കുറച്ചു ദിവസമായി ആഹാരം വേണ്ട.. ശരീരമൊക്കെ വേദന പോലെ, എന്തു ചെയ്യണമെന്നറിയില്ല, കുറച്ചു ദിവസമായി ആലോചിക്കുന്നു... ആരുടേയും മുന്‍പില്‍ ചിരിച്ച് അഭിനയിക്കാന്‍ വയ്യ. എല്ലാറ്റിനും കാരണം ... വെറും ആറ് വരിയില്‍ ജീവിതം എഴുതിത്തീര്‍ത്ത് യുവാവിന്റെ ആത്മഹത്യ; അവസാന നിമിഷവും ആത്മഹത്യ കുറിപ്പും പുറത്ത്....

കേരളത്തെ ഞെട്ടിച്ച ആത്മഹത്യയാണ് അനുവിന്റേത്. ഇപ്പോഴിതാ യുവാവിന്റെ അവസാന നിമിഷവും ആത്മഹത്യ കുറിപ്പും പുറത്ത് വരുകയാണ്.‘കുറച്ചു ദിവസമായി ആഹാരം വേണ്ട. ശരീരമൊക്കെ വേദന പോലെ, എന്തു ചെയ്യണമെന്നറിയില്ല, കുറച്ചു ദിവസമായി ആലോചിക്കുന്നു. ആരുടേയും മുന്‍പില്‍ ചിരിച്ച് അഭിനയിക്കാന്‍ വയ്യ.
എല്ലാറ്റിനും കാരണം ജോലിയില്ലായ്മ. സോറി.’’ വെറും ആറ് വരിയില്‍ ജീവിതം എഴുതിത്തീര്‍ത്ത് 28 കാരന്‍ അനു വിടപറഞ്ഞു. പിഎസ് സി അനു ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റ് റദ്ദാക്കിയപ്പോള്‍ തന്നെ അയാളും ജീവിതം അവസാനിപ്പിച്ചു പിഎസ് സി റാങ്ക് ലിറ്റ് റദ്ദായതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. തിരുവനന്തപുരം ജില്ലയിലെ എക്‌സൈസ് ഓഫീസര്‍ തസ്തികയ്ക്ക് വേണ്ടിയുള്ള പിഎസ് സി റാങ്ക് ലിസ്റ്റില്‍ 77 ാ മത് ഉണ്ടായിരുന്ന ആളാണ് നെയ്യാറ്റിന്‍കര കാരക്കോണം കുന്നത്തുകാൽ തട്ടിട്ടമ്പലം സ്വദേശി അനു.
ജോലി ഇല്ലാത്ത മനോ വിഷമം ഉണ്ടെന്നായിരുന്നു ആത്മഹത്യാകുറിപ്പില്‍ ഉണ്ടായിരുന്നത്. നിർധന കുടുംബത്തിലെ അംഗമായ ഇയാൾ പഠനം നടത്തിയിരുന്നതും മാതാപിതാക്കളും സഹോദരനും അടങ്ങിയ കുടുംബം പുലർത്തി വന്നിരുന്നതും ഇലക്ട്രിക് ജോലി ചെയ്തായിരുന്നു.
അനുവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കിടപ്പുമുറിയിലെ ഫാനിൽ ഇതിൽ തുടങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. റാങ്ക് ലിസ്റ്റിന്റെ കാലാവധി ജൂണ്‍ 19 ന് അവസാനിച്ചിരുന്നു. 66 പേരെ എടുത്ത് ലിസ്റ്റ് പൂർണമായും റദ്ദാക്കുകയായിരുന്നു. ഇതിൽ മനംനൊന്താണ് അനു ആത്മഹത്യ ചെയ്തത് എന്നാണ് വിവരം. ആത്മഹത്യാ കുറിപ്പും മൃതദേഹത്തിന് സമീപത്തു തന്നെ വെച്ചിരുന്നു. ജോലി കിട്ടുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നതിനിടയിലാണ് റാങ്ക് ലിസ്റ്റ് ക്യാന്‍സല്‍ ചെയ്തത്. കഴിഞ്ഞ കുറേ ദിവസമായി ഇയാള്‍ കടുത്ത മനോവിഷമത്തിലായിരുന്നു എന്നാണ് വിവരം. അതേസമയം ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും, മരണത്തിൽ മറ്റു ദുരൂഹതകൾ ഒന്നുമില്ലെന്നും വെള്ളറട പോലീസ് വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം കോവിഡ് പരിശോധനയ്ക്കുശേഷം മേൽ നടപടി സ്വീകരിക്കും. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാന്‍ ഉദ്യോഗാര്‍ത്ഥികളും പ്രതിപക്ഷവും ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം ഉയരുന്നതിനിടയിലാണ് റദ്ദാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ റാങ്ക്‌ലിസ്റ്റില്‍ നിന്നും 150 ലധികം പേരെ എടുത്തപ്പോള്‍ ഇത്തവണ 70 ലധികം പേരെ മാത്രമേ എടുത്തുള്ളൂ എന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്ന പരാതി
https://www.facebook.com/Malayalivartha
























