഭാവികളാണ് ഇത് ചോര്‍ത്തിയതെന്നാണ് ബിജെപി പറയുന്നത്. സംസ്ഥാന ബിജെപി നേതാക്കള്‍ ഈ പരാതിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചപ്പോള്‍ കട്ട കലിപ്പിലാണ് അമിത് ഷാ. അന്വേഷണ സംഘത്തില്‍ അത്തരക്കാരുണ്ടെങ്കില്‍ പുകച്ച് പുറത്ത് ചാടിക്കാന്‍ തന്നെയാണ് നീക്കം. സ്വപ്നയെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ആരും വിളിച്ചിട്ടില്ലെന്ന വെളിപ്പെടുത്തല്‍ നടത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ ഗതി നമ്മള്‍ കണ്ടതാണ്.
അതേസമയം സ്വപ്ന സുരേഷ് നല്‍കിയ മൊഴി കസ്റ്റംസില്‍ നിന്ന് ചോര്‍ന്നതിനെപ്പറ്റി കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അന്വേഷണം തുടങ്ങി. സ്വപ്ന സുരേഷ് സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയ മൊഴിയില്‍ ജനം ടിവി കോ ഓര്‍ഡിനേറ്റിങ് എഡിറ്ററായിരുന്ന അനില്‍ നമ്പ്യാരെക്കുറിച്ചു പറയുന്ന ഭാഗം മാത്രമാണു ചോര്‍ന്നത്. ഇതു മാധ്യമങ്ങള്‍ വഴി പ്രചരിക്കുകയും ചെയ്തു. കസ്റ്റംസ് സംഘത്തിലെ ഉന്നതര്‍ ഇതില്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്.
ആരുടെ കയ്യില്‍ നിന്നാണു മൊഴി ചോര്‍ന്നതെന്നും ഈ ഭാഗം മാത്രം തിരഞ്ഞെടുത്തു ചോര്‍ത്തിയതില്‍ ദുരൂഹതയുണ്ടെന്നുമാണു വിലയിരുത്തല്‍. കസ്റ്റംസ് ആസ്ഥാനത്ത് നിന്ന് ഇതില്‍ ആശങ്ക അന്വേഷണസംഘത്തെ അറിയിച്ചു. മറ്റ് അന്വേഷണ ഏജന്‍സികളും അതൃപ്തി അറിയിച്ചിട്ടുണ്ട്.
അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് വിളിച്ചതിന് ഒരു ദിവസം മുന്‍പു തന്നെ സ്വപ്നയുടെ മൊഴി പ്രചരിച്ചു. സ്വപ്നയെ എന്‍ഐഎ അറസ്റ്റ് ചെയ്തശേഷം കസ്റ്റംസ് കസ്റ്റഡിയില്‍ വാങ്ങിയപ്പോള്‍ നല്‍കിയ മൊഴിയാണു ചോര്‍ന്നത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് പിടിച്ചെടുത്ത സ്വര്‍ണം അടങ്ങിയ ബാഗേജ് നയതന്ത്രപാഴ്‌സലല്ല, വ്യക്തിപരമായ ആവശ്യത്തിന് കൊണ്ടുവന്നതാണെന്ന് കോണ്‍സുല്‍ ജനറല്‍ കത്ത് നല്‍കിയാല്‍ രക്ഷപ്പെടാമെന്ന് ജനം ടി വി കോഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ ഉപദേശിച്ചെന്നായിരുന്നു സ്വപ്ന സുരേഷിന്റെ മൊഴി. ജൂലൈ 5ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് സ്വര്‍ണം കണ്ടെടുത്ത ദിവസം അനില്‍ നമ്പ്യാരും സ്വപ്ന സുരേഷും രണ്ട് തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. സ്വപ്നയുടെ മൊഴിയുടെ പശ്ചാത്തലത്തില്‍ അനില്‍ നമ്പ്യാരുടെ മൊഴിയുമായി എന്‍ഐഎ ഒത്തുനോക്കിയാകും തുടര്‍നടപടികള്‍ സ്വീകരിക്കുക.
സ്വപ്നാ സുരേഷിന്റെ ഫോണ്‍ രേഖകള്‍ പൂര്‍ണമായും കസ്റ്റംസും എന്‍ഐഎയും പരിശോധിച്ചിരുന്നു. ഇതിലാണ് സ്വര്‍ണക്കടത്ത് പിടിച്ച ദിവസം തന്നെ അനില്‍ നമ്പ്യാരും സ്വപ്ന സുരേഷും രണ്ട് തവണ സംസാരിച്ചതായി വിവരം കിട്ടിയത്. എന്താണ് സംസാരിച്ചതെന്നത് വിശദമായി എന്‍ഐഎ നമ്പ്യാരില്‍ നിന്ന് ചോദിച്ചറിയും. മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ വിവരശേഖരണത്തിനായി മാത്രമാണ് സ്വപ്ന സുരേഷിനെ വിളിച്ചതെന്നാണ് അനില്‍ നമ്പ്യാര്‍ വിശദീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനേയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
അതേസമയം നയതന്ത്ര ബാഗിന്റെ മറവില്‍ ആരുടെ പേരിലാണ് ദുബായില്‍ നിന്ന് സ്വര്‍ണമയച്ചത് എന്നതില്‍ എന്‍ഫോഴ്‌സ്‌മെന്റും എന്‍ഐഎയും അടക്കമുളള കേന്ദ്ര ഏജന്‍സികള്‍ക്ക് വ്യക്തമായ സൂചന കിട്ടിയിട്ടുണ്ട്. അതിനിടയിലാണ് നന്നായി അന്വേഷണം നടത്തിക്കൊണ്ടിരുന്ന ഏജന്‍സികളുടെ മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടുള്ള സ്വപ്ന സുരേഷിന്റെ മൊഴി പുറത്തായത്.
https://www.facebook.com/Malayalivartha























