Widgets Magazine 

30
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

തെക്കൻ ആൻഡമാൻ കടലിലും സമീപപ്രദേശങ്ങളിലും മുകളിലെ ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു.... കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

30 OCTOBER 2026 06:46 AM IST
മലയാളി വാര്‍ത്ത

തെക്കൻ ആൻഡമാൻ കടലിലും സമീപപ്രദേശങ്ങളിലും മുകളിലെ ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചിരിക്കുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി തെക്കൻ ആൻഡമാൻ കടലിലും സമീപത്തെ ആൻഡമാൻ-നിക്കോബാർ ദ്വീപുകൾക്ക് മുകളിലുമായി ശക്തി കൂടിയ ന്യൂനമർദമായി മാറാനായി സാധ്യതയേറെയാണ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് .

അതിശക്ത ചുഴലിക്കാറ്റ് “അർണബിന്റെ” ശേഷിപ്പായ തീവ്ര ന്യൂനമർദം തെക്കൻ ഛത്തീസ്ഗഢിനും സമീപത്തെ തെക്കൻ ഒഡിഷയ്ക്കും മുകളിലായി നിലനിൽക്കുകയും ചെയ്യുന്നു. ഇത് വടക്കൻ ഛത്തീസ്ഗഢിനും സമീപത്തെ വടക്കുപടിഞ്ഞാറൻ ഒഡിഷയ്ക്കും മുകളിലായി ദുർബലമായി ശക്തി കൂടിയ ന്യൂനമർദമായി മാറാനായി സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് .

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ നവംബർ 01, 02 തീയതികളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30- 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . നവംബർ രണ്ടിന് നാലു ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പുമുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഇടിമിന്നൽ‌ അപകടകാരികളായതിനാൽ ജാ​ഗ്രത വേണമെന്നും നിർദേശമുണ്ട്.

അതേസമയം തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയേറെയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു മാസം സമയം... രാജ്യത്തെ പൊലീസ് സ്റ്റേഷനുകൾ ഡിജിറ്റലാകണമെന്ന് നിർദ്ദേശിച്ച് സുപ്രീംകോടതി  (13 minutes ago)

തിരുവനന്തപുരം പുറത്ത്... എയിംസ് സ്ഥാപിക്കാനായി കാസർകോട്, തൃശൂർ, കോട്ടയം എന്നിവിടങ്ങൾ പരിഗണനയിൽ  (26 minutes ago)

സങ്കടമടക്കാനാവാതെ... കൊയിലാണ്ടി നന്തി മേൽപ്പാലത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (38 minutes ago)

പ്രസിദ്ധ ചിത്രകാരൻ പൊയിനാച്ചി, കരിച്ചേരിയിലെ എ ദിവാകരൻ അന്തരിച്ചു...  (1 hour ago)

തെക്കൻ ആൻഡമാൻ കടലിലും സമീപപ്രദേശങ്ങളിലും മുകളിലെ ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു.... കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഇന്ത്യാ സഖ്യം ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ വച്ച് പ്രതീകാത്മകമായി വിചാരണ ചെയ്യും...  (1 hour ago)

ലോക പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ജേഴ്സി അണിഞ്ഞ കെസി പ്രീതയ്ക്ക് വെങ്കലം  (1 hour ago)

വ്യാജ അക്കൗണ്ടുകള്‍ക്ക് പൂട്ടിടാന്‍ വിജയ്‌യുടെ മകന്‍;തനിക്കോ തന്റെ ടീമിനോ നിലവില്‍ ഒദ്യോഗികമായി ഫാന്‍ ക്ലബുകളോ അസോസിയേഷനുകളോ ഇല്ല  (9 hours ago)

സംസ്ഥാനത്തെ മന്ത്രിമാരുടെയും എം എൽ എമാരുടെയും ശമ്പളവും വർധിപ്പിക്കുന്നതിനുള്ള ബിൽ ഭരണ - പ്രതിപക്ഷാംഗങ്ങൾ ഒറ്റക്കെട്ടായി നിയമസഭയിൽ പാസാക്കി  (9 hours ago)

വിജിലൻസ് ഡയറക്ടറുടെ പിടലിക്ക് പിടിക്കാൻ ഹൈക്കോടതി! പിണറായിയെ രക്ഷിക്കാനുള്ള പ്ലാനിന് തിരിച്ചടി  (9 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (9 hours ago)

എംഎല്‍എമാരുടെ ശമ്പള വര്‍ദ്ധനയ്‌ക്കെതിരെ രാജീവ് ചന്ദ്രശേഖര്‍  (9 hours ago)

സുഹൈലിന്റെ ഉപ്പയല്ല ഉടയതമ്പുരാൻ ഇറങ്ങിയാലും ഇനി രക്ഷയില്ല..! സ്നാപ്ചാറ്റില്‍ കുടുങ്ങി നാലാം പ്രതി ഒറ്റി  (9 hours ago)

സർവ്വനാശം, അർണാബ് ചുഴലിയുടെ അഴിഞ്ഞാട്ടം..! 300 വീടുകളെ ചുഴറ്റിയെറിഞ്ഞു കൊടുംമഴ അടുത്ത മണിക്കൂറിലും  (10 hours ago)

കോടതിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഭദ്ര,ജഡ്ജിയുടെ അറസ്റ്റ് നടക്കില്ല ഒറ്റവരിയിൽ കട്ടായം പറഞ്ഞ് ഹൈക്കോടതി..!  (10 hours ago)

Malayali Vartha Recommends