Widgets Magazine 

30
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ കുടിച്ചു പൂസായി കിടക്കുന്നു..സ്‌റ്റേഷനിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം രാസലഹരി സീൽചെയ്ത കവറോടെ മോഷ്ടിച്ച എസ്ഐ..


അഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ഡൽഹിയിലും വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനാ സമയപരിധി തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി


ചാഞ്ചാട്ടങ്ങൾക്കൊടുവിൽ... സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ താഴ്ന്ന നിലയിൽ... വെള്ളി വിലയിലും കുറവ്‌


ആഘോഷിച്ച് ഇറാൻ... ഇസ്രയേലിൽ കിങ്മേക്കറായി അറബ് പാർട്ടികൾ, നെതന്യാഹുവിന്റെ പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷി; കേവലഭൂരിപക്ഷമില്ല, ഇറാൻ യുദ്ധം ഗതിയെങ്ങോട്ട്?


ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് ഓക്ക്ലൻഡിലെ ഈഡൻ പാർക്കിൽ...

ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ കുടിച്ചു പൂസായി കിടക്കുന്നു..സ്‌റ്റേഷനിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം രാസലഹരി സീൽചെയ്ത കവറോടെ മോഷ്ടിച്ച എസ്ഐ..

30 OCTOBER 2026 03:35 PM IST
മലയാളി വാര്‍ത്ത

More Stories...

പിക്ക് അപ്പ്‌ വാനും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...

പാലക്കാട് ജില്ലയിലെ നെല്ല് സംഭരണം; പാഡി പ്രൊക്യൂർമെൻ്റ് അസിസ്റ്റന്റുമാരെ നിയമിച്ച് ഈ മാസം 26 ന് സപ്ലൈകോ ഉത്തരവ് പുറപ്പെടുവിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

ഇടുക്കി ഉപ്പുതറയ്ക്ക് സമീപം ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

പാലക്കാട് കറുകപുത്തൂര്‍ ക്വാറിയില്‍ അപകടത്തില്‍പ്പെട്ട ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി...

പരീക്ഷാ ക്രമക്കേട്... പിഎസ്‌സി സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്... നാളെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദേശം

രണ്ടു സംഭവങ്ങൾ ഇപ്പോൾ മുഴുവൻ സേനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ് . കള്ളിക്കാട് എക്‌സൈസ് ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ യൂണിഫോമിൽ മദ്യപിച്ച് ബോധരഹിതനായി വീണു. കള്ളിക്കാട് ചെക്ക് പോസ്റ്റിലെ എക്‌സൈസ് പ്രിവന്റീവ് ഓഫീസറായ ഷീൻരാജാണ് യൂണിഫോം ധരിച്ച് മദ്യലഹരിയിൽ ബോധം കെട്ട് കിടന്നുറങ്ങിയത്. ഇയാളുടെ ഉത്തരവാദിത്തമില്ലായ്മ കാരണം ചെക്ക് പോസ്റ്റിലൂടെയുള്ള വാഹന പരിശോധന പൂർണ്ണമായും തടസ്സപ്പെട്ടു. അതിർത്തി കടന്നെത്തുന്ന ലഹരി വസ്തുക്കളും വ്യാജമദ്യവും തടയേണ്ട ഉദ്യോഗസ്ഥൻ തന്നെ മദ്യപിച്ച് ബോധമില്ലാതെ വീണത് എക്‌സൈസ് വകുപ്പിന് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.

നാട്ടുകാരാണ് എക്‌സൈസ് ഉദ്യോഗസ്ഥൻ ചെക്ക് പോസ്റ്റിൽ ബോധമില്ലാത്ത അവസ്ഥയിൽ കിടക്കുന്നത് ആദ്യം കണ്ടത്. വിവരം ഉടനടി എക്‌സൈസിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. സംഭവം ഗുരുതരമാണെന്ന് മനസ്സിലാക്കിയ എക്‌സൈസ് അഡീഷണൽ കമ്മീഷണർ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അഡീഷണൽ കമ്മീഷണറുടെ കർശന നിർദ്ദേശത്തെത്തുടർന്ന് നെയ്യാറ്റിൻകര എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ (സി.ഐ) നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് തിരിച്ചു.ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കള്ളിക്കാട് ചെക്ക് പോസ്റ്റിൽ എത്തിയപ്പോൾ കണ്ടത്

 

എക്‌സൈസ് യൂണിഫോം അണിഞ്ഞ പ്രിവന്റീവ് ഓഫീസർ ഷീൻരാജ് തറയിൽ ബോധം കെട്ട് കിടക്കുന്ന കാഴ്ചയാണ്. ചുറ്റും നടക്കുന്നത് എന്താണെന്ന് പോലും അറിയാത്ത വിധം അബോധാവസ്ഥയിലായിരുന്നു ഇയാൾ. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ഉന്നത അധികാരികളുടെ നിർദ്ദേശപ്രകാരം വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. പരിശോധനയിൽ ഇയാൾ അമിതമായി മദ്യപിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

 

മറ്റൊരിടത്ത് സെൻട്രൽ സ്‌റ്റേഷനിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം രാസലഹരി സീൽചെയ്ത കവറോടെ മോഷ്ടിച്ച എസ്ഐ, പിടിവീഴുമെന്നായപ്പോൾ‍ തിരിച്ചേൽപിച്ചത് 202 ഗ്രാം ലഹരി! സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് എസ്‌ഐ തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനസ്‌ എസ്‌.ത‍ൗഫീഖിനെ അറസ്റ്റ് ചെയ്തു. പ്രതിയെ സസ്‌പെൻഡ്‌ ചെയ്‌തു. വകുപ്പുതല അന്വേഷണം ആരംഭിച്ചു. രണ്ടര ഇരട്ടിയോളം രാസലഹരി സീൽ ചെയ്യാത്ത കവറിലാണ് എസ്ഐ തിരിച്ചേൽപിച്ചത്. എന്തിനാണ് ലഹരി പുറത്തേക്കു കടത്തിയതെന്ന കാര്യത്തിലും അധിക അളവ് എങ്ങനെ വന്നെന്നതിലും വ്യക്തതയില്ല. എസ്എച്ച്ഒയ്ക്കു നൽകിയ വിശദീകരണത്തിൽ കളവായ വാദങ്ങൾ പറഞ്ഞെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.

ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ബോധവൽക്കരണ ക്ലാസുകൾ എടുക്കുന്നതിലുൾപ്പെടെ അനസ് സജീവമായിരുന്നു. ലഹരിക്കേസിൽ മുൻപ് വിവരങ്ങൾ ചോർത്തിയോ, മറ്റാരെയെങ്കിലും കുടുക്കാനാണോ മോഷ്ടിച്ചത് തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കും.ട്രാഫിക് വെസ്റ്റ് എസിപി അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. കോടതി നടപടി പൂർത്തിയാക്കിയ ശേഷം നശിപ്പിക്കാൻ സൂക്ഷിച്ച രാസലഹരിയാണ് ലോക്കർ റൂമിൽ നിന്ന് എസ്ഐ കടത്തിയത്.87 ഗ്രാമിന്റെ കവർ ഇല്ലെന്നു കണ്ടെത്തിയതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് ഈ മാസം 18ന് അനസ് ലോക്കർ മുറിയിൽ കയറുന്നതു കണ്ടെത്തിയത്.

 

വിവിധ കേസുകളിലായി പിടിച്ചെടുക്കുന്ന തൊണ്ടിമുതലുകൾ അതത് സ്‌റ്റേഷനുകളിലെ സുരക്ഷിത ലോക്കറുകളിലും അലമാരകളിലുമാണ് സൂക്ഷിക്കുക. ഇത്തരത്തിൽ എറണാകുളം സെൻട്രൽ സ്‌റ്റേഷനിൽ എത്തിച്ച എംഡിഎംഎ അടങ്ങിയ സീൽ ചെയ്‌ത കവറാണ് എസ്‌ഐ അനസ് കടത്തിയത്. കഴിഞ്ഞ 18-ാം തീയതിയാണ് സ്‌റ്റേഷനിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഈ കവർ പ്രതി മോഷ്‌ടിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KERALA POLICE സേനയ്ക്ക് തന്നെ നാണക്കേട്  (40 minutes ago)

ന്യൂസിലൻഡിനെതിരെ നാലാം ടി20യിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബൗളിങ് തെരഞ്ഞെടുത്തു...  (2 hours ago)

പിക്ക് അപ്പ്‌ വാനും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

  പ്രശസ്ത ഹോളിവുഡ് താരം പാട്രിക് സ്റ്റുവർട്ട് അന്തരിച്ചു....  (3 hours ago)

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷന് കീഴിലുള്ള 'ന്യൂ ആംനസ്റ്റി സ്കീം 2025' തിങ്കളാഴ്ച തൊഴിൽ-തൊഴിൽ മന്ത്രാലയം മൂന്ന് മാസത്തേക്ക് കൂടി നീട്ടി  (4 hours ago)

അഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ഡൽഹിയിലും വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനാ സമയപരിധി തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി  (4 hours ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 130ലധികം പോയിന്റ് മുന്നേറി  (4 hours ago)

പാലക്കാട് ജില്ലയിലെ നെല്ല് സംഭരണം; പാഡി പ്രൊക്യൂർമെൻ്റ് അസിസ്റ്റന്റുമാരെ നിയമിച്ച് ഈ മാസം 26 ന് സപ്ലൈകോ ഉത്തരവ് പുറപ്പെടുവിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (5 hours ago)

ബീഹാർ സ്വദേശി ജുബൈലിൽ നിര്യാതനായി...  (5 hours ago)

ചാഞ്ചാട്ടങ്ങൾക്കൊടുവിൽ... സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ താഴ്ന്ന നിലയിൽ... വെള്ളി വിലയിലും കുറവ്‌  (5 hours ago)

  സംസ്ഥാന സ്‌കൂൾ കായികമേളയിലെ ഗെയിംസ് മത്സരങ്ങൾ ഇന്ന്‌ സമാപിക്കും...  (5 hours ago)

പണമിടപാടുകളിലും വാഹന ഉപയോഗത്തിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (6 hours ago)

ഇടുക്കി ഉപ്പുതറയ്ക്ക് സമീപം ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം  (6 hours ago)

പാലക്കാട് കറുകപുത്തൂര്‍ ക്വാറിയില്‍ അപകടത്തില്‍പ്പെട്ട ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി...  (6 hours ago)

ഗാസ ജില്ലയിലുള്ള ഷിന്റാഫു തടാകം പൊട്ടിയൊഴുകി... ഇന്ത്യയിൽ മിന്നൽ പ്രളയ മുന്നറിയിപ്പ്...അപകടം മുന്നിൽകണ്ട് പ്രദേശത്തെ ജനങ്ങളെ നേരത്തെ ഒഴിപ്പിച്ചു  (7 hours ago)

Malayali Vartha Recommends