കടബാധ്യതയെ തുടര്‍ന്ന് കൂട്ട ആത്മഹത്യ! കണ്ണൂര്‍ പയ്യാവൂരില്‍ രണ്ടര വയസ്സുകാരിയ്ക്കും 13 വയസ്സുള്ള മകൾക്കും ഐസ്ക്രീമില്‍ എലിവിഷം കലര്‍ത്തി നല്‍കിയത് 'അമ്മ തന്നെ... രണ്ടര വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം; അമ്മയും മൂത്ത സഹോദരിയും ഗുരുതരാവസ്ഥയില്‍

പയ്യാവൂരില്‍ രണ്ടര വയസ്സുകാരി വിഷം ഉള്ളില്‍ ചെന്ന് മരിച്ചു. അമ്മയും മൂത്ത സഹോദരിയും ഗുരുതരാവസ്ഥയില്‍. കടബാധ്യതയെ തുടര്‍ന്ന് കുടുംബം കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് പോലീസ് പറയുന്നത്. ഐസ്ക്രീമില്‍ എലിവിഷം കലര്‍ത്തി കഴിച്ചതാണെന്നാണ് പോലീസിന് അമ്മ നല്‍കിയ മൊഴി.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. രണ്ടര വയസ്സുകാരി അന്‍സിലയാണ് മരിച്ചത്. ഈ മാസം 27 നാണ് രണ്ടര വയസ്സും 13 വയസ്സുമുള്ള രണ്ട് മക്കള്‍ക്ക് വിഷം നല്‍കി മാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
28 ന് രാവിലെ സംഭവം അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉടനെ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് നില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മാതാവ് സ്വപ്നയുടെയും മൂത്ത മകള്‍ അന്‍സീനയുടെയും നില ഗുരുതരമായി തുടരുകയാണ്. സ്വപ്നയുടെ ഭര്‍ത്താവ് അനീഷ് ഇസ്രായേലില്‍ നഴ്സാണ്. കുടുംബത്തിന് വലിയ തോതില്‍ സാമ്ബത്തികബാധ്യതയുണ്ടായിരുന്നു എന്നാണ് അറിയുന്നത്.
നേരത്തെ പയ്യാവൂരില്‍ അനീഷ് ഒരു ടെക്സ്റ്റൈല്‍ ഷോപ്പ് നടത്തിയിരുന്നു. ഷോപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഏതാണ്ട് ഒന്നര കോടിയോളം രൂപയുടെ കടബാധ്യത കുടുംബത്തിനുണ്ടായിരുന്നു. ഇതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് സ്വപ്ന പൊലീസിന് കൊടുത്ത മൊഴി.
https://www.facebook.com/Malayalivartha
























