പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ്; പിന്നില്‍ ഉടമയുടെ പെണ്‍മക്കള്‍; പണം ഇരുവരും ചേര്‍ന്ന് വിദേശരാജ്യങ്ങളില്‍ നിക്ഷേപിച്ചു; പോപ്പുലര്‍ ഫിനാന്‍സിന്റെ മറവില്‍ നിരവധി എല്‍.എല്‍.പി. കമ്പനികള്‍ തുടങ്ങി

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിലെ സൂത്രധാരികള്‍ ഉടമയുടെ രണ്ടു പെണ്‍മക്കള്‍. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ പങ്ക് വ്യക്തമായിട്ടുണ്ട്. പോപ്പുലര്‍ ഫിനാന്‍സ് എം.ഡി. തോമസ് ഡാനിയേല്‍ മാനേജിങ് പാര്‍ട്ണര്‍ പ്രഭാ തോമസ് എന്നിവരുടെ മക്കളായ റീനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവരാണ് തട്ടിപ്പിന് പിന്നിലെ പ്രധാന ആസൂത്രകര്‍. നിക്ഷേപകരില്‍നിന്ന് സ്വീകരിച്ച പണം ഇരുവരും ചേര്‍ന്ന് വിദേശരാജ്യങ്ങളില്‍ നിക്ഷേപിച്ചതായും പോലീസ് കണ്ടെത്തി. കേസില്‍ അറസ്റ്റിലായ നാലുപേരെയും പത്തനംതിട്ടയില്‍ ചോദ്യംചെയ്തുവരികയാണ്.
2014ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസിനെ തുടര്‍ന്ന് തോമസ് ഡാനിയേലിനും ഭാര്യയ്ക്കും പണം സ്വീകരിക്കാന്‍ സാങ്കേതികമായി തടസങ്ങളുണ്ടായിരുന്നു. ഇതോടെയാണ് മക്കളുടെ പേരിലേക്ക് പണം മാറ്റിയത്. പിന്നീട് ഇവര്‍ തന്നെ എല്ലാകാര്യങ്ങള്‍ക്കും ചുക്കാന്‍പിടിച്ചു. നിക്ഷേപകരുടെ പണം വകമാറ്റി. ഓസ്‌ട്രേലിയ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ കോടിക്കണക്കിന് രൂപ നിക്ഷേപിച്ചു. സമീപകാലത്ത് ആന്ധ്രയില്‍ രണ്ടു കോടിയുടെ ഭൂമി വാങ്ങി. പോപ്പുലര്‍ ഫിനാന്‍സിന്റെ മറവില്‍ നിരവധി എല്‍.എല്‍.പി. കമ്പനികള്‍ തുടങ്ങി. ഈ കമ്പനികളിലേക്കാണ് ആളുകളെ കബളിപ്പിച്ച് പണം സ്വീകരിച്ചത്. ഇവയില്‍ പലതും കടലാസ് കമ്പനികളാണ്.
പോപ്പുലര്‍ ഫിനാന്‍സില്‍ രണ്ടായിരം കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. നിക്ഷേപകര്‍ പരാതിയുമായി രംഗത്തുവന്നതോടെ തോമസ് ഡാനിയേലും പ്രഭയും മുങ്ങിയിരുന്നു. തോമസിന്റെ രണ്ട് മക്കളെ വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് പിടികൂടി. തൊട്ടടുത്തദിവസം തോമസ് ഡാനിയേലിനെയും ഭാര്യയെയും ചങ്ങനാശ്ശേരിയില്‍നിന്നും കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha
























