ട്വിസ്റ്റോട് ട്വിസ്റ്റ്... ബിജെപിയുടെ തോളില്‍ മാറാപ്പ് കയറ്റിയത് അനില്‍ നമ്പ്യാരുടെ ആ 4 മിനിറ്റ് 22 സെക്കന്റ്; സ്വപ്‌നയുടേയും അനില്‍ നമ്പ്യാരുടേയും സൗഹൃദവും പരസ്പര സഹായവും പുറത്ത്; സ്വപ്നയുടെ മൊഴി ചോര്‍ത്തി സഖാക്കള്‍ ആഘോഷിക്കുമ്പോള്‍ ബിജെപി ക്യാമ്പില്‍ കടുത്ത നിരാശ; യാതൊരു ഇടപെടലുകളും നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്ര നേതൃത്വവും

ബിജെപിക്കാരെ നാണം കെടുത്താനായി ഒരു അനില്‍ നമ്പ്യാര്‍ മാത്രം മതിയല്ലോ. അല്ലെങ്കില്‍ എത്ര ദിവസമായി ചാനലുകളില്‍ നെളിഞ്ഞിരിക്കുന്ന ബിജെപിക്കാരെ ഇങ്ങനെ ധര്‍മ്മ സങ്കടത്തിലാഴ്ത്തുമോ. അനില്‍ നമ്പ്യാര്‍ സ്വയം കുരുക്കിലേക്ക് വീണെന്ന് മാത്രമല്ല ചിലരെ വീഴ്ത്താന്‍ കൂടി ശ്രമിക്കുകയാണ്.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്‌ന സുരേഷിന്റെ മൊഴികളാണ് അനില്‍ നമ്പ്യാര്‍ക്ക് കുരുക്കായത്. മാത്രമല്ല ഈ മൊഴി പകര്‍പ്പ് പുറത്താവുകയും ചെയ്തു. അനില്‍ നമ്പ്യാരുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്ന സ്വപ്നയുടെ മൊഴിയാണ് വിനയാകുന്നത്. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ സ്വപ്‌നയുടെ മൊഴിയില്‍ മൂന്നു പേജിലാണു അനില്‍ നമ്പ്യാരെപ്പറ്റി പരാമര്‍ശിക്കുന്നതെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍.
അനില്‍ നമ്പ്യാരേയും ബിജെപിയേയും പ്രതിരോധത്തിലാക്കുന്നത് ആ നാല് മിനിറ്റ് നീണ്ടു നിന്ന ഫോണ്‍ വിളിയാണ്. ജൂലൈ അഞ്ചിന് നാല് മിനിട്ട് 22 സെക്കന്‍ഡാണു സ്വപ്‌നയുമായി അനില്‍ ഫോണില്‍ സംസാരിച്ചത്. ഇതു സംബന്ധിച്ച കാര്യങ്ങളിലാണ് കസ്റ്റംസ് വിശദീകരണം തേടുന്നത്.
ഒരു പ്രാവശ്യം മാത്രമേ വിളിച്ചിട്ടുള്ളൂവെന്നും വാര്‍ത്ത സംബന്ധിച്ച വിശദീകരണത്തിനാണു വിളിച്ചതെന്നുമാണ് അനില്‍ വ്യക്തമാക്കിരുന്നത്. എന്നാല്‍ ഇവരുടെ സൗഹൃദവും പരസ്പര സഹായവും കസ്റ്റംസ് തിരിച്ചറിഞ്ഞതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. രണ്ടു വര്‍ഷംമുമ്പ് സരിത് വഴിയാണ് അനിലിനെ പരിചയപ്പെട്ടതെന്നാണു സ്വപ്‌നയുടെ മൊഴി. കേസില്‍പെട്ട് യുഎഇയില്‍ പ്രവേശിക്കാന്‍ വിലക്കുണ്ടായിരുന്ന അനിലിനെ വിലക്ക് നീക്കാന്‍ കോണ്‍സുലേറ്റിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ സഹായിച്ചതായും മൊഴിയിലുള്ളതായാണു വിവരം.
സ്വപ്നയുമായി നടന്ന ഫോണ്‍ വിളിയുടെ പശ്ചാത്തലത്തില്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കൊച്ചിയില്‍ കസ്റ്റംസ് ഓഫീസില്‍ നടന്ന അഞ്ചര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് വിട്ടയച്ചത്. ഇദേഹത്തിനു ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്നും മൊഴികള്‍ പരിശോധിക്കണമെന്നുമാണ് കസ്റ്റംസ് വെളിപ്പെടുത്തുന്നത്. ഇതോടെയാണ് അനില്‍ നമ്പ്യാര്‍ ജനം ടിവിയില്‍ നിന്നും പുറത്ത് പോയത്.
അനില്‍ നമ്പ്യാരുടെ വീഴ്ച സംസ്ഥാന ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അതേസമയം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിലവില്‍ യാതൊരു ഇടപെടലുകളും നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന മുന്നറിയിപ്പുമായി ബിജെപി കേന്ദ്രനേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്.
രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍ നിലവില്‍ അന്വേഷണം ശരിയായ വഴിയില്‍ നടക്കട്ടെയെന്നും മറ്റുകാര്യങ്ങള്‍ പിന്നെ നോക്കാമെന്നുമാണ് കേന്ദ്രനിലപാട്. കേസില്‍ ബിജെപി നേതാക്കള്‍ക്കോ
ബിജെപിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കോ പങ്കുണ്ടെങ്കില്‍ സംരക്ഷിക്കില്ലെന്ന സൂചനയാണ് കേന്ദ്രനേതൃത്വം നല്‍കുന്നെതെന്നാണ് വിലയിരുത്തല്‍. സംസ്ഥാന ഘടകവും ഇതേ നിലപാടിലാണ്.
സ്വര്‍ണക്കടത്തു കേസില്‍ സമരം കത്തിച്ചു നിര്‍ത്തുന്നതിനിടയില്‍ കിട്ടിയ ഇരുട്ടടിയില്‍ ബിജെപി സംസ്ഥാന നേതൃത്വത്തില്‍ പലര്‍ക്കും കടുത്ത അതൃപ്തിയുണ്ട്. അന്വേഷണം നിഷ്പക്ഷമാണെന്ന് അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തതിലൂടെ വ്യക്തമായില്ലേ എന്നാണ് ബിജെപി നേതാക്കള്‍ ചോദിക്കുന്നത്.
ഇതിനിടെ ചാനലിലെ തന്നെ സഹപ്രവര്‍ത്തകനും അനില്‍ നമ്പ്യരുടെ അടുത്ത സുഹൃത്തുമായ മറ്റൊരാള്‍ക്കും സ്വപ്‌നയുമായി അടുത്ത ബന്ധമുണ്ടെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. എന്തായാലും സഖാക്കളുടേയും ചേട്ടന്‍മാരുടേയും ആവേശമായി അന്വേഷണ ഏജന്‍സികള്‍ മാറിക്കഴിഞ്ഞു. ബാക്കിയെല്ലാം ഉടനറിയാം.
"
https://www.facebook.com/Malayalivartha
























