കുടുംബവഴക്ക് ദുരന്തത്തിൽ കലാശിച്ചു; ഭാര്യയെ ആക്രമിച്ച ശേഷം ഇടുക്കി സ്വദേശിയായ ഭർത്താവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി...

ഇടുക്കി കുഴിത്തൊളു പോസ്റ്റ് ഓഫീസിൽ ഇന്ന് രാവിലെ നാടിനെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയിരിക്കുന്നു. കുടുംബവഴക്കിനെ തുടർന്ന് പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ശ്രീജ എന്ന മുപ്പത്തിയഞ്ചുകാരിയെ ഭർത്താവ് സന്തോഷ് ഓഫീസിനുള്ളിൽ കയറി കമ്പിവടികൊണ്ട് തലയ്ക്കടിച്ച് മാരകമായി പരിക്കേൽപ്പിച്ചു. അക്രമത്തിന് പിന്നാലെ, ശ്രീജയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ പുറത്തേക്കിറങ്ങിയ സന്തോഷ് തന്റെ കൈവശമുണ്ടായിരുന്ന റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിർത്ത് ജീവനൊടുക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീജയെ നിലവിൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























