പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ നാലുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.... നാല് പേരെയും ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും, വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് കോടതി നടപടികള്‍

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സ്ഥാപന ഉടമ റോയി ഡാനിയേല്‍, ഭാര്യ പ്രഭ തോമസ്, മക്കളായ റിനു മറിയം, റിയ ആന്‍ എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. നാല് പേരെയും ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് കോടതി നടപടികള്‍. വിശ്വാസ വഞ്ചന, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തുക. ഇന്നലെ രാത്രി ഏറെ വൈകിയും ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്തിരുന്നു.
ചോദ്യം ചെയ്യലിന് ശേഷം റോയിയെ അടൂര്‍ ക്വാറന്റീന്‍ കേന്ദ്രത്തിലേക്കും പ്രഭ, റിനു, റിയ എന്നിവരെ പത്തനംതിട്ട വനിത പൊലീസ് സ്‌റ്റേഷനിലേക്കുമാണ് മാറ്റിയിരിക്കുന്നത്. പോപ്പുലര്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട് വമ്ബന്‍ തിരിമറികള്‍ നടന്നതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു. സാമ്ബത്തിക തട്ടിപ്പില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലും അന്വേഷണം നടക്കുന്നുണ്ട്.
കാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങള്‍ മടക്കി നല്‍കാതായതോടെയാണ് പോപ്പുലര്‍ ഫിനാന്‍സിനെതിരെ പരാതികള്‍ ഉയര്‍ന്നു വന്നത്. 1600ലധികം പേര്‍ക്ക് ഇവര്‍ പണം കൊടുക്കാനുള്ളതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
"
https://www.facebook.com/Malayalivartha
























