Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

'പുറമെ എത്ര തർക്കം കാണിച്ചാലും രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള അഭിപ്രായവ്യത്യാസം ഒരു ഊണ് മേശക്ക് അപ്പുറവും ഇപ്പുറവും തീരും.. അണികളും സാധാരണക്കാരും അതറിയില്ല.. രാഷ്ട്രീയ സ്വാധീനം എന്നതിൽ ഉപരി കൈയൂക്കുള്ളവൻ കാര്യക്കാർ ആണ്...' പിഎസ്‍സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറിപ്പുമായി സൈക്കോളജിസ്റ്റ് കലാ മോഹൻ

30 AUGUST 2020 03:53 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

പിഎസ്‍സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത സംഭവം കേരളത്തെ ഏറെ വേദനിപ്പിക്കുകയാണ്. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു. ജോലി‌ ഇല്ലാത്തത് മാനസികമായി തളര്‍ത്തിയെന്ന് അനുവിന്‍റെ ആത്മഹത്യാ കുറിപ്പിലുണ്ട്. ഇതേതുടർന്ന് ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സൈക്കോളജിസ്റ്റ് കലാ മോഹൻ

ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;

ഞാനിപ്പോ"" മുന്നറിയിപ്പ്"" എന്ന സിനിമ കാണുന്നു..
ജയിലിൽ നിന്നും ഇറക്കി കൊണ്ട് വന്നിട്ട്, രാഘവനെ കൊണ്ട് നോവൽ എഴുതിപ്പിക്കുന്നത് എളുപ്പമാണെന്ന് ജേര്ണലിസ്റ് ആയ അഞ്ജലി,
അവളുടെ ജോലിയിൽ ഒരു മുതൽക്കൂട്ട് ആകാൻ ഇടയുള്ള പബ്ലിഷറിനോട് എത്ര എളുപ്പത്തിൽ പറയുന്നു..
രാഘവൻ എന്ത് എഴുതും എന്നത് പോലും അവർ തീരുമാനിക്കുന്നു..
ജയിലിൽ നിന്നും കൊണ്ട് വന്നു മറ്റൊരു ജയിലേയ്ക്ക്...
വേറെ പണിയൊന്നും ഇല്ലല്ലോ, വെറുതെ ഇരിക്കുക അല്ലെ ചുമ്മാ എഴുതിക്കോ എന്നും പറഞ്ഞു രാഘവനെ മറ്റൊരു ഇടത്തേക്ക്..
കുറെ പേപ്പർ ഇട്ടു കൊടുക്കുന്നു..
സത്യത്തിൽ മനുഷ്യരെല്ലാം ഇങ്ങനെ ആണ്..
നമ്മളെല്ലാം ഇങ്ങനെ ആണ്..
ഒരു തടവറയിൽ നിന്നും മറ്റൊരു തടവറയിലേയ്ക്ക് നീങ്ങി കൊണ്ടിരിക്കുന്നു..
തനിക്കെന്ത് പറ്റുമെന്നും എന്ത് പറ്റില്ല എന്ന തീരുമാനം പോലും മറ്റൊരാളെ ഏൽപ്പിക്കുന്നു..
അല്ലേൽ ആ തീരുമാനം ഇനിയൊരാൾ തട്ടിയെടുക്കുന്നു .
സോഷ്യൽ മൃഗം എന്ന ലേബലിൽ..
അവനവൻ എന്താകണമെന്ന്, തീരുമാനം പോലും ഒരുപാട് പേരുടെ ജീവിതം കോർത്തു കൊണ്ട്..
കടം, സമ്പാദ്യം എന്നീ രണ്ടു വാക്കുകൾ ആണ് നാം ഏറ്റവും കൂടുതൽ ചിന്തിക്കുന്നത്..
ഇതിനു ഇടയിലാണ് ശരാശരി മനുഷ്യന്റെ പരക്കംപാച്ചിൽ...
ജീവിക്കാനുള്ള വരുമാനം മാത്രം മതി എന്ന തീരുമാനം എടുക്കാൻ ധൈര്യമില്ല..
അങ്ങനെ ആകുമ്പോൾ ഉണ്ടാകുന്ന ഒരു സ്വാതന്ത്ര്യം ഒരുപാട് ആണ്..
മുന്നോട്ട് നീങ്ങാനുള്ള പ്രചോദനം ആണത്..
വിജയം എന്നതിനെക്കാൾ സമാധാനം ലക്ഷ്യം ആക്കിയ യാത്ര..
അല്ലേലും വിജയം എന്ന വാക്കിന്റെ അർഥം പലർക്കും പലതാണ്...
ഒട്ടും സമയം ഇല്ല, ഓടിക്കോ, എന്നൊരു അശരീരി ഓരോ ആളിനും ചുറ്റിലും ഉണ്ട്..
എങ്ങോട്ട് ഓടണം..
എവിടേയ്ക്ക് എന്നത് ഒരു ആശയ കുഴപ്പമാണ്..
നാളിതുവരെ നേടിയ വിദ്യാഭ്യാസയോഗ്യത മുന്നില് നിന്ന് പല്ലിളിയ്ക്കും..
അറിവൊരു ഭാരമാകും..
ക്ഷമ നശിക്കും..
എന്തെടുക്കുവാ, ജോലി ഒന്നുമായില്ലേ എന്നുള്ള കുശലം കേട്ടു കേട്ടു വിഷാദാവസ്ഥയിൽ എത്തുന്ന മനസ്സ്..
മുന്നില് ഇരുട്ടാണ്..
വെളിച്ചം കാട്ടി തരേണ്ടവർ കണ്ണടയ്ക്കുന്നു എന്ന പരിഭവം ഉണ്ടാകുന്ന കഠിനമായ നോവ്...
എന്തെങ്കിലും പോരല്ലോ..
എങ്ങനെ എങ്കിലും പോരല്ലോ..
പുറമെ എത്ര തർക്കം കാണിച്ചാലും രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള അഭിപ്രായവ്യത്യാസം ഒരു ഊണ് മേശക്ക് അപ്പുറവും ഇപ്പുറവും തീരും..
അണികളും സാധാരണക്കാരും അതറിയില്ല..
രാഷ്ട്രീയ സ്വാധീനം എന്നതിൽ ഉപരി കൈയൂക്കുള്ളവൻ കാര്യക്കാർ ആണ്..
അതായത് പണം ഉണ്ടോ എല്ലാം ഉണ്ട്..
അതിനു മേലെ വരില്ല ഒരു രാഷ്ട്രീയമുദ്രാ വിളികളും..
അവരുടെ പക്കൽ നിന്നുള്ള നീതി ഒരു ഞാണിന്മേൽ കളിയാണ്...
ജോലി കിട്ടാത്തത് കൊണ്ട് മനം നൊന്ത് ആത്മഹത്യ ചെയ്ത ഒരാളുടെ കുറിപ്പാണു ഈ പോസ്റ്റിനോടൊപ്പം..
മുന്നറിയിപ്പ് സിനിമയിൽ, നോവൽ എഴുതി തീർക്കാൻ എത്ര മാത്രം മാനസിക പീഡനമാണ് ആ യുവതിയായ ജേര്ണലിസ്റ്, രാഘവന് മേലെ വെയ്ക്കുന്നത്...
ദാ, ഇപ്പോൾ സീനിൽ, അവൾ കുറേ പേപ്പർ എടുത്തു കൊടുത്തിട്ട്, മാറി നിൽക്കുക ഇരിക്കുന്നു..
അയാളെ ഇടയ്ക്ക് നോക്കുന്നു.
ഇടയ്ക്ക് ഭക്ഷണം കൊണ്ട് വരുന്ന കുട്ടിയെ വിരട്ടുന്നു..
അയാൾക്ക് എഴുതാൻ പറ്റുന്നില്ല..
അവളോട്‌ അല്പം സമയം കൂടി കെഞ്ചി അയാൾ അപേക്ഷിക്കുന്നു..
സിനിമ ബാക്കി കാണുന്നില്ല..
ഒരു മനുഷ്യന് മേലെ ഇത്രയും
അടിച്ചേൽപ്പിക്കാൻ മറ്റാർക്കാണ് അവകാശം !!
ഇതന്നെ അല്ലേ എന്നും ജീവിതത്തിൽ കാണുന്നത്...
സിനിമയിൽ അവസാനം, രാഘവൻ അവളെ കൊല്ലുമെന്ന് അറിയാം...
ജീവിതത്തിൽ, പലപ്പോഴും സ്വയം കൊന്നു കളയുന്ന പോലെ..
അവനവന്റെ ബുദ്ധിക്ക് യോജിക്കുന്ന വിദ്യാഭ്യാസവും ക്ഷമയുള്ള തീരുമാനവും സ്വാതന്ത്ര്യം അറിഞ്ഞുള്ള യാത്രയും അനിവാര്യമാണ് ഒരേയൊരു ജീവിതത്തിൽ..
Deadline കൊടുത്തു കൊണ്ടുള്ള ജിവിത പരീക്ഷണങ്ങൾ കൊണ്ട് ശ്വാസം മുട്ടി മരിക്കരുത്..
സ്വാതന്ത്ര്യം എന്നതിനേക്കാൾ വലിയ ധനം മറ്റൊന്നില്ല...
ഓരോരുത്തരും അതു ആസ്വദിക്കുന്നത് ഓരോ രീതിയിൽ ആണെന്ന് മാത്രം...
ജീവിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കാതിരിക്കുക..
അവനവനും മറ്റൊരുവനും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (1 hour ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (1 hour ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (1 hour ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (1 hour ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (1 hour ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (2 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (2 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (3 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (6 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (7 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (7 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (7 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (7 hours ago)

Malayali Vartha Recommends