കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: ഒന്നിച്ച് ജീവിക്കാൻ പിഞ്ചുകുഞ്ഞുങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ടു; അമ്മയുടെ ആൺ സുഹൃത്ത് മാർട്ടിൻ പോലീസ് കസ്റ്റഡിയിൽ...

കേരള മനസ്സാക്ഷിയെ നടുക്കിയ പാലക്കാട് കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതക കേസിൽ സ്വന്തം മക്കളെ അമ്മ മുക്കിക്കൊല്ലുമ്പോൾ, മറ്റാരും വരാതിരിക്കാൻ വീടിന് പുറത്ത് കാവൽ നിന്നത് ആൺസുഹൃത്തായ മാർട്ടിൻ ഇഗ്നേസിയസ് എന്ന് പോലീസ്. 'കുഞ്ഞുങ്ങളെ ഇല്ലാതാക്കിയാൽ ഒന്നിച്ച് ജീവിക്കാം' എന്ന് മാർട്ടിൻ നൽകിയ ക്രൂരമായ വാട്സാപ്പ് സന്ദേശങ്ങളാണ് കേസന്വേഷണത്തിൽ നിർണ്ണായകമായത്. ഒടുവിൽ രഹസ്യക്കൂട്ടുപ്രതിയെയും വലയിലാക്കി ചിറ്റൂർ പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു.
https://www.facebook.com/Malayalivartha


























