അഞ്ച് കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കി ഡോക്ടര്‍ അഖിലേഷ് ഇനി കണ്ണീരോര്‍മ്മ.... മരണത്തിലും മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുകയെന്ന ഡോക്ടറുടെ കര്‍ത്തവ്യം നിറവേറ്റിയപ്പോള്‍ അഖിലേഷിന്റെ അവയവങ്ങള്‍ ഇനി 5 പേരില്‍ പുതുജീവനായി തുടിക്കും

അഞ്ച് കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കി ഡോക്ടര്‍ അഖിലേഷ് വിട പറഞ്ഞു.... മരണത്തിലും മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുകയെന്ന ഡോക്ടറുടെ കര്‍ത്തവ്യം നിറവേറ്റിയപ്പോള്‍ അഖിലേഷിന്റെ അവയവങ്ങള്‍ ഇനി 5 പേരില്‍ പുതുജീവനായി തുടിക്കും. മരണത്തിനും തോല്‍പ്പിക്കാനായില്ല, മറ്റുള്ളവര്‍ക്ക് ജീവന്‍ പകുത്തു നല്‍കിയാണ് ഡോ.അഖിലേഷ് (46) വിട പറയുന്നത്.
മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നു മരിച്ച കോഴിക്കോട് സ്വദേശി ഡോ.അഖിലേഷിന്റെ അവയവങ്ങള്‍ ദാനം ചെയ്തു. മരണത്തിലും മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുകയെന്ന ഡോക്ടറുടെ കര്‍ത്തവ്യം നിറവേറ്റിയപ്പോള്‍ അഖിലേഷിന്റെ അവയവങ്ങള്‍ ഇനി 5 പേരില്‍ പുതുജീവനായി തുടിക്കും. രോഗികള്‍ക്കു വേണ്ടി ഏതു പാതിരാത്രിയിലും സേവന സന്നദ്ധനായിരുന്ന അഖിലേഷ് മരണത്തിലും അതേ വഴി പിന്തുടര്‍ന്നുവെന്ന കണ്ണീരോര്‍മ ബാക്കി. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നു കഴിഞ്ഞ ദിവസമാണ് ബേപ്പൂര്‍ വടക്കേടത്ത്പറമ്ബ് കാമ്ബുറത്ത് ഹൗസില്‍ ഡോ.അഖിലേഷിനെ(46) ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബേപ്പൂര്‍ ഹൈസ്‌കൂള്‍ അധ്യാപികയായ ഭാര്യ സിന്ധു അഖിലേഷിന്റെ ആഗ്രഹം പോലെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വര്‍ഷങ്ങളായി വൃക്കരോഗത്തിനു ചികിത്സ തേടിയിരുന്ന 49 വയസ്സുകാരനാണ് ഒരു വൃക്ക മാറ്റിവച്ചത്. കണ്ണുകള്‍ കോംട്രസ്റ്റ് ആശുപത്രിക്കും കരളും ഒരു വൃക്കയും മിംസ് ആശുപത്രിക്കും കൈമാറി. തിരൂരില്‍ ഹോമിയോ ഡോക്ടറായിരുന്ന അഖിലേഷ് കോഴിക്കോട് കേന്ദ്രീകരിച്ചുള്ള നിരവധി സംഗീത കൂട്ടായ്മകളില്‍ അംഗമായിരുന്നു.
"
https://www.facebook.com/Malayalivartha
























