മാനസികാസ്വാസ്ഥ്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് പിടിയിൽ

മാനസികാസ്വാസ്ഥ്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ കല്ലമ്ബലം കരവാരം സ്വദേശി നിസാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടി സ്ഥിരമായി ആടുമെയ്‌ക്കാന്‍ പോകുന്ന പുരയിടത്തില്‍ പോത്തിനെ മെയ്‌ക്കാന്‍ വന്ന നിസാര്‍ പെണ്‍കുട്ടിയുമായി സൗഹൃദം നടിച്ചു. ആളൊഴിഞ്ഞ വീട്ടിലും ഇയാളുടെ വീട്ടിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണി ആണെന്ന് മനസ്സിലായത്. കല്ലമ്ബലം പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്‍സ്‌പെക്ടര്‍ ഫിറോസ്, സബ് ഇന്‍സ്‌പെക്ടര്‍ ഗംഗപ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha























