സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പിലെ തീപിടിത്തത്തില്‍ പൂര്‍ണമായി കത്തിനശിച്ചതു വിജ്ഞാപനങ്ങളടക്കം 25ല്‍ താഴെ മാത്രം ഫയലുകളെന്ന് അന്വേഷണം നടത്തിയ സമിതിയുടെ പ്രാഥമിക നിഗമനം, ഓണം കഴിഞ്ഞ് സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കും

സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പിലെ തീപിടിത്തത്തില്‍ പൂര്‍ണമായി കത്തിനശിച്ചതു വിജ്ഞാപനങ്ങളടക്കം 25ല്‍ താഴെ മാത്രം ഫയലുകളെന്ന് അന്വേഷണം നടത്തിയ സമിതിയുടെ പ്രാഥമിക നിഗമനം. ഇതില്‍ 20 എണ്ണം വിജ്ഞാപനങ്ങളാണ്. പ്രധാനപ്പെട്ട ഫയലുകള്‍ കത്തിയതിന്റെ കൂട്ടത്തില്‍ ഇല്ലെന്നാണു പ്രാഥമിക വിലയിരുത്തല്‍.
ഓണം കഴിഞ്ഞ് സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
സെക്രട്ടേറിയറ്റിന്റെ സുരക്ഷാ ക്രമീകരണങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി ടി.കെ.ജോസ് രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും. പ്രോട്ടോകോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തത്തില്‍ സംശയകരമായ സാഹചര്യമില്ലെന്നാണു പോലീസിന്റെയും വിലയിരുത്തല്‍. ഭാഗികമായി കത്തിയ ഫയലുകളും മറ്റു കടലാസ് ഫയലുകളും സ്‌കാന്‍ ചെയ്തു നന്പരിട്ട് സീല്‍ ചെയ്ത അലമാരകളില്‍ സൂക്ഷിക്കുന്നുണ്ട്.
ആക്ഷേപങ്ങള്‍ ഒഴിവാക്കാനും ആരെങ്കിലും കോടതിയില്‍ ചോദ്യം ചെയ്താല്‍, തെളിവെന്ന നിലയില്‍ ഹാജരാക്കാനുമാണു ഫയലുകളുടെ പരിശോധന വീഡിയോയില്‍ പകര്‍ത്തിയത്. അപകടത്തെക്കുറിച്ചുള്ള ഗ്രാഫിക്‌സ് വീഡിയോ തയാറാക്കും. തീപടര്‍ന്നതിന്റെ കാരണം വിശദീകരിക്കാനാണ് വീഡിയോ തയാറാക്കുന്നത്. ഫോറന്‍സിക് പരിശോധന കഴിഞ്ഞാല്‍ വിഡിയോ പൂര്‍ത്തീകരിക്കും.
https://www.facebook.com/Malayalivartha
























